അവനെ ബാറ്റ് ചെയ്യുന്നത് സച്ചിൻ ബാറ്റ് ചെയ്യുന്നത് പോലെ, അർജുനെ വാനോളം പുകയ്ത്തി യോഗ്രാജ് സിംഗ്..
യോഗ്രാജ് സിംഗ്, ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സിംഗിന്റെ പിതാവ്. റോൾർ സ്കറ്റിംഗ് മെഡലുമായി വന്ന തന്റെ മകനെ ആ മെഡൽ വലിച്ചു എറിഞ്ഞു ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടവനാണ് യോഗ്രാജ്. ഈ ഒരു പ്രവർത്തി കൊണ്ട് മാത്രമാണ് ഇന്ത്യക്ക് രണ്ട് ലോക കിരീടം ലഭിച്ചത് എന്ന് ഒരു ക്രിക്കറ്റ് ആരാധകനെയും ഓർമപ്പെടുത്തേണ്ടതില്ല.പക്ഷെ യുവരാജ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം തന്റെ പിതാവ് പല തവണ വാർത്തകളിൽ ഇടപിടിച്ചിരുന്നു.
തന്റെ മകന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്ന് പല തവണ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ യുവരാജ് ഇത് എല്ലാം നിഷേധിച്ചിരുന്നു. യുവരാജ് നിലവിൽ പഞ്ചാബിൽ ക്രിക്കറ്റ് അക്കാഡമി നടത്തുകയാണ്. അഭിഷേക് ശർമ എന്നാ തന്റെ പ്രിയപ്പെട്ട ശിഷ്യൻ ലോക ക്രിക്കറ്റിൽ വിസ്മയം തീർക്കുന്ന കാഴ്ച അദ്ദേഹം കാണുന്നുണ്ട്.
എന്നാൽ ഈ ഇടയായി യുവരാജിന്റെ അച്ഛൻ ഒരിക്കൽ കൂടി ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. സച്ചിന്റെ മകൻ അർജുനെ പറ്റിയാണ് ഈ പ്രസ്താവന.പ്രമുഖ പത്രപ്രവർത്തകൻ രവിഷ് ബിഷത് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. എന്താണ് ഈ പ്രസ്താവന എന്ന് നമുക്ക് പരിശോധിക്കാം.
"അർജുൻ ബാറ്റിങ്ങിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്.അവൻ മികച്ച ഒരു ബാറ്ററാണ്.സച്ചിനെ പോലെയാണ് അവൻ ബാറ്റ് ചെയ്യുന്നത്. ".
മുംബൈ ഇന്ത്യൻസിന് വേണ്ടി ഐ പി എൽ മത്സരങ്ങൾ കളിച്ച താരത്തിന് മികച്ച പ്രകടനങ്ങൾ ഒന്നും തന്നെ ഇത് വരെ കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ട്രേഡ് വഴി താരം ലക്ക്നൗവിൽ എത്തി ചേർന്നിട്ടുണ്ട്. സച്ചിന്റെ മകൻ എന്ന ഭാരം താങ്ങാൻ ഒരിക്കൽ പോലും അർജുനെ കൊണ്ട് സാധിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലും താരം മുംബൈ വിട്ട് കഴിഞ്ഞു.
നിലവിൽ താരം ഗോവക്ക് വേണ്ടിയാണ് കളിക്കുന്നത്. അവിടെയും ബൗളിങ്ങിന് കൂടുതൽ പ്രാധാന്യം കൊടുത്താണ് താരത്തേ ഉപോയഗിക്കുന്നത്.പക്ഷെ കഴിഞ്ഞ ദിവസം ഗോവക്ക് വേണ്ടി മുംബൈക്കെതിരെ വിജയ് ഹസാറെ ട്രോഫിൽ അർജുൻ ബാറ്റിംഗ് ഓപ്പൺ ചെയ്തിരുന്നു.അന്ന് 27 പന്തിൽ 24 റൺസ് അദ്ദേഹം സ്കോർ ചെയ്തിരുന്നു.അഞ്ചു ബൗണ്ടറികളും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഈ ഒരു പ്രകടനം തന്നെയാവും യോഗ്രാജ് സിങ്ങിനെ കൊണ്ട് അർജുനോട് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രയ്ക്കിരിക്കാൻ ആവശ്യപെട്ടതും.യോഗ്രാജിന്റെ ഈ പ്രസ്താവനയേ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.അദ്ദേഹത്തിന്റെ മറ്റു പ്രസ്താവനകളെ പോലെ ഈ പ്രസ്താവനയും സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുകയാണ്.
മാസങ്ങൾക്ക് മുന്നേ യോഗ്രാജ് അർജുനെ പറ്റി നടത്തിയ മറ്റൊരു പ്രസ്താവനയും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ആ പ്രസ്താവന എന്തായിരുന്നു എന്ന് നമുക്ക് പരിശോധിക്കാം.
'ബൗളിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുക്കാതെ ബാറ്റിംഗ് ശ്രദ്ധിക്കു. എന്നിട്ട് യുവരാജിന് കീഴിൽ മൂന്നു മാസം പരിശീലിക്കു.എങ്കിൽ ഞാൻ ഉറപ്പിച്ചു പറയുന്നു അവന് അടുത്ത ക്രിസ് ഗെയ്ലായി മാരുമെന്ന്."
അർജുൻ ഇത് വരെ 22 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളും 29 ട്വന്റി ട്വന്റി യും 21 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്.1000ത്തിൽ താഴെ റൺസ് മാത്രമാണ് മൂന്നു ഫോർമാറ്റിൽ കൂടി അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിച്ചത്.ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ ഒരു സെഞ്ച്വറിയും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ബൗളിങ്ങിലേക്ക് വന്നാൽ 100 ൽ അധികം വിക്കറ്റുകൾ മൂന്നു ഫോർമാറ്റിൽ കൂടെ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.ഒരൊറ്റ തവണ മാത്രമാണ് അദ്ദേഹത്തിന് അഞ്ചു വിക്കറ്റ് നേട്ടം ഏതെങ്കിലും ഒരു ഫോർമാറ്റിൽ എങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞത്.
യോഗ്രാജ് സിംഗ് പ്രവചിച്ചത് പോലെ അർജുൻ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കൊടുത്താൽ നമുക്ക് പുതിയ ഒരു സച്ചിനെ ലഭിക്കുമോ, എന്താണ് അഭിപ്രായം?.
Yograj Singh said, "Arjun Tendulkar should focus on batting, he's a quality batter, he bats like Sachin". (Ravish Bisht). pic.twitter.com/WccU975oBe
— Mufaddal Vohra (@mufaddal_vohra) January 2, 2026

تعليقات
إرسال تعليق