മലയാളി പൊളി അല്ലെ,ട്വന്റി ട്വന്റി വേൾഡ് കപ്പ്‌ പ്രൊമോയിൽ സഞ്ജുവിന്റെ ജേഴ്സി ധരിച്ചു ഷഫാലി, വീഡിയോ ഇതാ..

.

 സഞ്ജു സാംസൺ നമ്മുടെ മലയാളികൾക്ക് എന്നും അഭിമാനമാണ്. 2013 ഐ പി എല്ലിലാണ് സഞ്ജു ക്രിക്കറ്റിലേക്ക് വരവ് അറിയിച്ചത്. അതെ സീസണിൽ തന്നെ ഐ പി എല്ലിലെ മികച്ച യുവതാരവുമായി തെരെഞ്ഞെടുക്കപ്പെട്ടു. ശേഷം തൊട്ട് അടുത്ത കൊല്ലം ഇന്ത്യൻ ഉപനായകനായി അണ്ടർ -19 ലോകക്കപ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.


2015 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. ഐ പി എല്ലിൽ മികച്ച പ്രകടനങ്ങൾ കൊണ്ട് രാജസ്ഥാൻ റോയൽസിന്റെ നായക പദവി വരെ എത്തി. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം കുറവായിരുന്നു. കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും വീണ്ടും വീണ്ടും തഴയപെട്ടു.


ഒരുപാടു കാലം ഇന്ത്യൻ ടീമിന് അവനെ തളച്ചു ഇടാൻ കഴിഞ്ഞില്ല. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് ഒരു തകർപ്പൻ വരവ് അദ്ദേഹം നടത്തി. 2024 സഞ്ജുവും മലയാളി ക്രിക്കറ്റ്‌ പ്രേമികളും ഒരിക്കലും മറക്കില്ല. സാക്ഷാൽ രോഹിത് ശർമ ഒഴിച്ചിട്ട് പോയ ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഓപ്പണിങ് പൊസിഷൻ സഞ്ജുവിന് വെച്ച് നൽകുന്നു.


ഈ തവണയും ഈ അവസരം അദ്ദേഹം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. 200 തന്നെ പ്രയാസമായിരുന്ന കാലഘട്ടത്തിൽ അഭിഷേകിനെ കൂട്ടി പിടിച്ചു 250 പോലും നിഷ്പ്രയാസം സാധ്യമാക്കി.ഒരു കലണ്ടർ വർഷം 3 അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യത്തെ താരമായി സഞ്ജു മാറി.


പക്ഷെ വിധി വീണ്ടും സഞ്ജുവിന് എതിരെയായിരുന്നു.ഏഷ്യ കപ്പ് t20 ടീമിലേക്ക് ഉപനായകനായി ഗില്ലിനെ ബി സി സി ഐ തിരഞ്ഞെടുത്തു.ആദ്യം ഓപ്പണിങ്ങും പിന്നെ ടീമിൽ നിന്നുള്ള സ്ഥാനവും സഞ്ജുവിന് നഷ്ടമായി.ലോകക്കപ്പ് ടീമിലേക്കുള്ള സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു.


എന്നാൽ ദൈവത്തിന് സഞ്ജുവിന് അങ്ങനെ ഒഴിവാക്കാൻ പറ്റില്ലായിരുന്നു. ഉർവശി ശാപം ഉപകാരം എന്ന പഴഞ്ചൊല്ല് സഞ്ജുവിന്റെ കാര്യത്തിൽ അനാവർത്യമായി.ദക്ഷിണ ആഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ഗില്ലിന് പരിക്ക് ഏൽക്കുന്നു. സഞ്ജു വീണ്ടും തന്റെ പ്രിയപ്പെട്ട ഓപ്പണിങ് പൊസിഷനിൽ ടീമിലേക്ക്.ഒരൊറ്റ പ്രകടനം കൊണ്ട് തന്നെ t20 ടീമിന്റെ സമവാക്യങ്ങൾ സഞ്ജു അന്ന് തിരുത്തി.


സഞ്ജു ഓപ്പനറായി തന്നെ ലോകക്കപ്പ് ടീമിലേക്ക്. ഗിൽ ടീമിൽ നിന്ന് പുറത്തും.ഗില്ലിനെ എല്ലാം ഉപോയഗിച്ചു സ്റ്റാർ സ്പോർട്സ് മാർക്കറ്റ് ചെയ്യുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സ് മറ്റൊരു പ്രോമോ വീഡിയോ കൂടി പുറത്തറിക്കി.


ഇന്ത്യൻ വനിതാ ടീമാണ് ഈ പ്രൊമോയിലുള്ളത്. ഷഫാലിയും ദീപ്തിയും ജെമിമയുമാണ് ഈ വീഡിയോയിലുള്ളത്.ഇതിൽ ഒരോ താരങ്ങൾ ഓരോ ഇന്ത്യൻ പുരുഷ താരങ്ങളുടെ ജേഴ്സി ധരിച്ചാണ് എത്തുന്നത്.ഇതിൽ ഷഫാലി വർമ ധരിക്കുന്നത് സഞ്ജു സാംസന്റെ ജേഴ്സിയാണ്. വീഡിയോ ചുവടെ ചേർക്കുന്നു.


Comments

Popular posts from this blog

ബുമ്രയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല,ബാവുമയേ അധിക്ഷേപിച്ചു ബുമ്ര, വീഡിയോ ഇതാ..

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്