അപ്പോ ഇവൻ മനുഷ്യൻ തന്നെയാ, മില്ലറിന്റെ ക്യാച്ച് വിട്ട് ഫിലിപ്സ്, വീഡിയോ ഇതാ.

 അപ്പോ ഇവൻ മനുഷ്യൻ തന്നെയാ, മില്ലറിന്റെ ക്യാച്ച് വിട്ട് ഫിലിപ്സ്, വീഡിയോ ഇതാ.

ലോകക്കപ്പ് അവസാന ഘട്ടങ്ങളിൽ എത്തുകയാണ്. ആദ്യ കിരീടത്തിനായി ദക്ഷിണ ആഫ്രിക്കയും ന്യൂസിലാൻഡും തമ്മിൽ പോരാടുകയാണ്. ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ സാന്റനേർ ബൗളിംഗ് തിരഞ്ഞെടുത്തു. നായകന്റെ തീരുമാനം ശെരി വെക്കുന്ന രീതിയിൽ തന്നെയാണ് കിവീസ് ബൗളേർമാർ പന്ത് എറിഞ്ഞു.

ഡി കോക്കും റിക്കിൽടണും പോയി. നായകൻ മാർക്രം ചെറുത് നിൽക്കാൻ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല.എന്നാൽ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ച ഒരു സംഭവം ഉണ്ടായി ഈ ഇന്നിങ്സിൽ.ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 10 മത്തെ ഓവർ രചിൻ പന്ത് എറിയുന്നു. എല്ലാകാലത്തും ദക്ഷിണ ആഫ്രിക്കയേ കരകയറ്റുന്ന കില്ലർ മില്ലർ ക്രീസിൽ.

മില്ലർ പൊക്കി അടിക്കുന്നു. പന്തിനായി ഓടിയ രചിൻ ഇതിനോടകം തന്നെ വിക്കറ്റ് ആഘോഷം തുടങ്ങിയിരിക്കണം.ദീപ് കവറിൽ നിന്ന് താരം ഓടി എത്തുന്നു.താരം ഒരു ഡൈവ് നടത്തുന്നു.എന്നാൽ ഫിലിപ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റുന്നു.ഫിലിപ്സ് ക്യാച്ച് വിടുന്നു.ക്രിക്കറ്റ്‌ ആരാധകർക്ക് ഇത് ഒരു അത്യപൂർവ്വ കാഴ്ച തന്നെയായിരുന്നു അത്.ഫിലിപ്സ് സൂപ്പർമാൻ അല്ല ഒരു മനുഷ്യൻ തന്നെയാണെന്ന് ക്രിക്കറ്റ്‌ ലോക തിരിച്ചു അറിഞ്ഞ നിമിഷം കൂടിയാണെന്ന് തമാശപൂർവം നമ്മുക്ക് വിവരിക്കാം.

ഫിലിപ്സ് ലോകക്കപ്പ് കൈ വിട്ടെന്ന് ക്രിക്കറ്റ്‌ ലോകം വിധി എഴുതി. എന്നാൽ രചിൻ അങ്ങനെ ചിന്തിക്കാൻ ഒരുക്കമായിരുന്നില്ല. അതെ ഓവറിലെ അവസാന പന്തിൽ മില്ലർ ലോങ്ങ്‌ ഓഫിൽ മിച്ചലിന് ക്യാച്ച് നൽകി മടങ്ങുന്നു.6 പന്തിൽ വെറും 6 റൺസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

ഒരൊറ്റ മത്സരം പോലും തോൽക്കാതെയാണ് ദക്ഷിണ ആഫ്രിക്ക സെമിയിലെത്തുന്നത്. ട്വന്റി ട്വന്റി ലോകക്കപ്പിൽ ദക്ഷിണ ആഫ്രിക്ക ഇത് വരെ 3 സെമികളാണ് കളിച്ചിട്ടുള്ളത്. 2009,2014,2024 എന്നിവയാണ് ഈ സീസനുകൾ. 2009 ൽ പാകിസ്താനോടും 2014 ൽ ഇന്ത്യയോടും ദക്ഷിണ ആഫ്രിക്ക തോൽവി രുചിച്ചു. 2024 ൽ നിലവിലെ രണ്ടാം സ്ഥാനക്കാർ അഫ്ഗാനെ തോൽപ്പിച്ചാണ് സെമിയിലേക്ക് എത്തിയത്.

ന്യൂസിലാൻഡ് ഇത് വരെ 3 ലോകകപ്പ് സെമികൾ കളിച്ചിട്ടുണ്ട്. 2007,2021,2022 എന്നിവയാണ് ഈ സെമികൾ.2007 ലും 2022 ലും പാകിസ്ഥാനോടും തോൽവി രുചിച്ചു. 2021 ൽ ഇംഗ്ലണ്ടിന് മുന്നേറി ഫൈനലിലേക്ക് എത്തിയെങ്കിലും ഓസ്ട്രേലിയോട് കിരീടം അടിയറവ് വെച്ചു.ഇരു ടീമുകളും t20 ലോകക്കപ്പ് സെമിയിൽ ഇത് വരെ ഏറ്റുമുട്ടിയിട്ടില്ല. ഏകദിന ലോകക്കപ്പ് സെമിയിൽ 2015 ൽ ഏറ്റുമുട്ടിയത് ക്രിക്കറ്റ്‌ ആരാധകർക്ക് മറക്കാനും കഴിയില്ല.രണ്ടാം സെമി മാർച്ച്‌ 5 ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലാണ്.തുടർച്ചയായ മൂന്നാമത്തെ തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയിൽ പരസ്പരം ഏറ്റുമുട്ടാൻ പോകുന്നത്




تعليقات

المشاركات الشائعة من هذه المدونة

ബുമ്രയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല,ബാവുമയേ അധിക്ഷേപിച്ചു ബുമ്ര, വീഡിയോ ഇതാ..

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

മലയാളി പൊളി അല്ലെ,ട്വന്റി ട്വന്റി വേൾഡ് കപ്പ്‌ പ്രൊമോയിൽ സഞ്ജുവിന്റെ ജേഴ്സി ധരിച്ചു ഷഫാലി, വീഡിയോ ഇതാ..