അത് ക്യാച്ച് തന്നെയോ,!അതൃപ്തി പ്രകടിപ്പിച്ചു ക്ലാസ്ൻ, എന്താണ് അഭിപ്രായം, വീഡിയോ ഇതാ..

 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19 മത്തെ സീസൺ ആവേശകരമായ തുടക്കം.ആദ്യത്തെ മത്സരത്തിൽ ഹൈദരാബാദ് ബാംഗ്ലൂറിനെ നേരിടുകയാണ്. കമ്മിൻസ് അഭാവത്തിൽ കിഷനാണ് ഹൈദരാബാദിനേ നയിക്കുന്നത്. ആദ്യ മത്സരം തന്നെ വിവാദകരാമാ ഒരു ക്യാച്ചിന്റെ പേരിൽ സംഭവബഹുലമാണ്

ഹൈദരാബാദ് ഇന്നിങ്സിന്റെ 14 മത്തെ ഓവർ. ഡഫിയുടെ പവർപ്ലേ സ്പെല്ലിൽ നിന്ന് ക്ലാസ്നെ കൂട്ടുപിടിച്ചു കിഷൻ മുന്നോട്ടു നയിക്കുകയാണ്. ക്ലാസ്ൻ തന്റെ ഫോം പതിയെ കണ്ടെത്തുകയാണ്.റൊമാറിയോയാണ് ബാംഗ്ലൂരിന് വേണ്ടി പന്ത് എറിയാൻ എത്തുന്നത്.

ഓവറിലെ ആദ്യത്തെ പന്ത് ഒരു ലെങ്ത് ഡെലിവറി. ക്ലാസ്ൻ കൃത്യമായി ബൗൾ മിഡിൽ ചെയ്യുന്നു. ഏവരും സിക്സ് പ്രതീക്ഷിക്കുന്ന നിമിഷം. അവിടെയൊക്കെ ഒരാൾ ചാടി വീഴുകയാണ്. ഫിലിപ്പ് സാൾട്ട് അമാനുഷിക രീതിയിൽ പന്ത് കൈപിടിയിൽ ഒതുക്കുന്നു.

എന്നാൽ കാര്യങ്ങൾ അവിടെ തീർന്നില്ല. അമ്പയർ റിവ്യൂ ചെയ്യുന്നു.ഒരുപാട് തവണ റീ പ്ലേകൾ പരിശോധിക്കുന്നു.ഒടുവിൽ ബൗണ്ടറി ക്യൂഷൻ അനങ്ങിയിട്ടില്ലെന്ന് തേർഡ് അമ്പയർ വിധി വരുന്നു. ക്ലാസ്ൻ പുറത്തേക്ക്. എന്നാൽ ഈ വിധിയിൽ ക്ലാസ്ൻ ഒരിക്കലും തൃപ്തനായിരുന്നില്ല. തന്റെ അതൃപ്തി കൃത്യമായി പ്രകടപിച്ചു ക്ലാസ്ൻ പുറത്തേക്ക്.

സാൾട്ട് ബൗണ്ടറി ലൈനിൽ തൊട്ടിരുന്നോ എന്നറിയാൻ കൃത്യമായ ഒരു ക്യാമറ ആംഗിൾ വ്യക്തമല്ലായിരുന്നു. ഇത് ഒരുപിടി ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ആരാധകർ തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നുണ്ട്. അത് ഔട്ട്‌ ആയിരുന്നോ, എന്താണ് നിങ്ങളുടെ അഭിപ്രായം..


Comments

Popular posts from this blog

ബുമ്രയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല,ബാവുമയേ അധിക്ഷേപിച്ചു ബുമ്ര, വീഡിയോ ഇതാ..

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

മിസ്സിസ് ക്യാപ്റ്റൻ കൂൾ