മലയാളി പൊളി അല്ലെ,ട്വന്റി ട്വന്റി വേൾഡ് കപ്പ് പ്രൊമോയിൽ സഞ്ജുവിന്റെ ജേഴ്സി ധരിച്ചു ഷഫാലി, വീഡിയോ ഇതാ..
. സഞ്ജു സാംസൺ നമ്മുടെ മലയാളികൾക്ക് എന്നും അഭിമാനമാണ്. 2013 ഐ പി എല്ലിലാണ് സഞ്ജു ക്രിക്കറ്റിലേക്ക് വരവ് അറിയിച്ചത്. അതെ സീസണിൽ തന്നെ ഐ പി എല്ലിലെ മികച്ച യുവതാരവുമായി തെരെഞ്ഞെടുക്കപ്പെട്ടു. ശേഷം തൊട്ട് അടുത്ത കൊല്ലം ഇന്ത്യൻ ഉപനായകനായി അണ്ടർ -19 ലോകക്കപ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2015 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. ഐ പി എല്ലിൽ മികച്ച പ്രകടനങ്ങൾ കൊണ്ട് രാജസ്ഥാൻ റോയൽസിന്റെ നായക പദവി വരെ എത്തി. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം കുറവായിരുന്നു. കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും വീണ്ടും വീണ്ടും തഴയപെട്ടു. ഒരുപാടു കാലം ഇന്ത്യൻ ടീമിന് അവനെ തളച്ചു ഇടാൻ കഴിഞ്ഞില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഒരു തകർപ്പൻ വരവ് അദ്ദേഹം നടത്തി. 2024 സഞ്ജുവും മലയാളി ക്രിക്കറ്റ് പ്രേമികളും ഒരിക്കലും മറക്കില്ല. സാക്ഷാൽ രോഹിത് ശർമ ഒഴിച്ചിട്ട് പോയ ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഓപ്പണിങ് പൊസിഷൻ സഞ്ജുവിന് വെച്ച് നൽകുന്നു. ഈ തവണയും ഈ അവസരം അദ്ദേഹം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. 200 തന്നെ പ്രയാസമായിരുന്ന കാലഘട്ടത്തിൽ അഭിഷേകിനെ കൂട്ടി പിടിച്ചു 250 പോലും നിഷ്പ്രയാസം സാധ്യമാക്...