المشاركات

عرض المشاركات من يناير, 2026

എന്ത് കളിച്ചിട്ടും എന്ത് കാര്യം!! ., ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല.

صورة
സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല. ഇനിയും എത്രനാൾ അദ്ദേഹത്തെ ഏകദിന ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തും. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ച് സഞ്ജു സാംസൺ. ശനിയാഴ്ച വിജയ് ഹസാറേ ട്രോഫിയിലാണ് അദ്ദേഹം ജാർഖണ്ടിനെതിരെ സെഞ്ച്വറി കുറിച്ചത്. 95 പന്തിൽ 101 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.സഞ്ജുവിന്റെ ഈ ഇന്നിങ്സിൽ 3 സിക്സും 9 ഫോറും പിറന്നു. ദക്ഷിണ ആഫ്രിക്കെതിരെ സെഞ്ച്വറി നേടിയ ഏകദിന മത്സരത്തിന് ശേഷം ആദ്യമായിയാണ് സഞ്ജു ഒരു ലിസ്റ്റ് എ മത്സരം കളിക്കുന്നത്. സഞ്ജുവിന് പുറമെ നായകൻ കൂടിയായ രോഹൻ കുന്നുമേൽ 124 റൺസ് സ്വന്തമാക്കി. ഇരുവരുടെയും മികവിൽ ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് 2 വിക്കറ്റുകൾ നഷ്ടപെടുത്തി കേരള വിജയിച്ചു. ശനിയാച്ച നടന്ന വിജയ് ഹസാറെ ട്രോഫിയിൽ സീനിയർ താരങ്ങൾ തകർത്തു ആടുകയായിരുന്നു. ഇതിൽ ഏറ്റവും പ്രധാനി സാക്ഷാൽ ഹാർദിക് പാന്ധ്യയായിരുന്നു.92 പന്തിൽ 133 റൺസ് സ്വന്തമാക്കിയ ഹാർദിക് തന്റെ പ്രഥമ ലിസ്റ്റ് എ സെഞ്ച്വറി സ്വന്തമാക്കി. ഒരു ഓവറിൽ 34 റൺസ് വരെ ഈ ഇന്നിങ്സിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അർഷദീപ് സിംഗ് 5 വിക്കറ്റ് നേട്ടവുമായി തിളങ്ങി...

അവനെ ബാറ്റ് ചെയ്യുന്നത് സച്ചിൻ ബാറ്റ് ചെയ്യുന്നത് പോലെ, അർജുനെ വാനോളം പുകയ്ത്തി യോഗ്രാജ് സിംഗ്..

صورة
 യോഗ്രാജ് സിംഗ്, ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സിംഗിന്റെ പിതാവ്. റോൾർ സ്കറ്റിംഗ് മെഡലുമായി വന്ന തന്റെ മകനെ ആ മെഡൽ വലിച്ചു എറിഞ്ഞു ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടവനാണ് യോഗ്രാജ്. ഈ ഒരു പ്രവർത്തി കൊണ്ട് മാത്രമാണ് ഇന്ത്യക്ക് രണ്ട് ലോക കിരീടം ലഭിച്ചത് എന്ന് ഒരു ക്രിക്കറ്റ്‌ ആരാധകനെയും ഓർമപ്പെടുത്തേണ്ടതില്ല.പക്ഷെ യുവരാജ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം തന്റെ പിതാവ് പല തവണ വാർത്തകളിൽ ഇടപിടിച്ചിരുന്നു. തന്റെ മകന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്ന് പല തവണ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ യുവരാജ് ഇത് എല്ലാം നിഷേധിച്ചിരുന്നു. യുവരാജ് നിലവിൽ പഞ്ചാബിൽ ക്രിക്കറ്റ്‌ അക്കാഡമി നടത്തുകയാണ്. അഭിഷേക് ശർമ എന്നാ തന്റെ പ്രിയപ്പെട്ട ശിഷ്യൻ ലോക ക്രിക്കറ്റിൽ വിസ്മയം തീർക്കുന്ന കാഴ്ച അദ്ദേഹം കാണുന്നുണ്ട്. എന്നാൽ ഈ ഇടയായി യുവരാജിന്റെ അച്ഛൻ ഒരിക്കൽ കൂടി ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. സച്ചിന്റെ മകൻ അർജുനെ പറ്റിയാണ് ഈ പ്രസ്താവന.പ്രമുഖ പത്രപ്രവർത്തകൻ രവിഷ് ബിഷത് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. എന്താണ് ഈ പ്രസ്താവന എന്ന് നമുക്ക് പരിശോധിക്കാം. ...