കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ഇത് ചരിത്രം ദിവസമാണ്. 1983 ലോകക്കപ്പ് പോലും ഇന്ത്യൻ വനിതകളും തങ്ങളുടെ ആദ്യത്തെ ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ ദീപ്തി ശർമയാണ് ലോകക്കപ്പിലെ താരം.സെമിയിൽ പകരക്കാരിയായി വന്നു ശേഷം ഫൈനലിൽ ഓൾ റൗണ്ട് പ്രകടനം നടത്തിയ ഷഫാലി വർമയാണ് കളിയിലെ താരം. ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായിക ലോറ ബൗളിംഗ് തെരെഞ്ഞെടുകകായിരുന്നു. ഷഫാലി വർമ്മയുടെ 87 റൺസ് മികവിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് സ്വന്തമാക്കി.എന്നാൽ മറുപടി ബാറ്റിങ്ങിൽ സൗത്ത് ആഫ്രിക്ക നായിക ലോറ രണ്ടും കല്പിച്ചു തന്നെയായിരുന്നു. സെഞ്ച്വറിയും നേടി ദക്ഷിണ ആഫ്രിക്കയേ ഒറ്റക്ക് വിജയപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. പക്ഷെ ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 42 മത്തെ ഓവർ. പന്തുമായി ദീപ്തി ശർമ എത്തുന്നു. ദീപ്തി ശർമ്മയുടെ ഡെലിവറി ദീപ് മിഡ് വിക്കറ്റിലേക്ക് ലോറ പൊക്കി അടിക്കുന്നു. എന്നാൽ അമ്മൻജോത്ത് അവിടെ കാത്തിരുപ്പുണ്ടായിരുന്നു. ആദ്യ ശ്രമത്തിൽ കൈപിടിയിൽ ഒതുക്കാൻ കഴിയാതെയിരുന്ന പന്തിനെ അടുത്ത നിമിഷത്തിൽ തന്നെ അമൻജോത് കയ്യിൽ ഒതുക്കി. ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ചരിത്...