രാജാവിന്റെ ക്രോധം!!, ഗംഭീറിനെ അവഗണിച്ചു കിംഗ് കോഹ്ലി, വീഡിയോ ഇതാ
ഞായറാഴ്ച റാഞ്ചിയിൽ നടന്ന ഏകദിന മത്സരം ക്രിക്കറ്റ് പ്രേമികൾക്ക് വളരെ ആവേശം നിറഞ്ഞ ഒന്നായിരുന്നു. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വളരെ മനോഹരമായി തന്നെ ബാറ്റ് ചെയ്തിരുന്നു. കോഹ്ലിയായിരുന്നു കൂട്ടത്തിലെ അപകടകാരി.കോഹ്ലി തന്റെ 52 മത്തെ ഏകദിന സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി.
ഒരൊറ്റ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം എന്നാ നേട്ടവും കോഹ്ലി സ്വന്തമാക്കി. രോഹിത്തിന് ഒപ്പം ചേർന്ന് 136 റൺസ് കൂട്ടുകെട്ട് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഇന്ത്യ 17 റൺസിന് വിജയിച്ചിരുന്നു.135 റൺസ് നേടിയ കോഹ്ലിയാണ് കളിയിലെ താരം.
മത്സരം ശേഷം കോഹ്ലി സമ്പൂർണമായി ഗംഭീറിനെ അവഗണച്ചിതാണ് ഇപ്പോൾ വാർത്തകൾ നിറഞ്ഞിരിക്കുന്നത്.മത്സരം ശേഷം ഗംഭീർ കോഹ്ലി കോഹ്ലിക്ക് കൈ കൊടുത്തില്ല.ഗംഭീറിനെ പൂർണമായി അവഗണിച്ച കോഹ്ലി ഫോണിൽ നോക്കി കൊണ്ട് പോവുകയായിരുന്നു. നിലവിൽ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ തരംഗമായിരിക്കുകയായിരുന്നു.
ഗംഭീറും കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായി രഹസ്യമാണ്. ഒരൊറ്റ കളി മോശമായ തന്നെ കോഹ്ലിയെ ഒഴിവാക്കാൻ ഗംഭീർ ശ്രമിക്കുന്നുണ്ട്.എന്നാൽ ഒരൊറ്റ മത്സരം പോലും മോശമാക്കാതെയാണ് കോഹ്ലിയുടെ ബാറ്റിംഗ്.കോഹ്ലി പതിവിനും വിപീരതമായി അത്രമേൽ അക്രമണതയോടെ ബാറ്റിംഗ് ചെയ്യുന്നതും ഒരു പക്ഷെ ഇത് കൊണ്ടായിരിക്കും.
റാഞ്ചി ഏകദിനത്തിൽ കോഹ്ലിയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് സ്വന്തമാക്കി.കോഹ്ലിയുടെ 135 റൺസ് കൂടാതെ രോഹിത്തും രാഹുലും ഫിഫ്റ്റി സ്വന്തമാക്കി.മറുപടി ബാറ്റിംഗിൽ ദക്ഷിണ ആഫ്രിക്ക 332 റൺസിന് ഓൾ ഔട്ടായി.
iKohli completely ignored gambhir after win 😂 pic.twitter.com/9quGqIfpDG
— cricket videos (@RizwanStum60450) December 1, 2025

تعليقات
إرسال تعليق