Posts

ദേജാവു!,, ലോകകപ്പ് ഫൈനലിനെ ഓർമപ്പെടുത്തുന്ന രീതിയിൽ കോഹ്ലി പുറത്ത്, വീഡിയോ ഇതാ.

Image
 നവംബർ 19, ഒരു ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമിയും ഒരിക്കൽ പോലും ആ ദിവസം മറക്കില്ല. ഇന്ത്യയുടെ മനോഹരമായ ഒരു ലോകക്കപ്പ് യാത്രക്ക് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായ ആ ദിവസം.മാക്സ്വെലിന്റെ ആ പന്ത് രോഹിത് സ്റ്റെപ് ഔട്ട്‌ ചെയ്തില്ലെങ്കിലോ,രാഹുൽ കുറച്ചു കൂടെ വേഗതയിൽ കളിച്ചിരുനെങ്കിലോ,കമ്മിൻസിന്റെ ആ പന്തിൽ കോഹ്ലി ബാറ്റ് വെച്ചില്ലായിരുനെകിലോ, അങ്ങനെ ഒരുപാടു ചോദ്യങ്ങൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിൽ പിന്നീട് ഇങ്ങോട്ട് ചോദിക്കപ്പെട്ട ദിവസം. എന്നാൽ വീണ്ടും ആ ദുരന്ത ദിവസത്തെ ഓർമപ്പെടുത്തുന്ന രീതിയിൽ ഒരു സംഭവം നടന്നിരിക്കുകയാണ്. ഇന്ത്യ ന്യൂസിലാൻസ് രണ്ടാം ഏകദിനം, രാജ്‌കോട്ടിൽ ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു.കഴിഞ്ഞ മത്സരത്തിലെ നിരാശ രോഹിത്ത് മാറ്റുമെന്ന് കരുതിയ ആരാധകർക്ക് തെറ്റി. വീണ്ടും ഒരിക്കൽ കൂടി മിഡ് ഓൺ മുകളിലൂടെ സിക്സർ നേടാൻ രോഹിത് ശ്രമിക്കുന്നു. പക്ഷെ ആദ്യ ഏകദിനത്തിൽ എന്ന് പോലെ മിഡ്‌ ഓണിൽ തന്നെ രോഹിത് പുറത്താകുന്നു. തന്റെ ഫോം തുടരാൻ രാജാവിനെ കൊണ്ട് കഴിയുമെന്ന് തന്നെ രാജ്‌കോട്ടിൽ കൂടിയ ആരാധകർ കരുതി.തുടർച്ചയായ ഫിഫ്റ്റികൾ കൊണ്ട് കോഹ്ലി താൻ മികച്ച ഫോമിലാണെന്ന് തന്നെ തെളിയ...

മലയാളി പൊളി അല്ലെ,ട്വന്റി ട്വന്റി വേൾഡ് കപ്പ്‌ പ്രൊമോയിൽ സഞ്ജുവിന്റെ ജേഴ്സി ധരിച്ചു ഷഫാലി, വീഡിയോ ഇതാ..

Image
.  സഞ്ജു സാംസൺ നമ്മുടെ മലയാളികൾക്ക് എന്നും അഭിമാനമാണ്. 2013 ഐ പി എല്ലിലാണ് സഞ്ജു ക്രിക്കറ്റിലേക്ക് വരവ് അറിയിച്ചത്. അതെ സീസണിൽ തന്നെ ഐ പി എല്ലിലെ മികച്ച യുവതാരവുമായി തെരെഞ്ഞെടുക്കപ്പെട്ടു. ശേഷം തൊട്ട് അടുത്ത കൊല്ലം ഇന്ത്യൻ ഉപനായകനായി അണ്ടർ -19 ലോകക്കപ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2015 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. ഐ പി എല്ലിൽ മികച്ച പ്രകടനങ്ങൾ കൊണ്ട് രാജസ്ഥാൻ റോയൽസിന്റെ നായക പദവി വരെ എത്തി. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം കുറവായിരുന്നു. കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും വീണ്ടും വീണ്ടും തഴയപെട്ടു. ഒരുപാടു കാലം ഇന്ത്യൻ ടീമിന് അവനെ തളച്ചു ഇടാൻ കഴിഞ്ഞില്ല. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് ഒരു തകർപ്പൻ വരവ് അദ്ദേഹം നടത്തി. 2024 സഞ്ജുവും മലയാളി ക്രിക്കറ്റ്‌ പ്രേമികളും ഒരിക്കലും മറക്കില്ല. സാക്ഷാൽ രോഹിത് ശർമ ഒഴിച്ചിട്ട് പോയ ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഓപ്പണിങ് പൊസിഷൻ സഞ്ജുവിന് വെച്ച് നൽകുന്നു. ഈ തവണയും ഈ അവസരം അദ്ദേഹം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. 200 തന്നെ പ്രയാസമായിരുന്ന കാലഘട്ടത്തിൽ അഭിഷേകിനെ കൂട്ടി പിടിച്ചു 250 പോലും നിഷ്പ്രയാസം സാധ്യമാക്...

ലെ ഹർഷിത് ഏതാവനാട എന്നെ കളിയാക്കേണ്ടത്, കണ്ടോട ഞാൻ എടുത്ത തകർപ്പൻ വിക്കറ്റുകൾ, വീഡിയോ ഇതാ

Image
ഹർഷിത് റാണ, ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പഴികേട്ടാ താരം. ഗംഭീറിന്റെ പ്രിയപെട്ടവനായത് തന്നെയാണ് ഹർഷിതിന് വിമർശനങ്ങൾ ഒരുപാടു ഏൽക്കേണ്ടി വന്നത്. മാത്രമല്ല ഏതു ഒരു ടീം എടുത്താലും അർഹൻ അല്ലെങ്കിൽ പോലും ഹർഷിതിനെ കാണാൻ കഴിയും. എന്നാൽ ഹർഷിത് തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപോയിഗക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നത്  ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലും സംഭവിക്കുന്നത് ഇത് തന്നെയാണ്.അർഷദീപ് ടീമിൽ ഉണ്ടായിട്ടും ഒരിക്കൽ കൂടെ അർഷദീപിനെ പിന്തള്ളി ബൗളിംഗ് നിര നയിക്കാൻ ഹർഷിതിനെയാണ് ഇന്ത്യൻ ടീം തെരെഞ്ഞെടുത്തത്.ഈ തവണയും കിട്ടിയ അവസരം ഹർഷിത് പാഴാക്കിയില്ല. ന്യൂ ബോളിൽ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷെ കിവീസ് 100 കടന്ന് മുന്നേറുകയാണ്. നിലവിലെ ടീമിലെ ഏറ്റവും മികച്ച ബൗളേറായ കുൽദീപിന് ശ്രമിച്ചിട്ടും വിക്കറ്റ് വീഴുന്നില്ല.തന്റെ രണ്ടാം സ്പെല്ലിന് വേണ്ടി ഹർഷിതിനെ ഗിൽ വിളിക്കുന്നു. ശേഷം തന്റെ കഴിവ് എന്താണെന്ന് ഹർഷിത് കൃത്യമായി വ്യക്തമാക്കുകയാണ്. കിവീസ് ഇന്നിങ്സിന്റെ 22 മത്തെ ഓവർ.നിക്കോളാസാണ് കിവീസ് ബാറ്റർ.ആദ്യ പന്ത് ഡോട്ട്. രണ്ടാം ബോൾ...

എന്ത് കളിച്ചിട്ടും എന്ത് കാര്യം!! ., ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല.

Image
സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല. ഇനിയും എത്രനാൾ അദ്ദേഹത്തെ ഏകദിന ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തും. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ച് സഞ്ജു സാംസൺ. ശനിയാഴ്ച വിജയ് ഹസാറേ ട്രോഫിയിലാണ് അദ്ദേഹം ജാർഖണ്ടിനെതിരെ സെഞ്ച്വറി കുറിച്ചത്. 95 പന്തിൽ 101 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.സഞ്ജുവിന്റെ ഈ ഇന്നിങ്സിൽ 3 സിക്സും 9 ഫോറും പിറന്നു. ദക്ഷിണ ആഫ്രിക്കെതിരെ സെഞ്ച്വറി നേടിയ ഏകദിന മത്സരത്തിന് ശേഷം ആദ്യമായിയാണ് സഞ്ജു ഒരു ലിസ്റ്റ് എ മത്സരം കളിക്കുന്നത്. സഞ്ജുവിന് പുറമെ നായകൻ കൂടിയായ രോഹൻ കുന്നുമേൽ 124 റൺസ് സ്വന്തമാക്കി. ഇരുവരുടെയും മികവിൽ ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് 2 വിക്കറ്റുകൾ നഷ്ടപെടുത്തി കേരള വിജയിച്ചു. ശനിയാച്ച നടന്ന വിജയ് ഹസാറെ ട്രോഫിയിൽ സീനിയർ താരങ്ങൾ തകർത്തു ആടുകയായിരുന്നു. ഇതിൽ ഏറ്റവും പ്രധാനി സാക്ഷാൽ ഹാർദിക് പാന്ധ്യയായിരുന്നു.92 പന്തിൽ 133 റൺസ് സ്വന്തമാക്കിയ ഹാർദിക് തന്റെ പ്രഥമ ലിസ്റ്റ് എ സെഞ്ച്വറി സ്വന്തമാക്കി. ഒരു ഓവറിൽ 34 റൺസ് വരെ ഈ ഇന്നിങ്സിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അർഷദീപ് സിംഗ് 5 വിക്കറ്റ് നേട്ടവുമായി തിളങ്ങി...

അവനെ ബാറ്റ് ചെയ്യുന്നത് സച്ചിൻ ബാറ്റ് ചെയ്യുന്നത് പോലെ, അർജുനെ വാനോളം പുകയ്ത്തി യോഗ്രാജ് സിംഗ്..

Image
 യോഗ്രാജ് സിംഗ്, ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സിംഗിന്റെ പിതാവ്. റോൾർ സ്കറ്റിംഗ് മെഡലുമായി വന്ന തന്റെ മകനെ ആ മെഡൽ വലിച്ചു എറിഞ്ഞു ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടവനാണ് യോഗ്രാജ്. ഈ ഒരു പ്രവർത്തി കൊണ്ട് മാത്രമാണ് ഇന്ത്യക്ക് രണ്ട് ലോക കിരീടം ലഭിച്ചത് എന്ന് ഒരു ക്രിക്കറ്റ്‌ ആരാധകനെയും ഓർമപ്പെടുത്തേണ്ടതില്ല.പക്ഷെ യുവരാജ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം തന്റെ പിതാവ് പല തവണ വാർത്തകളിൽ ഇടപിടിച്ചിരുന്നു. തന്റെ മകന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്ന് പല തവണ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ യുവരാജ് ഇത് എല്ലാം നിഷേധിച്ചിരുന്നു. യുവരാജ് നിലവിൽ പഞ്ചാബിൽ ക്രിക്കറ്റ്‌ അക്കാഡമി നടത്തുകയാണ്. അഭിഷേക് ശർമ എന്നാ തന്റെ പ്രിയപ്പെട്ട ശിഷ്യൻ ലോക ക്രിക്കറ്റിൽ വിസ്മയം തീർക്കുന്ന കാഴ്ച അദ്ദേഹം കാണുന്നുണ്ട്. എന്നാൽ ഈ ഇടയായി യുവരാജിന്റെ അച്ഛൻ ഒരിക്കൽ കൂടി ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. സച്ചിന്റെ മകൻ അർജുനെ പറ്റിയാണ് ഈ പ്രസ്താവന.പ്രമുഖ പത്രപ്രവർത്തകൻ രവിഷ് ബിഷത് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. എന്താണ് ഈ പ്രസ്താവന എന്ന് നമുക്ക് പരിശോധിക്കാം. ...

2025 ൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ രേഖപെടുത്തിയ എക്കാലത്തെയും മികച്ച റെക്കോർഡുകൾ..

Image
  ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ് 2025.ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം ചരിത്രത്തിൽ ആദ്യമായി ലോകക്കപ്പ് നേടിയതും ആർ സി ബി ഐ പി എൽ നേടിയതുമെല്ലാം 2025 ലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളാണ്. ദക്ഷിണ ആഫ്രിക്കയുടെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് വിജയവും 2025 എന്നാ വർഷത്തിൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതി ചേർത്തു. എന്നാൽ ഒരുപിടി റെക്കോർഡുകളും 2025 ൽ ക്രിക്കറ്റ്‌ ലോകത്ത് കുറിക്കപ്പെട്ടു. ഓരോന്നായി നമുക്ക് പരിശോധിക്കാം. 1.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വനിതാ ഏകദിന റൺസ്.. ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് സ്മൃതി മന്ദാന.2025 എന്നാ വർഷം ഒരിക്കൽ കൂടി താരം അത് ഉറപ്പിച്ചതുമാണ്. 1362 റൺസാണ് സ്മൃതി ഈ വർഷം ഏകദിനത്തിൽ സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഏകദിന റൺസ് സ്വന്തമാക്കുന്ന താരമെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി. 2.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് സ്വന്തമാക്കിയ വനിതാ. 2025 എന്നാ വർഷം സ്മൃതി മന്ദാനക്ക് വളരെ പ്രത്യേകതയൊള്ളതാണ്.ഇന്ത്യക്ക് വേണ്ടി ലോകക്കപ്പ് വിജയിച്ച വർഷം കൂടിയാണ് ഇത്. ഏകദിനത്തിൽ മാത്ര...

ഗ്രാവിറ്റിയേ പോലും വെല്ലുവിളിച്ച തിലക് വർമ, തിലകിന്റെ അമാനുഷിക ഫീൽഡിങ് വീഡിയോ ഇതാ..

Image
 ഗ്രാവിറ്റിയേ പോലും വെല്ലുവിളിച്ച തിലക് വർമ, തിലകിന്റെ അമാനുഷിക ഫീൽഡിങ് വീഡിയോ ഇതാ.. ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ഏകദിനം റായിപൂരിൽ പുരോഗമിക്കുകയാണ്. വിരാട് കോഹ്ലിയുടെ തുടർച്ചയായി രണ്ടാം സെഞ്ച്വറി മികവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് സ്വന്തമാക്കി.102 റൺസാണ് വിരാട് സ്വന്തമാക്കിയത്. കോഹ്ലിയുടെ 53 മത്തെ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. കോഹ്ലിക്ക് പുറമെ രുതുരാജും തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കി.105 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇരുവർക്കും നായകൻ കെ എൽ രാഹുൽ ഫിഫ്റ്റി സ്വന്തമാക്കി.43 പന്തിൽ 66 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ മാർക്രത്തിന്റെ മികവിൽ സൗത്ത് ആഫ്രിക്ക പൊരുതുകയാണ്. ഇതിനിടയിൽ ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിൽ വളരെ അത്ഭുതകരമായ സംഭവം നടന്നിരുന്നു. ഈ അത്ഭുതകരമായ കാര്യം ചെയ്തത് തിലക് വർമയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 20 മത്തെ ഓവർ. ഓവറിലെ നാലാമത്തെ പന്ത്, കുൽദീപ് ഇന്ത്യക്ക് വേണ്ടി പന്ത് എറിയുന്നു. മാർക്രം മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയാണ്.കുൽദീപിനെ മാർക്രം ലോങ്ങ്‌ ഓണിലേക്ക് പറത്തുന്നു. സിക്സ് പ്രതീക്ഷിച്ചു നിന്ന മാർക്ര...