ഇന്ത്യയും പാകിസ്ഥാൻ, ഒപ്പം വമ്പൻ അട്ടിമറിക്ക് സാധ്യതയുള്ള മൂന്നു ടീമുകൾ, ലോകക്കപ്പ് ഗ്രൂപ്പ് എ ഒരു അവലോകനം..
ഇന്ത്യയും പാകിസ്ഥാൻ, ഒപ്പം വമ്പൻ അട്ടിമറിക്ക് സാധ്യതയുള്ള മൂന്നു ടീമുകൾ, ലോകക്കപ്പ് ഗ്രൂപ്പ് എ ഒരു അവലോകനം.. കുട്ടി ക്രിക്കറ്റിന്റെ വിശ്വമാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓരോ ടീമുകളും കിരീടത്തിന് വേണ്ടിയാണ് കൊമ്പ് കോർക്കുന്നത്. ഓരോ മത്സരങ്ങളും യുദ്ധസാമാനം തന്നെയായിരിക്കും എന്നത് തീർച്ച. ഗ്രൂപ്പ് സ്റ്റേജ്, സൂപ്പർ 8,സെമി ഫൈനൽ, ഫൈനൽ അങ്ങനെ പോകുന്ന മത്സരം ക്രമങ്ങൾ. ഓരോ ഗ്രൂപ്പ് തിരിച്ചു ഓരോ ടീമുകളുടെയും അവരുടെ പ്രധാനപ്പെട്ട താരങ്ങളും എത്രത്തോളം ദൂരം അവർ മുന്നോട്ട് പോകുമെന്നിങ്ങനെയുനുള്ള ഒരു വിശകലനമാണ് ഇവിടെ കുറിക്കപെടുന്നത്. 4 ഗ്രൂപ്പുകളിലായി അഞ്ചു ടീമുകൾ വെച്ചാണ് ഗ്രൂപ്പ് സ്റ്റേജ് അരങ്ങേറുക.ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ട് സ്ഥാനക്കാർ സൂപ്പർ 8 ലേക്ക് മുന്നേറും.രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന സൂപ്പർ 8 ലേ ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും സെമിയിലേക്ക് മുന്നേറും. ഗ്രൂപ്പ് എ ന്നെ പറ്റി തന്നെ നമുക്ക് ആരംഭിക്കാം. ഗ്രൂപ്പ് എ യിൽ ഇന്ത്യ പാകിസ്ഥാൻ എന്നിവർക്ക് ഒപ്പം നെതർലാൻഡ്‌സ്, യൂ. എസ്. എ, നമിബീയ എന്നിവരാനുള്ളത്. ഓരോ ടീമിന്റെ ശക്തി ദൗർബല്യങ്ങളും ലോകക്കപ്പിലെ അ...