ഇത് സൂപ്പർമാൻ ബ്രെവിസ്!!,, പറക്കും ക്യാച്ചുമായി ജൂനിയർ എ ബി ഡി, വീഡിയോ ഇതാ..

 ഇത് സൂപ്പർമാൻ ബ്രെവിസ്!!,, പറക്കും ക്യാച്ചുമായി ജൂനിയർ എ ബി ഡി, വീഡിയോ ഇതാ..


ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് ആവേശ നിമിഷങ്ങളാണ് റാഞ്ചിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ജയ്സ്വാലിനെ ആദ്യമേ നഷ്ടമായി. എന്നാൽ അവിടെ ഓരോ ആരാധകരും കാത്തിരുന്ന നിമിഷം പിറക്കുകയായിരുന്നു.രോഹിത്തും കോഹ്ലിയും ഒരിക്കൽ കൂടെ തങ്ങളുടെ വില എന്താണെന്ന് തെളിയിക്കുകയായിരുന്നു.


ഇരുവരും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ട് സ്വന്തമാക്കി.51 പന്തിൽ 57 റൺസുമായി രോഹിത് മടങ്ങി. ജാൻസൻ രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.എന്നാൽ പിന്നീട് വന്ന രുതുരാജിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.


ഇന്ത്യൻ ഇന്നിങ്സിന്റെ 27 മത്തെ ഓവർ. ഓവറിലെ മൂന്നാമത്തെ പന്ത്.ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു ലെങ്ത് ഡെലിവറി ബാർട്ടമാൻ എറിയുന്നു.രുതുരാജ് ഒരു കട്ടിന് ശ്രമിക്കുന്നു.പോയിന്റിൽ നിന്നിരുന്ന ഡെവാൾഡ് ബ്രെവിസ് ആ പന്തിന് വേണ്ടി ചാടുന്നു. ഒരൊറ്റ കൈ കൊണ്ട് തന്നെ പന്ത് കൈപിടിയിൽ ഒതുക്കുന്നു. ഒരു അത്ഭുത ക്യാച്ചും പിറക്കുന്നു.


ഡെവാൾഡ് ബ്രെവിസിനെ ക്രിക്കറ്റ്‌ ആരാധകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലലോ.എ ബി ഡി വില്ലേയർസിനെ അതിയായ ആരാധിക്കുന്ന താരമാണ് അദ്ദേഹം. എ ബി യുടെ കളി ശൈലിയിലെ താരത്യമം ചെയ്ത് കൊണ്ട് ജൂനിയർ എ ബി എന്നാ ഓമനപേരിലും ബ്രെവിസ് അറിയപ്പെടുന്നുണ്ട്. അത്ഭുത ക്യാച്ചിന്റെ വീഡിയോ ചുവടെ ചേർക്കുന്നു.



تعليقات

المشاركات الشائعة من هذه المدونة

ബുമ്രയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല,ബാവുമയേ അധിക്ഷേപിച്ചു ബുമ്ര, വീഡിയോ ഇതാ..

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..