പ്രിയപ്പെട്ട സഞ്ജു നീ മികച്ച തുടക്കമാണ് നൽകിയത്, പക്ഷെ നീ ശർമ്മയോ വർമയോ അല്ല, ഇത് കൊണ്ട് ഒന്നും നിന്നെ അവർ ഒഴിവാക്കാതെ ഇരിക്കില്ല..
പ്രിയപ്പെട്ട സഞ്ജു നീ മികച്ച തുടക്കമാണ് നൽകിയത്, പക്ഷെ നീ ശർമ്മയോ വർമയോ അല്ല, ഇത് കൊണ്ട് ഒന്നും നിന്നെ അവർ ഒഴിവാക്കാതെ ഇരിക്കില്ല..
2026 t20 ലോകക്കപ്പിന് ഇന്ത്യ എത്തുന്നത് വിജയിക്കാൻ ഏറ്റവും സാധ്യതയുള്ള ടീമായിട്ടാണ്. ഇന്ത്യക്ക് വേണ്ടി ഗംഭീര പ്രകടനങ്ങളാണ് ഓരോ താരങ്ങളും നടത്തി കൊണ്ടിരുന്നത്. ലോക ഒന്നാം നമ്പർ ബാറ്ററും ബൗളേറും ഇന്ത്യക്ക് ഒപ്പമുണ്ടായി. ഗ്രൂപ്പ് സ്റ്റേജിൽ ഒരിക്കൽ പോലും പൂർണ അധിപത്യത്തോടെ ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
സൂപ്പർ 8 ലെ ആദ്യ മത്സരത്തിൽ വമ്പൻ തോൽവിയും.ലോക ഒന്നാം നമ്പർ ബാറ്റർ തന്റെ ആദ്യ റൺസ് എടുത്തത് നാലാമത്തെ കളിയിൽ. അത് കൊണ്ട് തന്നെ സഞ്ജു സാംസണെ തിരികെ വിളിക്കാൻ ഇന്ത്യ തീരുമാനിച്ചു.ലോകക്കപ്പിന് തൊട്ട് മുന്നേ വരെ ഇന്ത്യയുടെ നമ്പർ വൺ ചോയ്സായിരുന്ന താരം.
പക്ഷെ ഒരൊറ്റ സീരീസിന്റെ മോശം ഫോമിന്റെ പേരിൽ ലോകക്കപ്പ് ഇലവനിൽ നിന്ന് പുറത്ത്.എന്നാൽ ഓപ്പനിംഗിൽ ഇന്ത്യക്ക് വളരെ മോശം തുടക്കങ്ങൾ ലഭിക്കുന്നു. ഒടുവിൽ മലയാളി ആരാധകർ കാത്തിരുന്ന ആ വാർത്ത എത്തുന്നു.സഞ്ജു സാംസൺ തിരകെ പ്ലയിങ് ഇലവനിലേക്ക്..
ആരാധകരുടെ പ്രതീക്ഷ കാത്തു വെച്ച തുടക്കം.ഓവറിലെ രണ്ടാമത്തെ പന്തിൽ കൂറ്റൻ സിക്സറുകൾ.പക്ഷെ ആരാധകരുടെ പ്രതീക്ഷ അധികം നീണ്ടുനിന്നില്ല.15 പന്തിൽ 24 റൺസുമായി സഞ്ജു മടങ്ങി.ഇന്നിങ്സിൽ 2 സിക്സും ഒരു ഫോറും പിറന്നു. ഒപ്പം ഈ ലോകക്കപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ബാറ്റിംഗ് കൂട്ടുകെട്ടും.
പ്രിയപ്പെട്ട സഞ്ജു സാംസൺ ഇത് നിങ്ങളുടെ ജീവൻ മരണ പോരാട്ടമായിരുന്നു.ഒരു പക്ഷെ നിങ്ങൾക്ക് ഒരു അവസരം കൂടി ലഭിക്കുമെന്ന് പറയാൻ കഴിയുകയില്ല. കാരണം നിങ്ങൾ അഭിഷേക് ശർമ്മയോ തിലക് വർമയോയല്ല, അവസരങ്ങൾ നിങ്ങൾക്ക് തളികയിൽ വെച്ച് ലഭിക്കുകയില്ല.
പക്ഷെ ദിനേശ് കാർത്തിക് കമന്ററിക്ക് ഇടയിൽ പറഞ്ഞത് പോലെ നിങ്ങൾ നിങ്ങൾക്ക് വേണ്ടിയല്ല കളിച്ചത്. ടീമിന് എന്തായിരുന്ന ആവശ്യം അത് തന്നെയാണ് നിങ്ങൾ ചെയ്തത്. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾക്കായി കളിക്കാമായിരുന്നു. പക്ഷെ നിങ്ങൾ ഒരിക്കൽ പോലും അങ്ങനെ ചെയ്യില്ല.
ഇന്ത്യയുടെ ഇന്നത്തെ ജീവൻമരണ പോരാട്ടത്തിൽ നിങ്ങൾ നൽകിയ തുടക്കം തന്നെയായിരിക്കും ഇന്ത്യയുടെ വിജയ സാധ്യത നിർണയിക്കുന്നത്. സ്കോർ കാർഡ് കണ്ട് കളി വിലയിരുത്താൻ വരുന്നവർക്ക് അത് ചിലപ്പോൾ മനസിലായി എന്ന് വരില്ല..
രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ സിമ്പാവേയേ നേരിടാൻ ഇറങ്ങിയത്. റിങ്കു സിംഗിന് പകരം സഞ്ജു സാംസൺ ടീമിലേക്ക് എത്തി. സുന്ദറിന് പകരം അക്സറും.ദക്ഷിണ ആഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചതോടെ ഇന്ത്യക്ക് കാര്യങ്ങൾ കുറച്ച് കൂടെ എളുപ്പമായി.സിമ്പാവേക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് കിരീടം സ്വപ്നം കണ്ട് തുടങ്ങാം.ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം ഞായറാഴ്ച ആരംഭിക്കും.

تعليقات
إرسال تعليق