ദേജാവു!,, ലോകകപ്പ് ഫൈനലിനെ ഓർമപ്പെടുത്തുന്ന രീതിയിൽ കോഹ്ലി പുറത്ത്, വീഡിയോ ഇതാ.
നവംബർ 19, ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയും ഒരിക്കൽ പോലും ആ ദിവസം മറക്കില്ല. ഇന്ത്യയുടെ മനോഹരമായ ഒരു ലോകക്കപ്പ് യാത്രക്ക് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായ ആ ദിവസം.മാക്സ്വെലിന്റെ ആ പന്ത് രോഹിത് സ്റ്റെപ് ഔട്ട് ചെയ്തില്ലെങ്കിലോ,രാഹുൽ കുറച്ചു കൂടെ വേഗതയിൽ കളിച്ചിരുനെങ്കിലോ,കമ്മിൻസിന്റെ ആ പന്തിൽ കോഹ്ലി ബാറ്റ് വെച്ചില്ലായിരുനെകിലോ, അങ്ങനെ ഒരുപാടു ചോദ്യങ്ങൾ ക്രിക്കറ്റ് പ്രേമികൾക്ക് ഇടയിൽ പിന്നീട് ഇങ്ങോട്ട് ചോദിക്കപ്പെട്ട ദിവസം. എന്നാൽ വീണ്ടും ആ ദുരന്ത ദിവസത്തെ ഓർമപ്പെടുത്തുന്ന രീതിയിൽ ഒരു സംഭവം നടന്നിരിക്കുകയാണ്. ഇന്ത്യ ന്യൂസിലാൻസ് രണ്ടാം ഏകദിനം, രാജ്കോട്ടിൽ ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു.കഴിഞ്ഞ മത്സരത്തിലെ നിരാശ രോഹിത്ത് മാറ്റുമെന്ന് കരുതിയ ആരാധകർക്ക് തെറ്റി. വീണ്ടും ഒരിക്കൽ കൂടി മിഡ് ഓൺ മുകളിലൂടെ സിക്സർ നേടാൻ രോഹിത് ശ്രമിക്കുന്നു. പക്ഷെ ആദ്യ ഏകദിനത്തിൽ എന്ന് പോലെ മിഡ് ഓണിൽ തന്നെ രോഹിത് പുറത്താകുന്നു. തന്റെ ഫോം തുടരാൻ രാജാവിനെ കൊണ്ട് കഴിയുമെന്ന് തന്നെ രാജ്കോട്ടിൽ കൂടിയ ആരാധകർ കരുതി.തുടർച്ചയായ ഫിഫ്റ്റികൾ കൊണ്ട് കോഹ്ലി താൻ മികച്ച ഫോമിലാണെന്ന് തന്നെ തെളിയ...