ലെ ഹർഷിത് ഏതാവനാട എന്നെ കളിയാക്കേണ്ടത്, കണ്ടോട ഞാൻ എടുത്ത തകർപ്പൻ വിക്കറ്റുകൾ, വീഡിയോ ഇതാ
ഹർഷിത് റാണ, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പഴികേട്ടാ താരം. ഗംഭീറിന്റെ പ്രിയപെട്ടവനായത് തന്നെയാണ് ഹർഷിതിന് വിമർശനങ്ങൾ ഒരുപാടു ഏൽക്കേണ്ടി വന്നത്. മാത്രമല്ല ഏതു ഒരു ടീം എടുത്താലും അർഹൻ അല്ലെങ്കിൽ പോലും ഹർഷിതിനെ കാണാൻ കഴിയും. എന്നാൽ ഹർഷിത് തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപോയിഗക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നത്
ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലും സംഭവിക്കുന്നത് ഇത് തന്നെയാണ്.അർഷദീപ് ടീമിൽ ഉണ്ടായിട്ടും ഒരിക്കൽ കൂടെ അർഷദീപിനെ പിന്തള്ളി ബൗളിംഗ് നിര നയിക്കാൻ ഹർഷിതിനെയാണ് ഇന്ത്യൻ ടീം തെരെഞ്ഞെടുത്തത്.ഈ തവണയും കിട്ടിയ അവസരം ഹർഷിത് പാഴാക്കിയില്ല. ന്യൂ ബോളിൽ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
പക്ഷെ കിവീസ് 100 കടന്ന് മുന്നേറുകയാണ്. നിലവിലെ ടീമിലെ ഏറ്റവും മികച്ച ബൗളേറായ കുൽദീപിന് ശ്രമിച്ചിട്ടും വിക്കറ്റ് വീഴുന്നില്ല.തന്റെ രണ്ടാം സ്പെല്ലിന് വേണ്ടി ഹർഷിതിനെ ഗിൽ വിളിക്കുന്നു. ശേഷം തന്റെ കഴിവ് എന്താണെന്ന് ഹർഷിത് കൃത്യമായി വ്യക്തമാക്കുകയാണ്.
കിവീസ് ഇന്നിങ്സിന്റെ 22 മത്തെ ഓവർ.നിക്കോളാസാണ് കിവീസ് ബാറ്റർ.ആദ്യ പന്ത് ഡോട്ട്. രണ്ടാം ബോൾ ഒരു ഷോർട്ട് ബോൾ, നിക്കോളോസ് പുൾ ഷോട്ടിലൂടെ ബൗണ്ടറി നേടുന്നു.ഹർഷിത് തന്റെ അടുത്ത പന്തും ഷോർട്ട് ലെങ്ത്തിൽ ഡെലിവർ ചെയ്യുന്നു, ദീപ് സ്‌ക്വയർ ലെഗ് വഴി നിക്കോളസ് ഒരിക്കൽ കൂടെ ബൗണ്ടറി കണ്ടെത്തുന്നു.ഓവറിലെ നാലാമത്തെ പന്ത്, ഇവിടെ ഹർഷിത് ബുദ്ധിപരമായ ഒരു പന്ത് എറിയുന്നു.ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡ് ലെങ്ത്തിൽ ഒരു സ്ലോ ബോൾ, അപ്രതീക്ഷിതമായി വന്ന ആ പന്തിൽ ബാറ്റ് വെച്ച നികോളാസ് കാണുന്നത് അതിലും മനോഹരമായ ക്യാചിലൂടെ രാഹുൽ പന്ത് കൈപിടിയിൽ ഒതുക്കുന്നതാണ്.
ഹർഷിത് തന്റെ അടുത്ത ഓവർ എറിയാൻ എത്തുന്നു. ഈ തവണ തന്റെ വേഗത നിയന്ത്രിച്ചു കൊണ്ടുള്ള മനോഹരമായ ഓവറുകൾ, ഓവറിലെ അഞ്ചാമത്തെ പന്ത് ഒരു 115 കിലോമീറ്റർ വേഗതയിൽ എത്തുന്നു.കോൺവേ അത് പ്രതിരോധിക്കുന്നു.തൊട്ട് അടുത്ത പന്ത് ഒരു ഗുഡ് ലെങ്ത് ഡെലിവറി, 140 കിലോമീറ്റർ വേഗതയിൽ എത്തുന്നു. ഇവിടെ കോൺവേക്ക് ഉത്തരം ഇല്ലാതെയാകുന്നു..
2026 ലെ ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര മത്സരമാണ് ഇത്.മൂന്നു ഏകദിങ്ങളും അഞ്ചു ട്വന്റി ട്വന്റിയും അടങ്ങുന്ന പരമ്പരയാണ് കിവീസ് ഇന്ത്യയിൽ കളിക്കുക. ആദ്യത്തെ ഏകദിന ഞായറാഴ്ച വാടോധരയിൽ പുരോഗമിക്കുകയാണ്.ടോസ് നേടിയ ഇന്ത്യൻ നായകൻ ഗിൽ ബൗളിംഗ് തെരെഞ്ഞെടുക്കായിരുന്നു. പരിക്ക് മാറി ഗിൽ ഈ പരമ്പരയിലാണ് ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നത്.ഗില്ലിന് പുറമെ പരിക്ക് മൂലം വിശ്രമത്തിലായിരുന്ന ഉപനായകൻ ശ്രേയസ് അയ്യറും ടീമിൽ തിരിച്ചെത്തി. പതിവ് പോലെ തന്നെ രോഹിത്തിന്റെയും കോഹ്ലിയുടെയും അത്ഭുത പ്രകടനം കാണാൻ വേണ്ടി തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്.
2 WICKETS IN 2 OVERS FOR HARSHIT RANA - The Game Changer. 🫡 pic.twitter.com/ltdqteashq
— Johns. (@CricCrazyJohns) January 11, 2026

Comments
Post a Comment