ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ വീണ്ടും ഹസ്തദാനമില്ല..
ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ വീണ്ടും ഹസ്തദാനമില്ല..
ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ എന്നും യുദ്ധ സമ്മാനമാണ്. ഒരുപിടി വിവാദങ്ങൾ കൊണ്ടും പല മത്സരങ്ങളും ക്രിക്കറ്റ് ചരിത്രത്തിൽ രേഖപെടുത്തിയിട്ടുണ്ട്. മാത്രമല്ല ക്രിക്കറ്റിലെ ഐക്കണിക്ക് നോക്കുകളിൽ പലതും ഇത്തര മത്സരങ്ങളിൽ സംഭവിച്ചിട്ടുണ്ട്. കോഹ്ലിയുടെ എം സി ജി മാജിക് തന്നെ ഇതിൽ ഏറ്റവും വലിയത്.
എന്നാൽ 2026 t20 ലോകക്കപ്പ് ഇന്ത്യ പാകിസ്ഥാൻ മത്സരം ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് ആരംഭിച്ചത്.ലോകക്കപ്പ് വേദി പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ കളിക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. തുടർന്ന് പാകിസ്ഥാൻ മത്സരങ്ങൾ ലങ്കയിലേക്ക് മാറ്റി.എന്നാൽ അവിടെ കൊണ്ടും തീർന്നില്ല വിവാദങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്താഫിസുറിനെ സുരക്ഷ കാരണങ്ങൾ പറഞ്ഞു വിലക്കി. തുടർന്ന് ഇന്ത്യയിൽ നടക്കുന്ന ലോകക്കപ്പിൽ പങ്ക് എടുക്കാൻ തങ്ങളെ കൊണ്ടാവില്ലെന്ന് ബംഗ്ലാദേശ് അറിയിച്ചു.തങ്ങളുടെ വേദിയും ലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് അറിയിച്ചു. പക്ഷെ ഐ സി സി ഇത് അനുവദിച്ചില്ല. സ്കോട്ട്ലാൻഡ് പകരക്കാരായി ലോകക്കപ്പിന് എത്തി.
ബംഗ്ലാദേശിനെ അനുകൂലിച്ചു പാകിസ്ഥാൻ രംഗത്ത് എത്തി.ഇന്ത്യക്കെതിരെ തങ്ങൾ കളിക്കില്ലെന്ന് വ്യക്തമാക്കി. ഐ സി സി ഇടപെട്ടു.പാകിസ്ഥാൻ ഐ സി സി ക്ക് മുന്നിൽ കുറച്ചു നിബന്ധനകൾ വെച്ചു.
ഇന്ത്യ പാകിസ്നുമായി പരമ്പര കളിക്കണമെന്നായിരുന്നു ആദ്യത്തെ നിബന്ധന. ബംഗ്ലാദേശിനെ ഉൾപ്പെടുത്തി ഒരു ത്രീ രാഷ്ട്ര പരമ്പരയും അവർ ആവശ്യപെട്ടു. എന്നാൽ ഇത് തങ്ങളുടെ അധികാര പരിധിയിൽ വരുന്നതെല്ലെന്ന് പറഞ്ഞു ഐ സി സി തങ്ങളുടെ ഭാഗം വ്യക്തമാക്കി.
മാത്രമല്ല ഐ സി സി യിൽ നിന്ന് ലഭിക്കുന്ന വരുമാനം കൂട്ടണമെന്നും. മത്സരം ശേഷം ഹസ്തദാനം നൽകണമെന്നും കൂടി പാകിസ്ഥാൻ ആവശ്യപെട്ടു.
ഇന്ത്യൻ നായകൻ സൂര്യ കുമാർ ഹസ്തദാനത്തെ പറ്റി കഴിഞ്ഞ ദിവസം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
"24 മണിക്കൂർ കാത്തിരിക്കൂ,ഞങ്ങൾ നല്ല ഒരു പോരാട്ടം കാഴ്ച വെക്കും,നന്നായി കഴിക്കും, നന്നായി ഉറങ്ങും, അതിന് ശേഷം തീരുമാനിക്കും.24 മണിക്കൂർ കാത്തിരിക്കും "..
എന്നാൽ ഇന്ത്യൻ ടോസ് നായകൻ ടോസ് സമയത്ത് പാകിസ്ഥാൻ നായകൻ ഹസ്തദാനം നൽകിയില്ല.വീഡിയോ ചുവടെ ചേർക്കുന്നു.ഇതിനോടകം തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ ഇത് ചർച്ചയായി കഴിഞ്ഞു.വസീം അക്രവും ഹർഭജനും സഹ കമന്റെറ്റർ എന്നാ നിലയിൽ പരസ്പരം ഹസ്തധാനം നൽകി എന്നത് മറ്റൊരു വസ്തുതയാണ്.
ടോസ് നഷ്ടപെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു.ആദ്യ ഓവറിൽ തന്നെ അഭിഷേകിനെ പൂജ്യത്തിന് ഇന്ത്യക്ക് നഷ്ടമായി.എന്നാൽ പിന്നീട് കിഷൻ ഷോയാണ് കണ്ടത്.40 പന്തിൽ 77 റൺസാണ് കിഷൻ സ്വന്തമാക്കിയത്.ഒൻപതാമത്തെ ഓവറിൽ കിഷൻ ഔട്ട് ആവുമ്പോൾ ഇന്ത്യൻ സ്കോർ 88 റൺസായിരുന്നു.
No Handshake!#PKMKB pic.twitter.com/kFEcO2vyTQ
— The Jaipur Dialogues (@JaipurDialogues) February 15, 2026

Comments
Post a Comment