ഇതാണ് വിന്റജ് കോഹ്ലി, 146 കിലോമീറ്ററിൽ വന്ന പന്തിനെ ബർഗർ കണ്ടത് ഗാലറിയിൽ, വീഡിയോ ഇതാ....
ഇതാണ് വിന്റജ് കോഹ്ലി, 146 കിലോമീറ്ററിൽ വന്ന പന്തിനെ ബർഗർ കണ്ടത് ഗാലറിയിൽ, വീഡിയോ ഇതാ....
വിരാട് കോഹ്ലി ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാൾ എന്നാ കാര്യത്തിൽ ആർക്കും ഒരു സംശയം കാണില്ല. എന്നാൽ നിലവിൽ ഒരൊറ്റ ഫോർമാറ്റിൽ മാത്രമാണ് അദ്ദേഹം കളിക്കുന്നത്.2027 ഏകദിന ലോകക്കപ്പ് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇനിയുള്ള ഓരോ ഏകദിന മത്സരവും കോഹ്ലിക്ക് നിർണായകമാണ്.
ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടാൽ മാനേജ്മെന്റിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറക്കുമെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ കോഹ്ലി തന്റെ ഏറ്റവും മികച്ച നിമിഷങ്ങൾ നൽകുമെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു. സിഡ്നീയിൽ ഓസ്ട്രേലിയക്കെതിരെ അതിന്റെ മിന്നലാട്ടങ്ങൾ കണ്ടതാണ്.സിഡ്നി എവിടെ നിർത്തിയോ അവിടെ തന്നെയാണ് അദ്ദേഹം തുടങ്ങിയിരിക്കുന്നത്.
തന്റെ പഴയ കാലത്തേ ഓർമിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം ഞായറാഴ്ച റാഞ്ചിയിൽ ബാറ്റ് വീശിയത്. ഡ്രൈവുകളും, ലോഫ്റ്റ് ഷോട്ടുകൾ കൊണ്ട് കോഹ്ലി തകർത്ത് അടിക്കുകയാണ്. കൂട്ടിന് പ്രിയപ്പെട്ട രോഹിത്തുമുണ്ട്.എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ഇടയിലുള്ള ചർച്ച അദ്ദേഹം അടിച്ച ഒരു കിടിലൻ ലോഫ്റ്റ്ഡ് ഡ്രൈവ് തന്നെയാണ്.
ഇന്ത്യൻ ഇന്നിങ്സിന്റെ 8 മത്തെ ഓവർ. ദക്ഷിണ ആഫ്രികക്ക് വേണ്ടി പന്ത് എറിയുന്നത് ബർഗർ.ഔട്ട് സൈഡ് ഓഫിൽ ഒരു പന്ത് വരുന്നു.146 കിലോമീറ്ററിൽ വന്ന ആ പന്ത് ബർഗർ കാണുന്നത് മിഡ് ഓഫീലൂടെ ഗാലറിയിൽ എത്തുന്നതാണ്. വീഡിയോ ചുവടെ ചേർക്കുന്നു.
JEEZ 🤯 WHAT A HIT BY KING KOHLI...!!! pic.twitter.com/FfD8DZLYNG
— Johns. (@CricCrazyJohns) November 30, 2025

تعليقات
إرسال تعليق