المشاركات

عرض المشاركات من فبراير, 2026

ഡേയ് പാകിസ്താനികളെ, ഇത് നിങ്ങൾ തന്നെയോ..,ആ ക്യാച്ച് ശെരിക്കും നിയമപരമായി ഔട്ട്‌ ആണോ, ക്യാച്ച് വീഡിയോ കാണു.

صورة
 2026 ട്വന്റി ട്വന്റി ലോകക്കപ്പ് ശനിയാഴ്ച കോള മ്പോയിൽ ആരംഭിച്ചു. ആദ്യ മത്സരത്തിൽ പാകിസ്ഥാനും നെതർലാന്ഡ്സുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ ആദ്യത്തെ മത്സരം ശനിയാഴ്ച രാത്രി യൂ. എസ്. എ ക്കെതിരായാണ്.. കുട്ടി ക്രിക്കറ്റ്‌ എന്നും അപ്രതീക്ഷിത നിമിഷങ്ങളുടേതാണ്. അത് പോലെ തന്നെ പാകിസ്ഥാൻ എന്നും ക്രിക്കറ്റിൽ ഫീൽഡിങ്ങിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ ഏറ്റപെട്ട ടീമുമാണ്. എന്നാൽ ഈ തവണ അങ്ങനെ അല്ലെന്ന് ഉറപ്പിക്കുകയാണ് ആഗ സൽമാന്റെ പാകിസ്ഥാൻ. എന്താണ് സംഭവം എന്ന് പരിശോധിക്കാം. ടോസ് നേടിയ പാകിസ്ഥാൻ ഓറഞ്ച് പടയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.പൊതുവെ മിസ് ഫീൽഡിനും ഡ്രോപ്പ് ക്യാച്ചിനും ഒക്കെ പേര് കേട്ട പാകിസ്താനെ തന്നെയാണ് ലോകക്കപ്പിൽ പ്രതീക്ഷിച്ചത്. എന്നാൽ ബൗണ്ടറിയിൽ പറന്നു വന്ന് ആദ്യം ഒരു ബൗണ്ടറി സേവ്, ഷഹീൻ ആഫ്രിദിയുടെ ഡയറക്റ്റ് ത്രോ എല്ലാം ക്രിക്കറ്റ്‌ ആരാധകരെ ത്രസിപ്പിച്ചു.മാക്സ് ഒ ഡൗഡിന്റെ ക്യാച്ച് പണ്ടത്തെ ഐക്കണിക്ക് മിസ് ഫീൽഡിന്റെ ഓർമ നൽകുമെന്ന് കരുതിയെങ്കിലും വളരെ മനോഹരമായി തന്നെ കീപ്പർ ഉസ്മാൻ ഖാൻ കൈപിടിയിൽ ഒതുക്കി. എന്നാൽ ക്രിക്കറ്റ്‌ ആരാധകരെ ഞെട്ടിക്കുന്ന സംഭവം വരാനിരിക്കുന്നത് ഉണ്ടായിരുന്നുള്...

ഇന്ത്യയും പാകിസ്ഥാൻ, ഒപ്പം വമ്പൻ അട്ടിമറിക്ക് സാധ്യതയുള്ള മൂന്നു ടീമുകൾ, ലോകക്കപ്പ് ഗ്രൂപ്പ്‌ എ ഒരു അവലോകനം..

صورة
 ഇന്ത്യയും പാകിസ്ഥാൻ, ഒപ്പം വമ്പൻ അട്ടിമറിക്ക് സാധ്യതയുള്ള മൂന്നു ടീമുകൾ, ലോകക്കപ്പ് ഗ്രൂപ്പ്‌ എ ഒരു അവലോകനം.. കുട്ടി ക്രിക്കറ്റിന്റെ വിശ്വമാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓരോ ടീമുകളും കിരീടത്തിന് വേണ്ടിയാണ് കൊമ്പ് കോർക്കുന്നത്. ഓരോ മത്സരങ്ങളും യുദ്ധസാമാനം തന്നെയായിരിക്കും എന്നത് തീർച്ച. ഗ്രൂപ്പ്‌ സ്റ്റേജ്, സൂപ്പർ 8,സെമി ഫൈനൽ, ഫൈനൽ അങ്ങനെ പോകുന്ന മത്സരം ക്രമങ്ങൾ. ഓരോ ഗ്രൂപ്പ്‌ തിരിച്ചു ഓരോ ടീമുകളുടെയും അവരുടെ പ്രധാനപ്പെട്ട താരങ്ങളും എത്രത്തോളം ദൂരം അവർ മുന്നോട്ട് പോകുമെന്നിങ്ങനെയുനുള്ള ഒരു വിശകലനമാണ് ഇവിടെ കുറിക്കപെടുന്നത്.  4 ഗ്രൂപ്പുകളിലായി അഞ്ചു ടീമുകൾ വെച്ചാണ് ഗ്രൂപ്പ്‌ സ്റ്റേജ് അരങ്ങേറുക.ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ട് സ്ഥാനക്കാർ സൂപ്പർ 8 ലേക്ക് മുന്നേറും.രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന സൂപ്പർ 8 ലേ ഗ്രൂപ്പ്‌ ജേതാക്കളും രണ്ടാം സ്ഥാനക്കാരും സെമിയിലേക്ക് മുന്നേറും. ഗ്രൂപ്പ്‌ എ ന്നെ പറ്റി തന്നെ നമുക്ക് ആരംഭിക്കാം. ഗ്രൂപ്പ്‌ എ യിൽ ഇന്ത്യ പാകിസ്ഥാൻ എന്നിവർക്ക് ഒപ്പം നെതർലാൻഡ്‌സ്, യൂ. എസ്. എ, നമിബീയ എന്നിവരാനുള്ളത്. ഓരോ ടീമിന്റെ ശക്തി ദൗർബല്യങ്ങളും ലോകക്കപ്പിലെ അ...