Posts

മിസ്സിസ് ക്യാപ്റ്റൻ കൂൾ

Image
എം.എസ്.ധോണി ക്രീസിൽ ഉള്ളപ്പോൾ ഏത് നിർണായക മത്സരവും ഇന്ത്യൻ ആരാധകർക്ക് ഒരു ആശ്വാസമായിരുന്നു. എന്നാൽ ഇന്നലെ ഗ്യാലറിയിൽ ഉള്ള ധോണിയേക്കാൾ ഇന്ത്യയ്ക്ക് ആശ്വാസം പകർന്നത് ധോണിയുടെ ഭാര്യ സാക്ഷി ആയിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് സെമിഫൈനൽ ത്രില്ലർ കളിയിലെ രസകരമായ നിമിഷം ഇങ്ങനെ ഇംഗ്ലണ്ട് ബാറ്റിംഗിൻ്റെ 18-ാം ഓവറിലായിരുന്നു സംഭവം. ജസ്പ്രീത് ബുംറ എറിഞ്ഞ ഒരു ഫുൾ ഡെലിവറിയെ സാം കരൺ നേരെ ബൗളർക്ക് അടിച്ചുകൊടുത്തു. ഗ്രൗണ്ട് ഷോട്ട് ആയ ബോൾ ബുംറയുടെ കൈകളിലെത്തി സാക്ഷി ധോണി ഉൾപ്പെടെ കാണികളിൽ പലരും അത് നേരെ ഫാസ്റ്റ് ബൗളറുടെ കൈകളിലേക്ക് എത്തിച്ചു എന്നാണ് കരുതിയത്. ആവേശത്തിൽ സാക്ഷി ചാടിയെഴുന്നേറ്റ് ആഘോഷിച്ചു, ധോണി സമാധാനിപ്പിക്കാനും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നതുമായ ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യാവസാനം ആവേശമുണർത്തിയ കളിയിൽ കാണികൾക്കും കളിക്കാർക്കും ഒരേപോലെ കൗതുകമായി സാക്ഷിയുടെ ആഘോഷം. pic.twitter.com/uxe25qkC3z — Rosh (@Rosh01619174842) March 6, 2026

അപ്പോ ഇവൻ മനുഷ്യൻ തന്നെയാ, മില്ലറിന്റെ ക്യാച്ച് വിട്ട് ഫിലിപ്സ്, വീഡിയോ ഇതാ.

Image
 അപ്പോ ഇവൻ മനുഷ്യൻ തന്നെയാ, മില്ലറിന്റെ ക്യാച്ച് വിട്ട് ഫിലിപ്സ്, വീഡിയോ ഇതാ. ലോകക്കപ്പ് അവസാന ഘട്ടങ്ങളിൽ എത്തുകയാണ്. ആദ്യ കിരീടത്തിനായി ദക്ഷിണ ആഫ്രിക്കയും ന്യൂസിലാൻഡും തമ്മിൽ പോരാടുകയാണ്. ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ സാന്റനേർ ബൗളിംഗ് തിരഞ്ഞെടുത്തു. നായകന്റെ തീരുമാനം ശെരി വെക്കുന്ന രീതിയിൽ തന്നെയാണ് കിവീസ് ബൗളേർമാർ പന്ത് എറിഞ്ഞു. ഡി കോക്കും റിക്കിൽടണും പോയി. നായകൻ മാർക്രം ചെറുത് നിൽക്കാൻ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല.എന്നാൽ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ച ഒരു സംഭവം ഉണ്ടായി ഈ ഇന്നിങ്സിൽ.ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 10 മത്തെ ഓവർ രചിൻ പന്ത് എറിയുന്നു. എല്ലാകാലത്തും ദക്ഷിണ ആഫ്രിക്കയേ കരകയറ്റുന്ന കില്ലർ മില്ലർ ക്രീസിൽ. മില്ലർ പൊക്കി അടിക്കുന്നു. പന്തിനായി ഓടിയ രചിൻ ഇതിനോടകം തന്നെ വിക്കറ്റ് ആഘോഷം തുടങ്ങിയിരിക്കണം.ദീപ് കവറിൽ നിന്ന് താരം ഓടി എത്തുന്നു.താരം ഒരു ഡൈവ് നടത്തുന്നു.എന്നാൽ ഫിലിപ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റുന്നു.ഫിലിപ്സ് ക്യാച്ച് വിടുന്നു.ക്രിക്കറ്റ്‌ ആരാധകർക്ക് ഇത് ഒരു അത്യപൂർവ്വ കാഴ്ച തന്നെയായിരുന്നു അത്.ഫിലിപ്സ് സൂപ്പർമാൻ അല്ല ഒരു മനുഷ്യൻ തന്നെയാണെന്ന് ക്രിക്കറ്റ്‌ ലോക തി...

പ്രിയപ്പെട്ട സഞ്ജു നീ മികച്ച തുടക്കമാണ് നൽകിയത്, പക്ഷെ നീ ശർമ്മയോ വർമയോ അല്ല, ഇത് കൊണ്ട് ഒന്നും നിന്നെ അവർ ഒഴിവാക്കാതെ ഇരിക്കില്ല..

Image
 പ്രിയപ്പെട്ട സഞ്ജു നീ മികച്ച തുടക്കമാണ് നൽകിയത്, പക്ഷെ നീ ശർമ്മയോ വർമയോ അല്ല, ഇത് കൊണ്ട് ഒന്നും നിന്നെ അവർ ഒഴിവാക്കാതെ ഇരിക്കില്ല.. 2026 t20 ലോകക്കപ്പിന് ഇന്ത്യ എത്തുന്നത് വിജയിക്കാൻ ഏറ്റവും സാധ്യതയുള്ള ടീമായിട്ടാണ്. ഇന്ത്യക്ക് വേണ്ടി ഗംഭീര പ്രകടനങ്ങളാണ് ഓരോ താരങ്ങളും നടത്തി കൊണ്ടിരുന്നത്. ലോക ഒന്നാം നമ്പർ ബാറ്ററും ബൗളേറും ഇന്ത്യക്ക് ഒപ്പമുണ്ടായി. ഗ്രൂപ്പ്‌ സ്റ്റേജിൽ ഒരിക്കൽ പോലും പൂർണ അധിപത്യത്തോടെ ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞില്ല. സൂപ്പർ 8 ലെ ആദ്യ മത്സരത്തിൽ വമ്പൻ തോൽവിയും.ലോക ഒന്നാം നമ്പർ ബാറ്റർ തന്റെ ആദ്യ റൺസ് എടുത്തത് നാലാമത്തെ കളിയിൽ. അത് കൊണ്ട് തന്നെ സഞ്ജു സാംസണെ തിരികെ വിളിക്കാൻ ഇന്ത്യ തീരുമാനിച്ചു.ലോകക്കപ്പിന് തൊട്ട് മുന്നേ വരെ ഇന്ത്യയുടെ നമ്പർ വൺ ചോയ്സായിരുന്ന താരം. പക്ഷെ ഒരൊറ്റ സീരീസിന്റെ മോശം ഫോമിന്റെ പേരിൽ ലോകക്കപ്പ് ഇലവനിൽ നിന്ന് പുറത്ത്.എന്നാൽ ഓപ്പനിംഗിൽ ഇന്ത്യക്ക് വളരെ മോശം തുടക്കങ്ങൾ ലഭിക്കുന്നു. ഒടുവിൽ മലയാളി ആരാധകർ കാത്തിരുന്ന ആ വാർത്ത എത്തുന്നു.സഞ്ജു സാംസൺ തിരകെ പ്ലയിങ് ഇലവനിലേക്ക്.. ആരാധകരുടെ പ്രതീക്ഷ കാത്തു വെച്ച തുടക്കം.ഓവറിലെ രണ്ടാമത്തെ പന്തിൽ കൂറ്റൻ സി...

സഞ്ജുവിനോട് കാണിക്കുന്നത് അനീതിയല്ലേ, അഭിഷേകിന് ഇനിയും അവസരം കൊടുക്കണോ???..

Image
 സഞ്ജുവിനോട് കാണിക്കുന്നത് അനീതിയല്ലേ, അഭിഷേകിന് ഇനിയും അവസരം കൊടുക്കണോ???.. ട്വന്റി ട്വന്റി ലോകക്കപ്പ് സൂപ്പർ 8 പോരാട്ടങ്ങൾ ആവേശത്തോടെ നടന്നു കൊണ്ടിരിക്കുകയാണ്. ഏവരും പ്രതീക്ഷിച്ചത് പോലെ ഇന്ത്യയുടെ അധിപത്യം ടൂർണമെന്റിൽ കാണുന്നില്ല. ഇന്ത്യ തങ്ങളുടെ സൂപ്പർ 8 ലെ ആദ്യത്തെ മത്സരത്തിൽ തന്നെ ദക്ഷിണ ആഫ്രിക്കയോട് പരാജയപ്പെട്ടു.76 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.ഡേവിഡ് മില്ലറാണ് കളിയിലെ താരം. ഇന്ത്യയുടെ തോൽവിക്ക് കാരണം ഇന്ത്യയുടെ പേര് കേട്ട ബാറ്റിംഗ് നിര തന്നെയാണ്. ലോകക്കപ്പിന് മുന്നേ 250 സ്ഥിരം അടിച്ചു എടുത്തിരുന്ന ടീം നിലവിൽ 150 റൺസ് പോലും എത്താൻ കഷ്ടപെടുകയാണ്. ഇതിന് പ്രധാന കാരണം അഭിഷേക് ശർമ്മയുടെ ഫോമിലായമ തന്നെയാണ്.ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ്മയുടെ പ്രകടനം നിലവിൽ ശരാശരിക്ക് താഴെയാണ്. ലോകക്കപ്പിൽ ഇത് വരെ നാല് മത്സരങ്ങൾ അഭിഷേക് കളിച്ചു. ആകെ നേടിയത് വെറും 15 റൺസ്.കളിച്ച ആദ്യത്തേ മൂന്നു കളികളിൽ പൂജ്യത്തിനും മടങ്ങി. അതെ സമയം ഒരൊറ്റ അവസരം മാത്രം കിട്ടിയ സഞ്ജു സാംസൺ ഒരു ഇന്നിങ്സിൽ നേടിയത് 22 റൺസ്.അഭിഷേകിനെ പിന്തുണച്ചു ഇന്ത്യൻ നായകൻ സൂര്യകുമാർ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.സ...

തിലകിന്റെ ടെസ്റ്റ്‌ കളിക്ക് പിന്തുണയുമായി ഇന്ത്യൻ നായകൻ, സൂര്യക്ക് പറയാനുള്ളത് ഇങ്ങനെ...

Image
ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ടീം മുൻപ് എങ്ങുമില്ലാത്ത അധിപത്യത്തിലൂടെയാണ് നിലവിൽ കടന്ന് പോകുന്നത്.2024 ലെ t20 ലോകക്കപ്പ് മുതൽ ഒരൊറ്റ പരമ്പര പോലും കൈ വിടാതെയാണ് ഇന്ത്യ 2026 ലെ ട്വന്റി ട്വന്റി ലോകക്കപ്പിന് എത്തുന്നത്. ഇന്ത്യയുടെ ഈ അധിപത്യത്തിന് കാരണം അവരുടെ ബാറ്റിംഗ് തന്നെയായിരുന്നു. 200 പോലും t20 ക്രിക്കറ്റിൽ എളുപ്പമലാതെയിരുന്ന കാലത്ത് 250 കൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നേടിയെടുത്തത്. ഇതേ ബാറ്റിംഗ് പ്രകടനം തന്നെയാണ് 2026 t20 ലോകക്കപ്പിലേക്ക് എത്തിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ആരാധകർക്ക് കാണേണ്ടി വന്നിരിക്കുന്നത് മറ്റൊരു ഇന്ത്യയെയാണ്.കൂറ്റൻ തുടക്കം നൽകാറുള്ള അഭിഷേക് ശർമ കളിച്ച മൂന്നു മത്സരങ്ങളിൽ ഒരൊറ്റ റൺസ് പോലും സ്വന്തമാക്കിട്ടില്ല.അതായത് ലോകക്കപ്പിൽ ഇത് വരെ തന്റെ അക്കൗണ്ട് തുറക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പിന്നാലെ വരുന്ന തിലക് സാഹചര്യം അനുസരിച്ചു കൂറ്റൻ അടികളും ഇന്നിങ്സ് മുന്നോട്ടു പോകാൻ മികച്ച രീതിയിൽ സ്ട്രൈക്ക് മാറുന്ന കാഴ്ചയുമായിരുന്നു ലോകക്കപ്പിന് മുന്നേ വരെ നമ്മൾ കണ്ടത്.എന്നാൽ നിലവിൽ തിലകിന്റെ പ്രകടനം ഇത്തരത്തിൽ അല്ല. കൂറ്റൻ അടികൾ അടിക്കാറുള്ള തിലകിനെ ഇത് വരെ ...

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ വീണ്ടും ഹസ്തദാനമില്ല..

Image
 ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ വീണ്ടും ഹസ്തദാനമില്ല.. ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ എന്നും യുദ്ധ സമ്മാനമാണ്. ഒരുപിടി വിവാദങ്ങൾ കൊണ്ടും പല മത്സരങ്ങളും ക്രിക്കറ്റ്‌ ചരിത്രത്തിൽ രേഖപെടുത്തിയിട്ടുണ്ട്. മാത്രമല്ല ക്രിക്കറ്റിലെ ഐക്കണിക്ക് നോക്കുകളിൽ പലതും ഇത്തര മത്സരങ്ങളിൽ സംഭവിച്ചിട്ടുണ്ട്. കോഹ്ലിയുടെ എം സി ജി മാജിക്‌ തന്നെ ഇതിൽ ഏറ്റവും വലിയത്. എന്നാൽ 2026 t20 ലോകക്കപ്പ് ഇന്ത്യ പാകിസ്ഥാൻ മത്സരം ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് ആരംഭിച്ചത്.ലോകക്കപ്പ് വേദി പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ കളിക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. തുടർന്ന് പാകിസ്ഥാൻ മത്സരങ്ങൾ ലങ്കയിലേക്ക് മാറ്റി.എന്നാൽ അവിടെ കൊണ്ടും തീർന്നില്ല വിവാദങ്ങൾ. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്താഫിസുറിനെ സുരക്ഷ കാരണങ്ങൾ പറഞ്ഞു വിലക്കി. തുടർന്ന് ഇന്ത്യയിൽ നടക്കുന്ന ലോകക്കപ്പിൽ പങ്ക് എടുക്കാൻ തങ്ങളെ കൊണ്ടാവില്ലെന്ന് ബംഗ്ലാദേശ് അറിയിച്ചു.തങ്ങളുടെ വേദിയും ലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് അറിയിച്ചു. പക്ഷെ ഐ സി സി ഇത് അനുവദിച്ചില്ല. സ്കോട്ട്ലാൻഡ് പകരക്കാരായി ലോകക്കപ്പിന് എത്തി. ബംഗ്ലാദേശിനെ അനുകൂലിച്ചു പാകിസ്ഥാൻ രംഗത്ത് എത്തി.ഇന്...

ഡേയ് പാകിസ്താനികളെ, ഇത് നിങ്ങൾ തന്നെയോ..,ആ ക്യാച്ച് ശെരിക്കും നിയമപരമായി ഔട്ട്‌ ആണോ, ക്യാച്ച് വീഡിയോ കാണു.

Image
 2026 ട്വന്റി ട്വന്റി ലോകക്കപ്പ് ശനിയാഴ്ച കോള മ്പോയിൽ ആരംഭിച്ചു. ആദ്യ മത്സരത്തിൽ പാകിസ്ഥാനും നെതർലാന്ഡ്സുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ ആദ്യത്തെ മത്സരം ശനിയാഴ്ച രാത്രി യൂ. എസ്. എ ക്കെതിരായാണ്.. കുട്ടി ക്രിക്കറ്റ്‌ എന്നും അപ്രതീക്ഷിത നിമിഷങ്ങളുടേതാണ്. അത് പോലെ തന്നെ പാകിസ്ഥാൻ എന്നും ക്രിക്കറ്റിൽ ഫീൽഡിങ്ങിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ ഏറ്റപെട്ട ടീമുമാണ്. എന്നാൽ ഈ തവണ അങ്ങനെ അല്ലെന്ന് ഉറപ്പിക്കുകയാണ് ആഗ സൽമാന്റെ പാകിസ്ഥാൻ. എന്താണ് സംഭവം എന്ന് പരിശോധിക്കാം. ടോസ് നേടിയ പാകിസ്ഥാൻ ഓറഞ്ച് പടയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.പൊതുവെ മിസ് ഫീൽഡിനും ഡ്രോപ്പ് ക്യാച്ചിനും ഒക്കെ പേര് കേട്ട പാകിസ്താനെ തന്നെയാണ് ലോകക്കപ്പിൽ പ്രതീക്ഷിച്ചത്. എന്നാൽ ബൗണ്ടറിയിൽ പറന്നു വന്ന് ആദ്യം ഒരു ബൗണ്ടറി സേവ്, ഷഹീൻ ആഫ്രിദിയുടെ ഡയറക്റ്റ് ത്രോ എല്ലാം ക്രിക്കറ്റ്‌ ആരാധകരെ ത്രസിപ്പിച്ചു.മാക്സ് ഒ ഡൗഡിന്റെ ക്യാച്ച് പണ്ടത്തെ ഐക്കണിക്ക് മിസ് ഫീൽഡിന്റെ ഓർമ നൽകുമെന്ന് കരുതിയെങ്കിലും വളരെ മനോഹരമായി തന്നെ കീപ്പർ ഉസ്മാൻ ഖാൻ കൈപിടിയിൽ ഒതുക്കി. എന്നാൽ ക്രിക്കറ്റ്‌ ആരാധകരെ ഞെട്ടിക്കുന്ന സംഭവം വരാനിരിക്കുന്നത് ഉണ്ടായിരുന്നുള്...

ഇന്ത്യയും പാകിസ്ഥാൻ, ഒപ്പം വമ്പൻ അട്ടിമറിക്ക് സാധ്യതയുള്ള മൂന്നു ടീമുകൾ, ലോകക്കപ്പ് ഗ്രൂപ്പ്‌ എ ഒരു അവലോകനം..

Image
 ഇന്ത്യയും പാകിസ്ഥാൻ, ഒപ്പം വമ്പൻ അട്ടിമറിക്ക് സാധ്യതയുള്ള മൂന്നു ടീമുകൾ, ലോകക്കപ്പ് ഗ്രൂപ്പ്‌ എ ഒരു അവലോകനം.. കുട്ടി ക്രിക്കറ്റിന്റെ വിശ്വമാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓരോ ടീമുകളും കിരീടത്തിന് വേണ്ടിയാണ് കൊമ്പ് കോർക്കുന്നത്. ഓരോ മത്സരങ്ങളും യുദ്ധസാമാനം തന്നെയായിരിക്കും എന്നത് തീർച്ച. ഗ്രൂപ്പ്‌ സ്റ്റേജ്, സൂപ്പർ 8,സെമി ഫൈനൽ, ഫൈനൽ അങ്ങനെ പോകുന്ന മത്സരം ക്രമങ്ങൾ. ഓരോ ഗ്രൂപ്പ്‌ തിരിച്ചു ഓരോ ടീമുകളുടെയും അവരുടെ പ്രധാനപ്പെട്ട താരങ്ങളും എത്രത്തോളം ദൂരം അവർ മുന്നോട്ട് പോകുമെന്നിങ്ങനെയുനുള്ള ഒരു വിശകലനമാണ് ഇവിടെ കുറിക്കപെടുന്നത്.  4 ഗ്രൂപ്പുകളിലായി അഞ്ചു ടീമുകൾ വെച്ചാണ് ഗ്രൂപ്പ്‌ സ്റ്റേജ് അരങ്ങേറുക.ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ട് സ്ഥാനക്കാർ സൂപ്പർ 8 ലേക്ക് മുന്നേറും.രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന സൂപ്പർ 8 ലേ ഗ്രൂപ്പ്‌ ജേതാക്കളും രണ്ടാം സ്ഥാനക്കാരും സെമിയിലേക്ക് മുന്നേറും. ഗ്രൂപ്പ്‌ എ ന്നെ പറ്റി തന്നെ നമുക്ക് ആരംഭിക്കാം. ഗ്രൂപ്പ്‌ എ യിൽ ഇന്ത്യ പാകിസ്ഥാൻ എന്നിവർക്ക് ഒപ്പം നെതർലാൻഡ്‌സ്, യൂ. എസ്. എ, നമിബീയ എന്നിവരാനുള്ളത്. ഓരോ ടീമിന്റെ ശക്തി ദൗർബല്യങ്ങളും ലോകക്കപ്പിലെ അ...

ദേജാവു!,, ലോകകപ്പ് ഫൈനലിനെ ഓർമപ്പെടുത്തുന്ന രീതിയിൽ കോഹ്ലി പുറത്ത്, വീഡിയോ ഇതാ.

Image
 നവംബർ 19, ഒരു ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമിയും ഒരിക്കൽ പോലും ആ ദിവസം മറക്കില്ല. ഇന്ത്യയുടെ മനോഹരമായ ഒരു ലോകക്കപ്പ് യാത്രക്ക് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായ ആ ദിവസം.മാക്സ്വെലിന്റെ ആ പന്ത് രോഹിത് സ്റ്റെപ് ഔട്ട്‌ ചെയ്തില്ലെങ്കിലോ,രാഹുൽ കുറച്ചു കൂടെ വേഗതയിൽ കളിച്ചിരുനെങ്കിലോ,കമ്മിൻസിന്റെ ആ പന്തിൽ കോഹ്ലി ബാറ്റ് വെച്ചില്ലായിരുനെകിലോ, അങ്ങനെ ഒരുപാടു ചോദ്യങ്ങൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിൽ പിന്നീട് ഇങ്ങോട്ട് ചോദിക്കപ്പെട്ട ദിവസം. എന്നാൽ വീണ്ടും ആ ദുരന്ത ദിവസത്തെ ഓർമപ്പെടുത്തുന്ന രീതിയിൽ ഒരു സംഭവം നടന്നിരിക്കുകയാണ്. ഇന്ത്യ ന്യൂസിലാൻസ് രണ്ടാം ഏകദിനം, രാജ്‌കോട്ടിൽ ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു.കഴിഞ്ഞ മത്സരത്തിലെ നിരാശ രോഹിത്ത് മാറ്റുമെന്ന് കരുതിയ ആരാധകർക്ക് തെറ്റി. വീണ്ടും ഒരിക്കൽ കൂടി മിഡ് ഓൺ മുകളിലൂടെ സിക്സർ നേടാൻ രോഹിത് ശ്രമിക്കുന്നു. പക്ഷെ ആദ്യ ഏകദിനത്തിൽ എന്ന് പോലെ മിഡ്‌ ഓണിൽ തന്നെ രോഹിത് പുറത്താകുന്നു. തന്റെ ഫോം തുടരാൻ രാജാവിനെ കൊണ്ട് കഴിയുമെന്ന് തന്നെ രാജ്‌കോട്ടിൽ കൂടിയ ആരാധകർ കരുതി.തുടർച്ചയായ ഫിഫ്റ്റികൾ കൊണ്ട് കോഹ്ലി താൻ മികച്ച ഫോമിലാണെന്ന് തന്നെ തെളിയ...

മലയാളി പൊളി അല്ലെ,ട്വന്റി ട്വന്റി വേൾഡ് കപ്പ്‌ പ്രൊമോയിൽ സഞ്ജുവിന്റെ ജേഴ്സി ധരിച്ചു ഷഫാലി, വീഡിയോ ഇതാ..

Image
.  സഞ്ജു സാംസൺ നമ്മുടെ മലയാളികൾക്ക് എന്നും അഭിമാനമാണ്. 2013 ഐ പി എല്ലിലാണ് സഞ്ജു ക്രിക്കറ്റിലേക്ക് വരവ് അറിയിച്ചത്. അതെ സീസണിൽ തന്നെ ഐ പി എല്ലിലെ മികച്ച യുവതാരവുമായി തെരെഞ്ഞെടുക്കപ്പെട്ടു. ശേഷം തൊട്ട് അടുത്ത കൊല്ലം ഇന്ത്യൻ ഉപനായകനായി അണ്ടർ -19 ലോകക്കപ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2015 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. ഐ പി എല്ലിൽ മികച്ച പ്രകടനങ്ങൾ കൊണ്ട് രാജസ്ഥാൻ റോയൽസിന്റെ നായക പദവി വരെ എത്തി. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം കുറവായിരുന്നു. കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും വീണ്ടും വീണ്ടും തഴയപെട്ടു. ഒരുപാടു കാലം ഇന്ത്യൻ ടീമിന് അവനെ തളച്ചു ഇടാൻ കഴിഞ്ഞില്ല. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് ഒരു തകർപ്പൻ വരവ് അദ്ദേഹം നടത്തി. 2024 സഞ്ജുവും മലയാളി ക്രിക്കറ്റ്‌ പ്രേമികളും ഒരിക്കലും മറക്കില്ല. സാക്ഷാൽ രോഹിത് ശർമ ഒഴിച്ചിട്ട് പോയ ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഓപ്പണിങ് പൊസിഷൻ സഞ്ജുവിന് വെച്ച് നൽകുന്നു. ഈ തവണയും ഈ അവസരം അദ്ദേഹം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. 200 തന്നെ പ്രയാസമായിരുന്ന കാലഘട്ടത്തിൽ അഭിഷേകിനെ കൂട്ടി പിടിച്ചു 250 പോലും നിഷ്പ്രയാസം സാധ്യമാക്...

ലെ ഹർഷിത് ഏതാവനാട എന്നെ കളിയാക്കേണ്ടത്, കണ്ടോട ഞാൻ എടുത്ത തകർപ്പൻ വിക്കറ്റുകൾ, വീഡിയോ ഇതാ

Image
ഹർഷിത് റാണ, ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പഴികേട്ടാ താരം. ഗംഭീറിന്റെ പ്രിയപെട്ടവനായത് തന്നെയാണ് ഹർഷിതിന് വിമർശനങ്ങൾ ഒരുപാടു ഏൽക്കേണ്ടി വന്നത്. മാത്രമല്ല ഏതു ഒരു ടീം എടുത്താലും അർഹൻ അല്ലെങ്കിൽ പോലും ഹർഷിതിനെ കാണാൻ കഴിയും. എന്നാൽ ഹർഷിത് തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപോയിഗക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നത്  ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലും സംഭവിക്കുന്നത് ഇത് തന്നെയാണ്.അർഷദീപ് ടീമിൽ ഉണ്ടായിട്ടും ഒരിക്കൽ കൂടെ അർഷദീപിനെ പിന്തള്ളി ബൗളിംഗ് നിര നയിക്കാൻ ഹർഷിതിനെയാണ് ഇന്ത്യൻ ടീം തെരെഞ്ഞെടുത്തത്.ഈ തവണയും കിട്ടിയ അവസരം ഹർഷിത് പാഴാക്കിയില്ല. ന്യൂ ബോളിൽ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷെ കിവീസ് 100 കടന്ന് മുന്നേറുകയാണ്. നിലവിലെ ടീമിലെ ഏറ്റവും മികച്ച ബൗളേറായ കുൽദീപിന് ശ്രമിച്ചിട്ടും വിക്കറ്റ് വീഴുന്നില്ല.തന്റെ രണ്ടാം സ്പെല്ലിന് വേണ്ടി ഹർഷിതിനെ ഗിൽ വിളിക്കുന്നു. ശേഷം തന്റെ കഴിവ് എന്താണെന്ന് ഹർഷിത് കൃത്യമായി വ്യക്തമാക്കുകയാണ്. കിവീസ് ഇന്നിങ്സിന്റെ 22 മത്തെ ഓവർ.നിക്കോളാസാണ് കിവീസ് ബാറ്റർ.ആദ്യ പന്ത് ഡോട്ട്. രണ്ടാം ബോൾ...

എന്ത് കളിച്ചിട്ടും എന്ത് കാര്യം!! ., ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല.

Image
സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല. ഇനിയും എത്രനാൾ അദ്ദേഹത്തെ ഏകദിന ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തും. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ച് സഞ്ജു സാംസൺ. ശനിയാഴ്ച വിജയ് ഹസാറേ ട്രോഫിയിലാണ് അദ്ദേഹം ജാർഖണ്ടിനെതിരെ സെഞ്ച്വറി കുറിച്ചത്. 95 പന്തിൽ 101 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.സഞ്ജുവിന്റെ ഈ ഇന്നിങ്സിൽ 3 സിക്സും 9 ഫോറും പിറന്നു. ദക്ഷിണ ആഫ്രിക്കെതിരെ സെഞ്ച്വറി നേടിയ ഏകദിന മത്സരത്തിന് ശേഷം ആദ്യമായിയാണ് സഞ്ജു ഒരു ലിസ്റ്റ് എ മത്സരം കളിക്കുന്നത്. സഞ്ജുവിന് പുറമെ നായകൻ കൂടിയായ രോഹൻ കുന്നുമേൽ 124 റൺസ് സ്വന്തമാക്കി. ഇരുവരുടെയും മികവിൽ ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് 2 വിക്കറ്റുകൾ നഷ്ടപെടുത്തി കേരള വിജയിച്ചു. ശനിയാച്ച നടന്ന വിജയ് ഹസാറെ ട്രോഫിയിൽ സീനിയർ താരങ്ങൾ തകർത്തു ആടുകയായിരുന്നു. ഇതിൽ ഏറ്റവും പ്രധാനി സാക്ഷാൽ ഹാർദിക് പാന്ധ്യയായിരുന്നു.92 പന്തിൽ 133 റൺസ് സ്വന്തമാക്കിയ ഹാർദിക് തന്റെ പ്രഥമ ലിസ്റ്റ് എ സെഞ്ച്വറി സ്വന്തമാക്കി. ഒരു ഓവറിൽ 34 റൺസ് വരെ ഈ ഇന്നിങ്സിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അർഷദീപ് സിംഗ് 5 വിക്കറ്റ് നേട്ടവുമായി തിളങ്ങി...

അവനെ ബാറ്റ് ചെയ്യുന്നത് സച്ചിൻ ബാറ്റ് ചെയ്യുന്നത് പോലെ, അർജുനെ വാനോളം പുകയ്ത്തി യോഗ്രാജ് സിംഗ്..

Image
 യോഗ്രാജ് സിംഗ്, ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സിംഗിന്റെ പിതാവ്. റോൾർ സ്കറ്റിംഗ് മെഡലുമായി വന്ന തന്റെ മകനെ ആ മെഡൽ വലിച്ചു എറിഞ്ഞു ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടവനാണ് യോഗ്രാജ്. ഈ ഒരു പ്രവർത്തി കൊണ്ട് മാത്രമാണ് ഇന്ത്യക്ക് രണ്ട് ലോക കിരീടം ലഭിച്ചത് എന്ന് ഒരു ക്രിക്കറ്റ്‌ ആരാധകനെയും ഓർമപ്പെടുത്തേണ്ടതില്ല.പക്ഷെ യുവരാജ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം തന്റെ പിതാവ് പല തവണ വാർത്തകളിൽ ഇടപിടിച്ചിരുന്നു. തന്റെ മകന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്ന് പല തവണ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ യുവരാജ് ഇത് എല്ലാം നിഷേധിച്ചിരുന്നു. യുവരാജ് നിലവിൽ പഞ്ചാബിൽ ക്രിക്കറ്റ്‌ അക്കാഡമി നടത്തുകയാണ്. അഭിഷേക് ശർമ എന്നാ തന്റെ പ്രിയപ്പെട്ട ശിഷ്യൻ ലോക ക്രിക്കറ്റിൽ വിസ്മയം തീർക്കുന്ന കാഴ്ച അദ്ദേഹം കാണുന്നുണ്ട്. എന്നാൽ ഈ ഇടയായി യുവരാജിന്റെ അച്ഛൻ ഒരിക്കൽ കൂടി ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. സച്ചിന്റെ മകൻ അർജുനെ പറ്റിയാണ് ഈ പ്രസ്താവന.പ്രമുഖ പത്രപ്രവർത്തകൻ രവിഷ് ബിഷത് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. എന്താണ് ഈ പ്രസ്താവന എന്ന് നമുക്ക് പരിശോധിക്കാം. ...

2025 ൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ രേഖപെടുത്തിയ എക്കാലത്തെയും മികച്ച റെക്കോർഡുകൾ..

Image
  ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ് 2025.ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം ചരിത്രത്തിൽ ആദ്യമായി ലോകക്കപ്പ് നേടിയതും ആർ സി ബി ഐ പി എൽ നേടിയതുമെല്ലാം 2025 ലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളാണ്. ദക്ഷിണ ആഫ്രിക്കയുടെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് വിജയവും 2025 എന്നാ വർഷത്തിൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതി ചേർത്തു. എന്നാൽ ഒരുപിടി റെക്കോർഡുകളും 2025 ൽ ക്രിക്കറ്റ്‌ ലോകത്ത് കുറിക്കപ്പെട്ടു. ഓരോന്നായി നമുക്ക് പരിശോധിക്കാം. 1.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വനിതാ ഏകദിന റൺസ്.. ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് സ്മൃതി മന്ദാന.2025 എന്നാ വർഷം ഒരിക്കൽ കൂടി താരം അത് ഉറപ്പിച്ചതുമാണ്. 1362 റൺസാണ് സ്മൃതി ഈ വർഷം ഏകദിനത്തിൽ സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഏകദിന റൺസ് സ്വന്തമാക്കുന്ന താരമെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി. 2.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് സ്വന്തമാക്കിയ വനിതാ. 2025 എന്നാ വർഷം സ്മൃതി മന്ദാനക്ക് വളരെ പ്രത്യേകതയൊള്ളതാണ്.ഇന്ത്യക്ക് വേണ്ടി ലോകക്കപ്പ് വിജയിച്ച വർഷം കൂടിയാണ് ഇത്. ഏകദിനത്തിൽ മാത്ര...

ഗ്രാവിറ്റിയേ പോലും വെല്ലുവിളിച്ച തിലക് വർമ, തിലകിന്റെ അമാനുഷിക ഫീൽഡിങ് വീഡിയോ ഇതാ..

Image
 ഗ്രാവിറ്റിയേ പോലും വെല്ലുവിളിച്ച തിലക് വർമ, തിലകിന്റെ അമാനുഷിക ഫീൽഡിങ് വീഡിയോ ഇതാ.. ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ഏകദിനം റായിപൂരിൽ പുരോഗമിക്കുകയാണ്. വിരാട് കോഹ്ലിയുടെ തുടർച്ചയായി രണ്ടാം സെഞ്ച്വറി മികവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് സ്വന്തമാക്കി.102 റൺസാണ് വിരാട് സ്വന്തമാക്കിയത്. കോഹ്ലിയുടെ 53 മത്തെ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. കോഹ്ലിക്ക് പുറമെ രുതുരാജും തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കി.105 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇരുവർക്കും നായകൻ കെ എൽ രാഹുൽ ഫിഫ്റ്റി സ്വന്തമാക്കി.43 പന്തിൽ 66 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ മാർക്രത്തിന്റെ മികവിൽ സൗത്ത് ആഫ്രിക്ക പൊരുതുകയാണ്. ഇതിനിടയിൽ ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിൽ വളരെ അത്ഭുതകരമായ സംഭവം നടന്നിരുന്നു. ഈ അത്ഭുതകരമായ കാര്യം ചെയ്തത് തിലക് വർമയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 20 മത്തെ ഓവർ. ഓവറിലെ നാലാമത്തെ പന്ത്, കുൽദീപ് ഇന്ത്യക്ക് വേണ്ടി പന്ത് എറിയുന്നു. മാർക്രം മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയാണ്.കുൽദീപിനെ മാർക്രം ലോങ്ങ്‌ ഓണിലേക്ക് പറത്തുന്നു. സിക്സ് പ്രതീക്ഷിച്ചു നിന്ന മാർക്ര...

രാജാവിന്റെ ക്രോധം!!, ഗംഭീറിനെ അവഗണിച്ചു കിംഗ് കോഹ്ലി, വീഡിയോ ഇതാ

Image
 ഞായറാഴ്ച റാഞ്ചിയിൽ നടന്ന ഏകദിന മത്സരം ക്രിക്കറ്റ്‌ പ്രേമികൾക്ക് വളരെ ആവേശം നിറഞ്ഞ ഒന്നായിരുന്നു. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വളരെ മനോഹരമായി തന്നെ ബാറ്റ് ചെയ്തിരുന്നു. കോഹ്ലിയായിരുന്നു കൂട്ടത്തിലെ അപകടകാരി.കോഹ്ലി തന്റെ 52 മത്തെ ഏകദിന സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഒരൊറ്റ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം എന്നാ നേട്ടവും കോഹ്ലി സ്വന്തമാക്കി. രോഹിത്തിന് ഒപ്പം ചേർന്ന് 136 റൺസ് കൂട്ടുകെട്ട് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഇന്ത്യ 17 റൺസിന് വിജയിച്ചിരുന്നു.135 റൺസ് നേടിയ കോഹ്ലിയാണ് കളിയിലെ താരം. മത്സരം ശേഷം കോഹ്ലി സമ്പൂർണമായി ഗംഭീറിനെ അവഗണച്ചിതാണ് ഇപ്പോൾ വാർത്തകൾ നിറഞ്ഞിരിക്കുന്നത്.മത്സരം ശേഷം ഗംഭീർ കോഹ്ലി കോഹ്ലിക്ക് കൈ കൊടുത്തില്ല.ഗംഭീറിനെ പൂർണമായി അവഗണിച്ച കോഹ്ലി ഫോണിൽ നോക്കി കൊണ്ട് പോവുകയായിരുന്നു. നിലവിൽ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ തരംഗമായിരിക്കുകയായിരുന്നു. ഗംഭീറും കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായി രഹസ്യമാണ്. ഒരൊറ്റ കളി മോശമായ തന്നെ കോഹ്ലിയെ ഒഴിവാക്കാൻ ഗംഭീർ ശ്രമിക്കുന്നുണ്ട്.എന്നാൽ ഒരൊറ്റ മത്സരം പോലും മോശമാക്കാതെയാണ് കോഹ്ലിയുടെ ബാറ്റിംഗ്.കോഹ്ലി പതിവ...

പുച്ഛിച്ചവർക്ക് മറുപടിയുമായി ഹർഷിത് റാണ, ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, വീഡിയോ ഇതാ..

Image
 പുച്ഛിച്ചവർക്ക് മറുപടിയുമായി ഹർഷിത് റാണ, ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, വീഡിയോ ഇതാ.. 2024 ഐ പി എൽ കൊൽക്കത്ത വിജയിച്ചതോടെയാണ് ഹർഷിത് റാണയുടെ പേര് ക്രിക്കറ്റ്‌ പ്രേമികളുടെ ഇടയിൽ ചർച്ചയായത്. കൊൽക്കത്തക്ക് അന്ന് കിരീടം നേടി കൊടുക്കനതിൽ നിർണായക പങ്ക് അദ്ദേഹം വഹിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ടീമിലേക്ക് വിളി എത്തി. ശേഷം ഗംഭീർ ഇന്ത്യൻ പരിശീലകനായി. തുടർന്ന് ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോഴെക്കയും ഹർഷിത് റാണയുടെ പേര് ടീം ലിസ്റ്റിൽ ആദ്യം ചേർക്കപ്പെട്ടു. ഇതിനെതിരെ ശക്തമായ ആക്ഷേപങ്ങൾ ഉണ്ടായി. എന്നാൽ ചുരുക്കം മികച്ച പ്രകടനങ്ങളും അദ്ദേഹത്തിന്റെ പേരിൽ നിന്നുണ്ടായി. റാഞ്ചി ദക്ഷിണ ആഫ്രിക്കെതിരെ ആദ്യ ഇലവനിൽ എത്തിയപ്പോഴും ഇതേ വിവാദങ്ങൾ ഉണ്ടായി. എന്നാൽ ഈ തവണ തന്നെ ഏല്പിച്ച പണി വൃത്തിക്ക് ചെയ്തിരിക്കുകയാണ് താരം.ഇന്ത്യയുടെ 350 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണ ആഫ്രിക്ക. ന്യൂ ബോളുമായി ഹർഷിത് എത്തുന്നു. ആദ്യ പന്ത് ഒരു വൈഡ് ഡെലിവറി. ഇവനിൽ നിന്ന് ഇത് പ്രതീക്ഷിച്ചാൽ മതി എന്നാ രീതിയിൽ നിന്ന് ആരാധകർ. അടുത്ത പന്ത് ഒരു ലെങ്ത് ബോൾ, റിക്കിലിട്ടന്റെ പ്രതിരോധം തകരുന്നു. റിക്കിൽടൺ ഗോൾഡൻ ഡക്ക്. അടുത്തത് എത്തിയത് ദക്ഷിണ ആഫ...

ഇത് സൂപ്പർമാൻ ബ്രെവിസ്!!,, പറക്കും ക്യാച്ചുമായി ജൂനിയർ എ ബി ഡി, വീഡിയോ ഇതാ..

Image
 ഇത് സൂപ്പർമാൻ ബ്രെവിസ്!!,, പറക്കും ക്യാച്ചുമായി ജൂനിയർ എ ബി ഡി, വീഡിയോ ഇതാ.. ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് ആവേശ നിമിഷങ്ങളാണ് റാഞ്ചിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ജയ്സ്വാലിനെ ആദ്യമേ നഷ്ടമായി. എന്നാൽ അവിടെ ഓരോ ആരാധകരും കാത്തിരുന്ന നിമിഷം പിറക്കുകയായിരുന്നു.രോഹിത്തും കോഹ്ലിയും ഒരിക്കൽ കൂടെ തങ്ങളുടെ വില എന്താണെന്ന് തെളിയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ട് സ്വന്തമാക്കി.51 പന്തിൽ 57 റൺസുമായി രോഹിത് മടങ്ങി. ജാൻസൻ രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.എന്നാൽ പിന്നീട് വന്ന രുതുരാജിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇന്ത്യൻ ഇന്നിങ്സിന്റെ 27 മത്തെ ഓവർ. ഓവറിലെ മൂന്നാമത്തെ പന്ത്.ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു ലെങ്ത് ഡെലിവറി ബാർട്ടമാൻ എറിയുന്നു.രുതുരാജ് ഒരു കട്ടിന് ശ്രമിക്കുന്നു.പോയിന്റിൽ നിന്നിരുന്ന ഡെവാൾഡ് ബ്രെവിസ് ആ പന്തിന് വേണ്ടി ചാടുന്നു. ഒരൊറ്റ കൈ കൊണ്ട് തന്നെ പന്ത് കൈപിടിയിൽ ഒതുക്കുന്നു. ഒരു അത്ഭുത ക്യാച്ചും പിറക്കുന്നു. ഡെവാൾഡ് ബ്രെവിസിനെ ക്രിക്കറ്റ്‌ ആരാധകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല...

രാജാവ് അടിച്ചു തകർക്കുമ്പോൾ ഹിറ്റ്മാൻ അങ്ങനെ നോക്കി നിൽക്കാനാവില്ലലോ!!,ദേ പോകുന്നു രണ്ട് കുറ്റൻ സിക്സറുകൾ, വീഡിയോ ഇതാ..

Image
 രാജാവ് അടിച്ചു തകർക്കുമ്പോൾ ഹിറ്റ്മാൻ അങ്ങനെ നോക്കി നിൽക്കാനാവില്ലലോ!!,ദേ പോകുന്നു രണ്ട് കുറ്റൻ സിക്സറുകൾ, വീഡിയോ ഇതാ.. ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് ഞായറാഴ്ച ഏറെ സന്തോഷത്തിന്റെ ദിവസമാണ്. പണ്ട് തങ്ങളെ കോരി തരിപ്പിച്ചിട്ടുള്ള രോ -കോ കൂട്ടുകെട്ടുകൾ ഒരിക്കൽ കൂടെ അവർ കാണുകയാണ്.സിഡ്നിയിൽ എവിടെ നിർത്തിയോ അവിടെ തന്നെ ഇരുവരും റാഞ്ചി യിൽ തുടങ്ങുകയായിരുന്നു.കൂട്ടത്തിൽ അപകടകാരി കോഹ്ലി തന്നെയായിരുന്നു. കോഹ്ലിയുടെ കളി ആദ്യം കണ്ട് നീ രോഹിത് പിന്നീട് കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തുകയായിരുന്നു. അധികം സിക്സറുകൾക്ക് ശ്രമിക്കാതെ ഗ്യാപ്പുകൾ കണ്ടെത്തുകയായിരുന്നു അദ്ദേഹം. ഇതിന് ഇടയിൽ ഏകദിന ക്രിക്കറ്റിൽ തന്റെ 350 മത്തെ സിക്സും രോഹിത് കുറിച്ചു. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 15 മത്തെ ഓവറിലാണ് സംഭവം.ഓഫ്‌ സ്പിന്നർ സുബ്രയെൻ പന്ത് എറിയാൻ എത്തുന്നു. തന്റെ ആദ്യത്തെ പന്ത് ഓഫ്‌ സ്റ്റമ്പിന്റെ പുറത്ത് നിന്ന് ഒരു ഓഫ്‌ സ്പിൻ ഡെലിവറി. അത് ഒരു സ്ലോഗ് സ്വീപ്, സിക്സർ. രണ്ടാമത്തെ പന്ത്, സെയിം ഡെലിവറി, സെയിം ഷോട്ട്, സെയിം റിസൾട്ട്‌, വീണ്ടും സിക്സർ. തന്റെ ഏകദിന ക്രിക്കറ്റ്‌ കരിയറിലെ 351 സിക്സറുകൾ ഇത് വരെ രോഹിത് സ്...

ഇതാണ് വിന്റജ് കോഹ്ലി, 146 കിലോമീറ്ററിൽ വന്ന പന്തിനെ ബർഗർ കണ്ടത് ഗാലറിയിൽ, വീഡിയോ ഇതാ....

Image
 ഇതാണ് വിന്റജ് കോഹ്ലി, 146 കിലോമീറ്ററിൽ വന്ന പന്തിനെ ബർഗർ കണ്ടത് ഗാലറിയിൽ, വീഡിയോ ഇതാ.... വിരാട് കോഹ്ലി ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാൾ എന്നാ കാര്യത്തിൽ ആർക്കും ഒരു സംശയം കാണില്ല. എന്നാൽ നിലവിൽ ഒരൊറ്റ ഫോർമാറ്റിൽ മാത്രമാണ് അദ്ദേഹം കളിക്കുന്നത്.2027 ഏകദിന ലോകക്കപ്പ് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇനിയുള്ള ഓരോ ഏകദിന മത്സരവും കോഹ്ലിക്ക് നിർണായകമാണ്. ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടാൽ മാനേജ്മെന്റിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറക്കുമെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ കോഹ്ലി തന്റെ ഏറ്റവും മികച്ച നിമിഷങ്ങൾ നൽകുമെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു. സിഡ്നീയിൽ ഓസ്ട്രേലിയക്കെതിരെ അതിന്റെ മിന്നലാട്ടങ്ങൾ കണ്ടതാണ്.സിഡ്നി എവിടെ നിർത്തിയോ അവിടെ തന്നെയാണ് അദ്ദേഹം തുടങ്ങിയിരിക്കുന്നത്. തന്റെ പഴയ കാലത്തേ ഓർമിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം ഞായറാഴ്ച റാഞ്ചിയിൽ ബാറ്റ് വീശിയത്. ഡ്രൈവുകളും, ലോഫ്റ്റ് ഷോട്ടുകൾ കൊണ്ട് കോഹ്ലി തകർത്ത് അടിക്കുകയാണ്. കൂട്ടിന് പ്രിയപ്പെട്ട രോഹിത്തുമുണ്ട്.എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലുള്ള ചർച്ച അദ്ദേഹം അടിച്ച ഒരു കിടിലൻ ലോഫ്റ്റ്ഡ് ഡ്രൈവ് ...