മിസ്സിസ് ക്യാപ്റ്റൻ കൂൾ

എം.എസ്.ധോണി ക്രീസിൽ ഉള്ളപ്പോൾ ഏത് നിർണായക മത്സരവും ഇന്ത്യൻ ആരാധകർക്ക് ഒരു ആശ്വാസമായിരുന്നു. എന്നാൽ ഇന്നലെ ഗ്യാലറിയിൽ ഉള്ള ധോണിയേക്കാൾ ഇന്ത്യയ്ക്ക് ആശ്വാസം പകർന്നത് ധോണിയുടെ ഭാര്യ സാക്ഷി ആയിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് സെമിഫൈനൽ ത്രില്ലർ കളിയിലെ രസകരമായ നിമിഷം ഇങ്ങനെ ഇംഗ്ലണ്ട് ബാറ്റിംഗിൻ്റെ 18-ാം ഓവറിലായിരുന്നു സംഭവം. ജസ്പ്രീത് ബുംറ എറിഞ്ഞ ഒരു ഫുൾ ഡെലിവറിയെ സാം കരൺ നേരെ ബൗളർക്ക് അടിച്ചുകൊടുത്തു. ഗ്രൗണ്ട് ഷോട്ട് ആയ ബോൾ ബുംറയുടെ കൈകളിലെത്തി സാക്ഷി ധോണി ഉൾപ്പെടെ കാണികളിൽ പലരും അത് നേരെ ഫാസ്റ്റ് ബൗളറുടെ കൈകളിലേക്ക് എത്തിച്ചു എന്നാണ് കരുതിയത്. ആവേശത്തിൽ സാക്ഷി ചാടിയെഴുന്നേറ്റ് ആഘോഷിച്ചു, ധോണി സമാധാനിപ്പിക്കാനും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നതുമായ ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യാവസാനം ആവേശമുണർത്തിയ കളിയിൽ കാണികൾക്കും കളിക്കാർക്കും ഒരേപോലെ കൗതുകമായി സാക്ഷിയുടെ ആഘോഷം.

Comments

Popular posts from this blog

ബുമ്രയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല,ബാവുമയേ അധിക്ഷേപിച്ചു ബുമ്ര, വീഡിയോ ഇതാ..

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്