ഇങ്ങനെയുള്ള നിമിഷങ്ങൾക് വേണ്ടി തന്നെയാണ് ഞങ്ങൾ കാത്തിരിക്കുന്നത്, രാജാവിന്റെ രാജാകീയമായ ആ സ്ട്രൈറ്റ് ഡ്രൈവ് വീഡിയോ ഇതാ..
ഇങ്ങനെയുള്ള നിമിഷങ്ങൾക് വേണ്ടി തന്നെയാണ് ഞങ്ങൾ കാത്തിരിക്കുന്നത്, രാജാവിന്റെ രാജാകീയമായ ആ സ്ട്രൈറ്റ് ഡ്രൈവ് വീഡിയോ ഇതാ..
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറെ സന്തോഷത്തിലാണ്. അവരുടെ പ്രിയപ്പെട്ട രോ -കോ ഒരിക്കൽ കൂടെ 22 വാരായിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ആരാധകർക്ക് വേണ്ടി രോഹിത്ത് ശർമ്മയും വിരാട് കോഹ്ലിയും ഒരിക്കൽ കൂടെ തങ്ങളുടെ മികവ് തെളിയിക്കുകയാണ്. അവർ ഓരോ നിമിഷവും ക്രിക്കറ്റ് ആരാധകർക്ക് നൽകുകയാണ്.അത്തരത്തിൽ ഒരു നിമിഷത്തെ പറ്റിയാണ് പറയാനുള്ളത്. ഈ നിമിഷത്തിന് ഉടമ സാക്ഷാൽ വിരാട് കോഹ്ലിയാണ്. എന്താണ് ഈ നിമിഷം എന്ന് പരിശോധിക്കാം.
ഇന്ത്യൻ ഇന്നിങ്സിന്റെ 6 മത്തെ ഓവർ. ബർഗർ പന്ത് എറിയാൻ എത്തുന്നു. ഇതിനോടകം ജയ്സ്വാളിനെ പുറത്താക്കിയ ബർഗർ മികച്ച ഫോമിൽ പന്ത് എറിയുകയാണ്. ഒരു ഫുൾ ലെങ്ത് ഡെലിവറി, ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്നു. കോഹ്ലി ഓഫ് സ്റ്റമ്പിലേക്ക് നടന്നു നീങ്ങുന്നു.സ്ട്രൈറ്റ് ബാറ്റ്,ഒരു ചെറിയ പുഷ്, മനോഹരമായ ബൗണ്ടറി, വീഡിയോ ചുവടെ ചേർക്കുന്നു.
ടോസ് നഷ്ടപെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ജയ്സ്വാലിനെ ടീം സ്കോർ 25 ൽ നിൽക്കേ നഷ്ടമായെങ്കിലും രോഹിത്തും കോഹ്ലിയും സിഡ്നിയിൽ എവിടെ നിർത്തിയോ അവിടുന്ന് തന്നെ തുടങ്ങുകയായിരുന്നു.രോഹിത്ത് ശർമ്മയുടെ ടോണി ഡി സോഴ്‌സി പാഴാക്കിയിരുന്നു. നിലവിൽ ഇതിനോടകം ഇരുവരും ചേർന്ന് 50 റൺസ് കൂട്ടുകെട്ട് സ്വന്തമാക്കി കഴിഞ്ഞു.ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം ഒരുമിച്ചു കളിച്ചുവെന്ന നേട്ടവും ഇരുവരും സ്വന്തമാക്കി.392 മത്സരങ്ങളാണ് ഇരുവരും ഒരുമിച്ചു ഇന്ത്യക്ക് വേണ്ടി കളിച്ചത്.
THE GOAT HAS ARRIVED AT RANCHI...!!! 🔥 pic.twitter.com/sAodeZ7BV4
— Johns. (@CricCrazyJohns) November 30, 2025

تعليقات
إرسال تعليق