തിലകിന്റെ ടെസ്റ്റ് കളിക്ക് പിന്തുണയുമായി ഇന്ത്യൻ നായകൻ, സൂര്യക്ക് പറയാനുള്ളത് ഇങ്ങനെ...
ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീം മുൻപ് എങ്ങുമില്ലാത്ത അധിപത്യത്തിലൂടെയാണ് നിലവിൽ കടന്ന് പോകുന്നത്.2024 ലെ t20 ലോകക്കപ്പ് മുതൽ ഒരൊറ്റ പരമ്പര പോലും കൈ വിടാതെയാണ് ഇന്ത്യ 2026 ലെ ട്വന്റി ട്വന്റി ലോകക്കപ്പിന് എത്തുന്നത്. ഇന്ത്യയുടെ ഈ അധിപത്യത്തിന് കാരണം അവരുടെ ബാറ്റിംഗ് തന്നെയായിരുന്നു. 200 പോലും t20 ക്രിക്കറ്റിൽ എളുപ്പമലാതെയിരുന്ന കാലത്ത് 250 കൾ ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയെടുത്തത്.
ഇതേ ബാറ്റിംഗ് പ്രകടനം തന്നെയാണ് 2026 t20 ലോകക്കപ്പിലേക്ക് എത്തിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ആരാധകർക്ക് കാണേണ്ടി വന്നിരിക്കുന്നത് മറ്റൊരു ഇന്ത്യയെയാണ്.കൂറ്റൻ തുടക്കം നൽകാറുള്ള അഭിഷേക് ശർമ കളിച്ച മൂന്നു മത്സരങ്ങളിൽ ഒരൊറ്റ റൺസ് പോലും സ്വന്തമാക്കിട്ടില്ല.അതായത് ലോകക്കപ്പിൽ ഇത് വരെ തന്റെ അക്കൗണ്ട് തുറക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
പിന്നാലെ വരുന്ന തിലക് സാഹചര്യം അനുസരിച്ചു കൂറ്റൻ അടികളും ഇന്നിങ്സ് മുന്നോട്ടു പോകാൻ മികച്ച രീതിയിൽ സ്ട്രൈക്ക് മാറുന്ന കാഴ്ചയുമായിരുന്നു ലോകക്കപ്പിന് മുന്നേ വരെ നമ്മൾ കണ്ടത്.എന്നാൽ നിലവിൽ തിലകിന്റെ പ്രകടനം ഇത്തരത്തിൽ അല്ല. കൂറ്റൻ അടികൾ അടിക്കാറുള്ള തിലകിനെ ഇത് വരെ ലോകക്കപ്പിൽ കണ്ടില്ല.
അദ്ദേഹം ലോകക്കപ്പിൽ ഇത് വരെ കളിച്ച ഇന്നിങ്സുകൾ നമുക്ക് ഒന്ന് പരിശോധിക്കാം.അമേരിക്കക്കെതിരെ 16 പന്തിൽ 25 റൺസ്., നമിബീയക്കെതിരെ 21 പന്തിൽ 25 റൺസ്, പാകിസ്ഥാനെതിരെ 24 പന്തിൽ 25 റൺസ്,നെതർലാൻണ്ട്സിനെതിരെ 27 പന്തിൽ 31 റൺസ്.ടൂർണമെന്റിൽ മൊത്തം 88 പന്തിൽ തിലക് ആകെ നേടിയത് 106 റൺസ്. ബാറ്റിംഗ് പ്രഹരശേഷി 120.
പക്ഷെ തിലകിന്റെ ഈ പ്രകടനത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. എന്നാൽ ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവ് തിലകിനെ പിന്തുണച്ചു രംഗത്ത് വന്നിരിക്കുകയാണ്. എന്താണ് സൂര്യകുമാർ പറഞ്ഞു വെക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.
'ടീമിന്റെ പദ്ധതി പ്രകാരം തന്നെയാണ് തിലക് ബാറ്റ് ചെയ്യുന്നത്.വിക്കറ്റുകൾ വീണാൽ ക്രീസിൽ നില ഉറപ്പിച്ചു മത്സരം നിയന്ത്രിക്കാൻ തങ്ങൾ അവനോട് പറഞ്ഞിട്ടുണ്ട്.നിലവിലെ രീതിയിൽ അവൻ വലിയ സന്തോഷമില്ലായിരിക്കും, എന്നാൽ അവൻ കഠിനമായ പരിശീലിക്കുന്നുണ്ട്.അവന്റെ ഫോമിലോ ബാറ്റിംഗിലോ തനിക്ക് ആശങ്കകളില്ല എന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു.
തിലക് വർമ്മയുടെ പ്രകടനം തന്നെയാവും ഇന്ത്യയുടെ കിരീട പ്രതീക്ഷകൾക്ക് ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത്. അത് കൊണ്ട് ലഭിക്കുന്ന തുടക്കങ്ങൾ മികച്ച സ്കോറായി മാറ്റി എടുക്കുന്ന തിലകിനെ എത്രയും വേഗം ലോകക്കപ്പിൽ അദ്ദേഹം തന്നെ കണ്ടെത്തേണ്ടതുണ്ട്.ശനിയാഴ്ച ലോകകപ്പ് സൂപ്പർ 8 മത്സരങ്ങൾ ആരംഭിച്ചിരുന്നു. പാകിസ്ഥാനും ന്യൂസിലാൻഡും തമ്മിൽ നടന്ന ആദ്യത്തെ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടു.
ഇന്ത്യയുടെ സൂപ്പർ 8 ഗ്രൂപ്പിൽ ദക്ഷിണ ആഫ്രിക്ക, സിമ്പാവേ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ഒള്ളത്.ഇന്ത്യയുടെ ആദ്യത്തെ മത്സരം ഞായറാഴ്ച രാത്രി ദക്ഷിണ ആഫ്രിക്കെതിരെ ആരംഭിക്കും, രണ്ടാം മത്സരം ഫെബ്രുവരി 26 ന്ന് സിമ്പാവെക്കെതിരെയും ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന മത്സരം മാർച്ച് 1 ന്ന് വെസ്റ്റ് ഇൻഡീസിനും എതിരെയാണ്.

تعليقات
إرسال تعليق