2025 ൽ ക്രിക്കറ്റ് ചരിത്രത്തിൽ രേഖപെടുത്തിയ എക്കാലത്തെയും മികച്ച റെക്കോർഡുകൾ..
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ് 2025.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചരിത്രത്തിൽ ആദ്യമായി ലോകക്കപ്പ് നേടിയതും ആർ സി ബി ഐ പി എൽ നേടിയതുമെല്ലാം 2025 ലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളാണ്. ദക്ഷിണ ആഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് വിജയവും 2025 എന്നാ വർഷത്തിൽ ക്രിക്കറ്റ് ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതി ചേർത്തു. എന്നാൽ ഒരുപിടി റെക്കോർഡുകളും 2025 ൽ ക്രിക്കറ്റ് ലോകത്ത് കുറിക്കപ്പെട്ടു. ഓരോന്നായി നമുക്ക് പരിശോധിക്കാം.
1.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വനിതാ ഏകദിന റൺസ്..
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് സ്മൃതി മന്ദാന.2025 എന്നാ വർഷം ഒരിക്കൽ കൂടി താരം അത് ഉറപ്പിച്ചതുമാണ്. 1362 റൺസാണ് സ്മൃതി ഈ വർഷം ഏകദിനത്തിൽ സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഏകദിന റൺസ് സ്വന്തമാക്കുന്ന താരമെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി.
2.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് സ്വന്തമാക്കിയ വനിതാ.
2025 എന്നാ വർഷം സ്മൃതി മന്ദാനക്ക് വളരെ പ്രത്യേകതയൊള്ളതാണ്.ഇന്ത്യക്ക് വേണ്ടി ലോകക്കപ്പ് വിജയിച്ച വർഷം കൂടിയാണ് ഇത്. ഏകദിനത്തിൽ മാത്രമല്ല കളിച്ച എല്ലാ ഫോർമാറ്റിലും സ്മൃതി മികച്ച രീതിയിൽ സ്കോർ ചെയ്തിരുന്നു.2025 ൽ 1703 അന്താരാഷ്ട്ര റൺസാണ് താരം സ്വന്തമാക്കിയത്.
3.350 അന്താരാഷ്ട്ര മത്സരം കളിച്ച ആദ്യത്തെ വനിതാ..
സൂസി ബേയ്റ്റ്സ് അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. കിവീസിന് വേണ്ടി ഒരുപാട് വിജയങ്ങൾ നേടിയെടുത്ത താരങ്ങളിൽ പ്രധാനിയും.ഇതേ താരം തന്നെയാണ് 2025 ൽ 350 അന്താരാഷ്ട്ര മത്സരം കളിച്ച ആദ്യത്തെ വനിതാ താരമായി മാറിയത്.178 ഏകദിനങ്ങളും 177 ട്വന്റി ട്വന്റിയുമാണ് താരം ഇതിനോടകം കളിച്ചത്.
4.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ t20 വിക്കറ്റുകൾ..
ഒരുപാട് കാലം റാഷിദ് ഖാൻ കൈപിടിയിൽ ഒതുക്കിയിരുന്ന ഒരു റെക്കോർഡ് കൂടെ 2025 ൽ ചരിത്രത്തിലേക്ക് പിന്തള്ളപെട്ടിരിക്കുകയാണ്. ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് എന്നതായിരുന്നു ഈ നേട്ടം.97 വിക്കറ്റുകൾ നേടി കൊണ്ട് ജെയസൺ ഹോൾഡർ 2025 ഈ സുവർണ നേട്ടം സ്വന്തമാക്കി.
5.ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ 8 വിക്കറ്റ് നേട്ടം.
ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ 8 വിക്കറ്റ് നേട്ടവും 2025 ലാണ് സംഭവിച്ചത്.ഭൂട്ടാൻ താരം സോനം യെഷ്‌ലിയാണ് ഈ നേട്ടത്തിൽ എത്തിയത്. മ്യാന്മാറിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം.4 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 7 റൺസ് മാത്രം വഴങ്ങി 8 വിക്കറ്റാണ് യെഷ്ലി സ്വന്തമാക്കിയത്.
6.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ t20i വിക്കറ്റുകൾ..
ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ t20i വിക്കറ്റുകൾ എന്നാ നേട്ടവും 2025 ൽ പിറന്നു.ബഹ്‌റൈൻ താരം അലി ഡാവുദാണ് ഈ നേട്ടത്തിന് ഉടമയായത്. 2025 ൽ 63 t20i വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്
7.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ t20i റൺസ്..
ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ t20i റൺസ് എന്നാ നേട്ടവും 2025 ൽ തന്നെയാണ് പിറന്നത്.ഓസ്ട്രിയ താരം കരൺബീർ സിങ്ങാണ് ഈ നേട്ടത്തിൽ എത്തിയത്.1488 റൺസാണ് അദ്ദേഹം 2025 ൽ സ്വന്തമാക്കിയത്.
ഒരുപിടി റെക്കോർഡുകൾ വേറെയും അന്താരാഷ്ട്ര ക്രിക്കറ്റിൽ 2025 ൽ പിറന്നു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി സ്റ്റാർക്ക് ചരിത്രം എഴുതി. വെസ്റ്റ് ഇൻഡീസിനെതിരെ വെറും 15 പന്തുകളിലാണ് സ്റ്റാർക്ക് അഞ്ചു വിക്കറ്റ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന ഫീൽഡറായി ജോ റൂട്ടും,ഏറ്റവും വേഗത്തിൽ 14000 ഏകദിന റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്ലിയും, ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായി രോഹിത് ശർമ്മയും മാറി.
വൈഭവ് സൂര്യവൻഷി എന്നാ 14 ക്കാരൻ ഒരുപിടി നേട്ടങ്ങൾ കുറിച്ച വർഷം കൂടെയാണ് 2025.ലിസ്റ്റ് എ ക്രിക്കറ്റിലും ഐ പി എൽ ക്രിക്കറ്റിലും പ്രായം കുറഞ്ഞ സെഞ്ച്വറിയൻ എന്നതാണ് ആദ്യത്തെ നേട്ടം.സാക്ഷാൽ എ ബി ഡി യേ മറികടന്ന ഏറ്റവും വേഗതയേറിയ ലിസ്റ്റ് എ -150 യും സൂര്യവൻഷി സ്വന്തമാക്കി. സൂര്യവൻഷിയുടെ മികവിൽ തന്നെ ബീഹാർ ഏറ്റവും ഉയർന്ന ലിസ്റ്റ് എ സ്കോറും സ്വന്തമാക്കിയ വർഷം കൂടിയാണ് 2025.
2025 എന്നും ക്രിക്കറ്റ് പ്രേമികൾക് ഓർത്തിരിക്കാൻ നിമിഷങ്ങൾ തന്ന വർഷമാണ്. 2026 ഇതിലും മനോഹരമായി തീരട്ടെ.

تعليقات
إرسال تعليق