അച്ചായന്റെ ചിരി ഇനി കുട്ടി ക്രിക്കറ്റിലില്ല, കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു,ശെരിക്കും അദ്ദേഹം t20 ഇതിഹാസമായിരുന്നോ, കാര്യങ്ങൾ ഇങ്ങനെ..

 അച്ചായന്റെ ചിരി ഇനി കുട്ടി ക്രിക്കറ്റിലില്ല, കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു,ശെരിക്കും അദ്ദേഹം t20 ഇതിഹാസമായിരുന്നോ, കാര്യങ്ങൾ ഇങ്ങനെ


..


ന്യൂസിലാൻഡ് ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും ഇതിഹാസ താരങ്ങളിൽ ഒരാളാണ് കെയ്ൻ വില്യംസൺ. മുൻപ് കിവികളെ മൂന്നു ഫോർമാറ്റിലും നയിച്ചിരുന്ന അദ്ദേഹത്തിന്റെ കീഴിൽ കിവികൾ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പും വിജയിക്കുകയും ട്വന്റി ട്വന്റി ലോകക്കപ്പിലും ഏകദിന ലോകക്കപ്പിലും ഫൈനലിൽ എത്തുകയും ചെയ്തിരുന്നു. നിലവിൽ മൂന്നു ഫോർമാറ്റിലും നായക സ്ഥാനം രാജിവെച്ച അദ്ദേഹം ഇപ്പോൾ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ശെരിക്കും ട്വന്റി ട്വന്റി ക്രിക്കറ്റിൽ വില്യംസൺ ഒരു ഇതിഹാസ താരമായിരുന്നോ.


കണക്കുകൾ നോക്കിയാൽ ഒരു ശരാശരി t20 ബാറ്റർ എന്ന് മാത്രമേ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിയു.ന്യൂസിലാൻഡിന് വേണ്ടി 93 ട്വന്റി ട്വന്റി അദ്ദേഹം കളിച്ചു.ബാറ്റിംഗ് ശരാശരി 33.44.ബാറ്റിംഗ് പ്രഹരശേഷി വെറും 123.08.ഒപ്പം 18 ഫിഫ്റ്റികളും.


എന്നാൽ ഇതിഹാസ താരങ്ങൾ തന്റെ ഏറ്റവും മികച്ചത് നോക്ക്ഔട്ട് മത്സരങ്ങളിൽ പുറത്തെടുക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവും വില്യംസൺ തന്നെയാണ്.3 t20i ഫൈനലുകൾ കളിച്ച അദ്ദേഹം 161.05 ബാറ്റിംഗ് പ്രഹരശേഷിയിൽ അടിച്ചു കൂട്ടിയത് 153 റൺസാണ്. ഇതിൽ ലോകക്കപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് എതിരെ നേടിയ 85 റൺസ് ട്വന്റി ട്വന്റി ലോകക്കപ്പിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ്.കണക്കുകളിൽ അയാൾ ഒരു ശരാശരി ബാറ്ററാണെകിലും തന്റെ ടീമിന് ഏറ്റവും വേണ്ട സമയത്ത് ബാറ്റുമായി മുന്നിൽ നയിച്ചതും ഇതേ കെയ്ൻ വില്യംസൺ എന്നാ ആരാധകരുടെ പ്രിയപ്പെട്ട വില്ലിചായൻ തന്നെയാണ്.



تعليقات

المشاركات الشائعة من هذه المدونة

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..

ഇനിയെങ്കിലും!!സഞ്ജുവിനെ തിരിച്ചു എടുത്ത് ഓപ്പണിങ് കൊടുക്ക്, സഞ്ജുവിന് പകരം ഓപ്പണിങ് എത്തിയ ഗില്ലിന്റെ ഓപ്പണിങ് കണക്കുകൾ അറിയുമ്പോഴേ ബി സി സി ഐ സഞ്ജുവിനോട് ചെയ്യുന്ന നന്ദികേടിന്റെ ആഴമറിയും, കണക്കുകൾ ഇങ്ങനെ..