17 വർഷത്തെ ശാപം തീർത്ത് ദക്ഷിണ ആഫ്രിക്ക, ഒടുവിൽ ബുമ്ര എന് അവതാരത്തിന് മുന്നിൽ കീഴടങ്ങൽ..
ഇന്ത്യ ദക്ഷിണ ആഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് വെള്ളിയാഴ്ച ഈഡൻ ഗാർഡൻസിൽ
തുടക്കമായി.ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ ബാവുമാ ബാറ്റിംഗ്
തെരെഞ്ഞെടുകകായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ജേതാക്കളുടെ ഈ വേൾഡ് ടെസ്റ്റ്
ചാമ്പ്യൻഷിപ്പിലെ ഏറ്റവും കഠിന പോരാട്ടമാണ് ഇത്. ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണ
ആഫ്രിക്ക അത് തെളിയിക്കുന്ന തരത്തിൽ തന്നെയാണ് ബാറ്റ് ചെയ്യുന്നത്.
17 വർഷത്തെ
കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യയിൽ ഓപ്പണിങ് കൂട്ടുകെട്ട് 50 റൺസിന് മുകളിൽ നേടി.57
റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും സ്വന്തമാക്കിയത്.23 റൺസ് നേടിയ റിക്കിൽടനാണ് ആദ്യം
പുറത്തായത്.ബുമ്ര റിക്കിൽട്ടണിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.
17 വർഷങ്ങൾക്ക് മുന്നേ മക്കെൻസിയും സ്മിത്തുമാണ് അവസാനമായി ഇന്ത്യയിൽ 50 റൺസ്
ഓപ്പണിങ് കൂട്ടുകെട്ട് സ്വന്തമാക്കിയ താരങ്ങൾ ഇവരാണ്.കാൺപൂരിൽ വെച്ചായിരുന്നു ഈ
ടെസ്റ്റ് മത്സരം.വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണ ആഫ്രിക്ക 3
വിക്കറ്റ് നഷ്ട്ടത്തിൽ 105 റൺസ് എന്നാ നിലയിലാണ്.22 റൺസുമായി മൾഡറും 15 റൺസുമായി ഡി
സോർസിയുമാണ് നിലവിൽ ക്രീസിൽ.
പതിവ് പോലെ തന്നെ ബുമ്രയാണ് ഇന്ത്യക്ക് വേണ്ടി മുന്നിൽ
നിന്ന് നയിച്ചത്. റിക്കിലട്ടന്റെ കുറ്റി തെറിപ്പിച്ചത് ബുമ്രയായിരുന്നു. പിന്നിലെ
മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന മാർക്രത്തെ പന്തിന്റെ കയ്യിലും
എത്തിച്ചു.ബുമ്രയുടെ വിക്കറ്റ് വീഡിയോകൾ ഇതാ.
A PEACH FROM THE GOAT BUMRAH. 🥶 pic.twitter.com/vUjPS3LnsG
— Johns. (@CricCrazyJohns) November 14, 2025
BUMRAH MAGIC & TERRIFIC CATCH BY PANT...!!! 😍 pic.twitter.com/qUjQobOZmI
— Johns. (@CricCrazyJohns) November 14, 2025

تعليقات
إرسال تعليق