ദേജാവു!,, ലോകകപ്പ് ഫൈനലിനെ ഓർമപ്പെടുത്തുന്ന രീതിയിൽ കോഹ്ലി പുറത്ത്, വീഡിയോ ഇതാ.
നവംബർ 19, ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയും ഒരിക്കൽ പോലും ആ ദിവസം മറക്കില്ല. ഇന്ത്യയുടെ മനോഹരമായ ഒരു ലോകക്കപ്പ് യാത്രക്ക് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായ ആ ദിവസം.മാക്സ്വെലിന്റെ ആ പന്ത് രോഹിത് സ്റ്റെപ് ഔട്ട് ചെയ്തില്ലെങ്കിലോ,രാഹുൽ കുറച്ചു കൂടെ വേഗതയിൽ കളിച്ചിരുനെങ്കിലോ,കമ്മിൻസിന്റെ ആ പന്തിൽ കോഹ്ലി ബാറ്റ് വെച്ചില്ലായിരുനെകിലോ, അങ്ങനെ ഒരുപാടു ചോദ്യങ്ങൾ ക്രിക്കറ്റ് പ്രേമികൾക്ക് ഇടയിൽ പിന്നീട് ഇങ്ങോട്ട് ചോദിക്കപ്പെട്ട ദിവസം. എന്നാൽ വീണ്ടും ആ ദുരന്ത ദിവസത്തെ ഓർമപ്പെടുത്തുന്ന രീതിയിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.
ഇന്ത്യ ന്യൂസിലാൻസ് രണ്ടാം ഏകദിനം, രാജ്‌കോട്ടിൽ ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു.കഴിഞ്ഞ മത്സരത്തിലെ നിരാശ രോഹിത്ത് മാറ്റുമെന്ന് കരുതിയ ആരാധകർക്ക് തെറ്റി. വീണ്ടും ഒരിക്കൽ കൂടി മിഡ് ഓൺ മുകളിലൂടെ സിക്സർ നേടാൻ രോഹിത് ശ്രമിക്കുന്നു. പക്ഷെ ആദ്യ ഏകദിനത്തിൽ എന്ന് പോലെ മിഡ് ഓണിൽ തന്നെ രോഹിത് പുറത്താകുന്നു.
തന്റെ ഫോം തുടരാൻ രാജാവിനെ കൊണ്ട് കഴിയുമെന്ന് തന്നെ രാജ്‌കോട്ടിൽ കൂടിയ ആരാധകർ കരുതി.തുടർച്ചയായ ഫിഫ്റ്റികൾ കൊണ്ട് കോഹ്ലി താൻ മികച്ച ഫോമിലാണെന്ന് തന്നെ തെളിയിച്ചതാണ്. രാജ്‌കോട്ടിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി കൊണ്ട് അദ്ദേഹം തന്റെ ഉദ്ദേശങ്ങൾ വ്യക്തമാക്കിയതാണ്.
പക്ഷെ ഇന്ത്യൻ ഇന്നിങ്സിന്റെ 24 മത്തെ ഓവർ.കിവീസിന് വേണ്ടി ക്ലാർക്ക് പന്ത് എറിയാൻ എത്തുന്നു.മികച്ച ഫോമിൽ തന്നെയാണ് കോഹ്ലി ബാറ്റ് ചെയ്യുന്നത്.28 പന്തിൽ 23 റൺസ് എന്നാ നിലയിലാണ് കോഹ്ലി. രണ്ട് മനോഹരമായ ബൗണ്ടറികളും ഇതിനോടകം നേടി കഴിഞ്ഞു.ഓവറിലെ മൂന്നാമത്തെ പന്ത് വെറും 128 കിലോമീറ്റർ വേഗതയിൽ ക്ലാർക്ക് എറിയുന്നു.ഒരു ഇൻസ്വിങ്ങർ, 2023 ലെ ആ നവംബർ 19 ന്ന് കമ്മീൻസിന് മുന്നിൽ കീഴടങ്ങിയ അതെ പോലെ ഒരു ഇൻസ്വിങ്ങറിൽ കോഹ്ലി ഒരിക്കൽ കൂടെ വീഴുന്നു. തുടർച്ചയായി 7 ലിസ്റ്റ് എ 50+ സ്കോറുകൾക്ക് ശേഷം കോഹ്ലി ഒരു ഫിഫ്റ്റി പോലും ഇല്ലാതെ ഒരു ഇന്നിങ്സ് പൂർത്തിയാക്കുന്നു.
കോഹ്ലിയുടെയും രോഹിത്തിന്റെയും ബാറ്റിംഗ് പ്രതീക്ഷിച്ചു വന്നവർക്ക് രാഹുൽ ഷോ കാണാനായിരുന്നു ദൈവ നിശ്ചയം. ഇന്ത്യ ഒരു വേല 4 വിക്കറ്റ് 118 റൺസ് എന്നാ നിലയിലേക്ക് വീണു.അവിടെ നിന്ന് എല്ലായ്‌പ്പോഴും പോലെ ഒരിക്കൽ കൂടെ ഒരു രാഹുൽ മാസ്റ്റർ ക്ലാസ്സ് സംഭവിക്കുന്നു.
മൂന്നാമനായി ശ്രേയസ് മടങ്ങുമ്പോളാണ് രാഹുൽ ക്രീസിലേക്ക് എത്തുന്നത്.കോഹ്ലി കൂടെ മടങ്ങിയതോടെ ആദ്യം ജഡേജയേ കൂട്ടിപിടിച്ചു രക്ഷപ്രവർത്തനം. ശേഷം റെഡ്ഢിയോട് ഒപ്പം ഇന്നിങ്സ് മുന്നോട്ടു നയിച്ചു. ഒടുവിൽ അർഹിച്ച സെഞ്ച്വറി നേടി കൊണ്ട് കിവീസ് മുന്നിലേക്ക് 285 റൺസ് എന്നാ വിജയലക്ഷ്യം വെക്കുന്നു.92 പന്തിൽ പുറത്താകാതെ 112 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. രാഹുലിന്റെ ഇന്നിങ്സിൽ 11 ഫോറും ഒരു സിക്സുമാണ് പിറന്നത്
— Xtremedesportes 2.0 (@xtremedesporte) January 14, 2026

Comments
Post a Comment