ഡേയ് പാകിസ്താനികളെ, ഇത് നിങ്ങൾ തന്നെയോ..,ആ ക്യാച്ച് ശെരിക്കും നിയമപരമായി ഔട്ട്‌ ആണോ, ക്യാച്ച് വീഡിയോ കാണു.

 2026 ട്വന്റി ട്വന്റി ലോകക്കപ്പ് ശനിയാഴ്ച കോള മ്പോയിൽ ആരംഭിച്ചു. ആദ്യ മത്സരത്തിൽ പാകിസ്ഥാനും നെതർലാന്ഡ്സുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ ആദ്യത്തെ മത്സരം ശനിയാഴ്ച രാത്രി യൂ. എസ്. എ ക്കെതിരായാണ്..

കുട്ടി ക്രിക്കറ്റ്‌ എന്നും അപ്രതീക്ഷിത നിമിഷങ്ങളുടേതാണ്. അത് പോലെ തന്നെ പാകിസ്ഥാൻ എന്നും ക്രിക്കറ്റിൽ ഫീൽഡിങ്ങിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ ഏറ്റപെട്ട ടീമുമാണ്. എന്നാൽ ഈ തവണ അങ്ങനെ അല്ലെന്ന് ഉറപ്പിക്കുകയാണ് ആഗ സൽമാന്റെ പാകിസ്ഥാൻ. എന്താണ് സംഭവം എന്ന് പരിശോധിക്കാം.

ടോസ് നേടിയ പാകിസ്ഥാൻ ഓറഞ്ച് പടയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.പൊതുവെ മിസ് ഫീൽഡിനും ഡ്രോപ്പ് ക്യാച്ചിനും ഒക്കെ പേര് കേട്ട പാകിസ്താനെ തന്നെയാണ് ലോകക്കപ്പിൽ പ്രതീക്ഷിച്ചത്. എന്നാൽ ബൗണ്ടറിയിൽ പറന്നു വന്ന് ആദ്യം ഒരു ബൗണ്ടറി സേവ്, ഷഹീൻ ആഫ്രിദിയുടെ ഡയറക്റ്റ് ത്രോ എല്ലാം ക്രിക്കറ്റ്‌ ആരാധകരെ ത്രസിപ്പിച്ചു.മാക്സ് ഒ ഡൗഡിന്റെ ക്യാച്ച് പണ്ടത്തെ ഐക്കണിക്ക് മിസ് ഫീൽഡിന്റെ ഓർമ നൽകുമെന്ന് കരുതിയെങ്കിലും വളരെ മനോഹരമായി തന്നെ കീപ്പർ ഉസ്മാൻ ഖാൻ കൈപിടിയിൽ ഒതുക്കി.

എന്നാൽ ക്രിക്കറ്റ്‌ ആരാധകരെ ഞെട്ടിക്കുന്ന സംഭവം വരാനിരിക്കുന്നത് ഉണ്ടായിരുന്നുള്ളു. നെതർലാൻഡ് ഓപ്പനർ ലെവിറ്റ് തന്റെ മികവ് പ്രദർശിപിക്കാൻ തുടങ്ങുകയാണ്. ഷഹീൻ ഷായേ പല തവണ ഇതിനോടകം ലെവിറ്റ് ബൗണ്ടറി കടത്തി കഴിഞ്ഞു. സൽമാൻ ആഗ സ്പിന്നർമാരെ വിളിക്കുന്നു..

ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവർ എറിയാൻ നവാസ് ചുമതല ഏൽക്കുന്നു.ഓവറിലെ രണ്ടാമത്തെ പന്ത്.83 കിലോമീറ്റർ വേഗതയിൽ ഒരു ലെങ്ത് ബോൾ. ലെവിറ്റ് ലോങ്ങ്‌ ഓഫീന് മുകളിലൂടെ പന്തിനെ ഗാലറിയിൽ എത്തിക്കാൻ ശ്രമിക്കുന്നു. സിക്സ് എന്നാ വിശ്വസിച്ച പന്തിലേക്ക് ബാബർ ചാടി എത്തുന്നു. അനാവശ്യ തിടുക്കം കാണിക്കാതെ തന്റെ കാൽ ബൗണ്ടറി ലൈനിലേക്ക് കിടക്കുന്നത് മുന്നേ ബോൾ ബാബർ കൈപിടിയിൽ നിന്ന് എറിയുന്നു. അവസരം പാത്തിരുന്ന ഷഹീൻ ബോളിലേക്ക് ചാടി വീഴുന്നു.അങ്ങനെ ലോകക്കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്ന് പാകിസ്ഥാൻ സ്വന്തമാക്കുന്നു.

എന്നാൽ ബാബറിന്റെ ഈ ക്യാച്ച് നിയമപരമായി ഔട്ട്‌ ആണോ എന്ന സംശയത്തിലാണ് ക്രിക്കറ്റ്‌ ആരാധകർ.ഏറ്റവും പുതിയതായി നിലവിൽ വന്ന ക്യാച്ച് നിയമങ്ങളാണ് ഇത്തരത്തിൽ ഒരു സംശയം ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ ഉണ്ടായത്. എമെർജിങ് ഏഷ്യ കപ്പിൽ ഇന്ത്യൻ താരങ്ങൾ ഇത്തരത്തിൽ പിടിച്ച ഒരു ക്യാച്ച് നോട്ട് ഔട്ടും വിളിക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ എന്താണ് പുതിയ നിയമമെന്ന് നമുക്ക് പരിശോധിക്കാം.



ആദ്യം ബോൾ കൈപിടിയിൽ ഒതുക്കുമ്പോൾ താരം തീർച്ചയായും ഫീൽഡിനുള്ളിലായിരിക്കണം. താരം ഗ്രൗണ്ടിൽ തൊട്ടിട്ടിൽ, പക്ഷെ താരം ബൗണ്ടറിക്ക് പുറത്ത് വായുവിലാണ്. എങ്കിൽ ഇത് സിക്സായി തന്നെ വിധിക്കും. ഇനി നമുക്ക് ബാബർ-ഷഹീൻ ക്യാച്ച് ചർച്ച ചെയ്യാം. ബാബർ ബോൾ കൈപിടിയിൽ ഒതുക്കുമ്പോൾ താരം ഗ്രൗണ്ടിന്റെ ഉള്ളിൽ തന്നെയായിരുന്നു. ബാബർ പന്ത് എറിയുമ്പോഴും താരം ഗ്രൗണ്ടിന്റെ അകത്തു തന്നെയായിരുന്നു.അത് കൊണ്ട് തന്നെ മുകളിൽ പ്രതിപാദിച്ച നിയമം പ്രകാരം ബാബർ -ഷഹീൻ ക്യാച്ച് തീർത്തും നിയമപരമാണ്. എമെർജിങ് ഏഷ്യ കപ്പിൽ സംഭവിച്ചത് അമ്പയറിന്റെ തീരുമാനത്തിൽ വന്ന പിഴവാണെന്ന് തന്നെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ക്യാച്ചിന്റെ വീഡിയോ ചുവടെ ചേർക്കുന്നു.


تعليقات

المشاركات الشائعة من هذه المدونة

ബുമ്രയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല,ബാവുമയേ അധിക്ഷേപിച്ചു ബുമ്ര, വീഡിയോ ഇതാ..

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

മലയാളി പൊളി അല്ലെ,ട്വന്റി ട്വന്റി വേൾഡ് കപ്പ്‌ പ്രൊമോയിൽ സഞ്ജുവിന്റെ ജേഴ്സി ധരിച്ചു ഷഫാലി, വീഡിയോ ഇതാ..