പുച്ഛിച്ചവർക്ക് മറുപടിയുമായി ഹർഷിത് റാണ, ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, വീഡിയോ ഇതാ..
പുച്ഛിച്ചവർക്ക് മറുപടിയുമായി ഹർഷിത് റാണ, ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, വീഡിയോ ഇതാ.. 2024 ഐ പി എൽ കൊൽക്കത്ത വിജയിച്ചതോടെയാണ് ഹർഷിത് റാണയുടെ പേര് ക്രിക്കറ്റ് പ്രേമികളുടെ ഇടയിൽ ചർച്ചയായത്. കൊൽക്കത്തക്ക് അന്ന് കിരീടം നേടി കൊടുക്കനതിൽ നിർണായക പങ്ക് അദ്ദേഹം വഹിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ടീമിലേക്ക് വിളി എത്തി. ശേഷം ഗംഭീർ ഇന്ത്യൻ പരിശീലകനായി. തുടർന്ന് ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോഴെക്കയും ഹർഷിത് റാണയുടെ പേര് ടീം ലിസ്റ്റിൽ ആദ്യം ചേർക്കപ്പെട്ടു. ഇതിനെതിരെ ശക്തമായ ആക്ഷേപങ്ങൾ ഉണ്ടായി. എന്നാൽ ചുരുക്കം മികച്ച പ്രകടനങ്ങളും അദ്ദേഹത്തിന്റെ പേരിൽ നിന്നുണ്ടായി. റാഞ്ചി ദക്ഷിണ ആഫ്രിക്കെതിരെ ആദ്യ ഇലവനിൽ എത്തിയപ്പോഴും ഇതേ വിവാദങ്ങൾ ഉണ്ടായി. എന്നാൽ ഈ തവണ തന്നെ ഏല്പിച്ച പണി വൃത്തിക്ക് ചെയ്തിരിക്കുകയാണ് താരം.ഇന്ത്യയുടെ 350 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണ ആഫ്രിക്ക. ന്യൂ ബോളുമായി ഹർഷിത് എത്തുന്നു. ആദ്യ പന്ത് ഒരു വൈഡ് ഡെലിവറി. ഇവനിൽ നിന്ന് ഇത് പ്രതീക്ഷിച്ചാൽ മതി എന്നാ രീതിയിൽ നിന്ന് ആരാധകർ. അടുത്ത പന്ത് ഒരു ലെങ്ത് ബോൾ, റിക്കിലിട്ടന്റെ പ്രതിരോധം തകരുന്നു. റിക്കിൽടൺ ഗോൾഡൻ ഡക്ക്. അടുത്തത് എത്തിയത് ദക്ഷിണ ആഫ...