എന്ത് കളിച്ചിട്ടും എന്ത് കാര്യം!! ., ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല.
സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല.
ഇനിയും എത്രനാൾ അദ്ദേഹത്തെ ഏകദിന ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തും. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ച് സഞ്ജു സാംസൺ. ശനിയാഴ്ച വിജയ് ഹസാറേ ട്രോഫിയിലാണ് അദ്ദേഹം ജാർഖണ്ടിനെതിരെ സെഞ്ച്വറി കുറിച്ചത്. 95 പന്തിൽ 101 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.സഞ്ജുവിന്റെ ഈ ഇന്നിങ്സിൽ 3 സിക്സും 9 ഫോറും പിറന്നു. ദക്ഷിണ ആഫ്രിക്കെതിരെ സെഞ്ച്വറി നേടിയ ഏകദിന മത്സരത്തിന് ശേഷം ആദ്യമായിയാണ് സഞ്ജു ഒരു ലിസ്റ്റ് എ മത്സരം കളിക്കുന്നത്.
സഞ്ജുവിന് പുറമെ നായകൻ കൂടിയായ രോഹൻ കുന്നുമേൽ 124 റൺസ് സ്വന്തമാക്കി. ഇരുവരുടെയും മികവിൽ ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് 2 വിക്കറ്റുകൾ നഷ്ടപെടുത്തി കേരള വിജയിച്ചു.
ശനിയാച്ച നടന്ന വിജയ് ഹസാറെ ട്രോഫിയിൽ സീനിയർ താരങ്ങൾ തകർത്തു ആടുകയായിരുന്നു. ഇതിൽ ഏറ്റവും പ്രധാനി സാക്ഷാൽ ഹാർദിക് പാന്ധ്യയായിരുന്നു.92 പന്തിൽ 133 റൺസ് സ്വന്തമാക്കിയ ഹാർദിക് തന്റെ പ്രഥമ ലിസ്റ്റ് എ സെഞ്ച്വറി സ്വന്തമാക്കി. ഒരു ഓവറിൽ 34 റൺസ് വരെ ഈ ഇന്നിങ്സിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
അർഷദീപ് സിംഗ് 5 വിക്കറ്റ് നേട്ടവുമായി തിളങ്ങി.വെറും 34 റൺസ് മാത്രം വിട്ട് കൊടുത്തായിരുന്നു അദ്ദേഹത്തിന്റെ ഈ അഞ്ചു വിക്കറ്റ് നേട്ടം.പടിക്കൽ ഒരിക്കൽ കൂടി വിജയ് ഹസാരെ ട്രോഫി തന്റേത് മാത്രമാക്കി മാറ്റി.ഈ സീസണിൽ തന്റെ നാലാമത്തെ സെഞ്ച്വറി താരം സ്വന്തമാക്കി.
രുതുരാജും മോശമാക്കിയില്ല. മഹാരാഷ്ട്ര നായകൻ മുംബൈക്കെതിരെ ഫിഫ്റ്റി സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റിൽ ചരിത്രത്തിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി എന്നാ ഇന്ത്യൻ താരം എന്നാ നേട്ടവും രുതുരാജ് സ്വന്തമാക്കി. സാക്ഷാൽ വിരാട് കോഹ്ലിയെയാണ് അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
നിലവിലെ ഇന്ത്യൻ t20 ഉപനായകനും വിജയ് ഹസാറെ ട്രോഫിയിൽ മോശമാക്കിയില്ല.111 പന്തിൽ 130 റൺസാണ് അക്സർ സ്വന്തമാക്കിയത്.118 പന്തിൽ 109 റൺസുമായി തിലക് വർമയും തന്റെ ക്ലാസ്സ് വ്യക്തമാക്കി.
ഡൽഹിക്ക് വേണ്ടി റിഷബ് പന്തും അത്ഭുത പ്രകടനങ്ങൾ കാഴ്ച വെച്ചു.37 പന്തിൽ 67 റൺസാണ് പന്ത് സ്വന്തമാക്കിയത്.6 സിക്സും നാല് ഫോറും അടങ്ങിയതായിരുന്നു പന്തിന്റെ ഇന്നിങ്സ്.പന്തിന് കീഴിൽ മികച്ച രീതിയിലാണ് ഡൽഹി മുന്നേറുന്നത്.
ഇപ്പോൾ ഈ പ്രകടനങ്ങൾ എല്ലാം ഉൾക്കൊണ്ട് കൊണ്ട് ന്യൂസിലാൻഡ് ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തി. ഹാർദിക് പാന്ധ്യക്കും ബുമ്രക്കും വിശ്രമം നൽകി.പന്ത് ഒരിക്കൽ കൂടെ ടീം ഉൾപ്പെട്ടു.ബുമ്ര 2023 ഏകദിന ലോകക്കപ്പിന് ശേഷം ഒരൊറ്റ ഏകദിന മത്സരം പോലും കളിച്ചിട്ടില്ല. ഹാർദിക് 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷവും ഒരൊറ്റ ഏകദിന മത്സരം പോലും കളിച്ചിട്ടില്ല.
സഞ്ജുവിന് അവസരമില്ല. അവസാന കളിച്ച പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച രുതുരാജും ടീമിൽ നിന്ന് പുറത്തായി. ഷമിയെ വീണ്ടും ഇന്ത്യൻ ടീം പരിഗണിച്ചില്ല.അക്സർ പട്ടേലിനെ ഒഴിവാക്കിയതും ശ്രെദ്ധയേമായി.സിറാജും ടീമിലേക്ക് തിരകെ വിളിക്കപ്പെട്ടു.
ഇന്ത്യൻ ടീം ഇങ്ങനെ..
ഗിൽ, രോഹിത്, കോഹ്ലി,രാഹുൽ, അയ്യർ,സുന്ദർ, ജഡേജ, സിറാജ്,ഹർഷിത്, പ്രസിദ്, കുൽദീപ്,പന്ത്, നിതീഷ്, അർഷദീപ്,ജയ്സ്വാൾ.
മൂന്നു ഏകദിനവും അഞ്ചു ട്വന്റിയും ന്യൂസിലാൻഡ് ഇന്ത്യയിൽ കളിക്കുക. ജനുവരി 11 ന്നാണ് ആദ്യത്തെ ഏകദിനം.പരമ്പരയിലെ അഞ്ചാമത്തെ ട്വന്റി ട്വന്റി കാര്യവട്ടതാണ് നടക്കുക.ജനുവരി 31 ന്നാണ് ഈ മത്സരം.

تعليقات
إرسال تعليق