തലക്ക് പകരമാവാൻ സഞ്ജുവിന് കഴിയുമോ..., ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ഉടൻ സംഭവിച്ചേക്കും.

തലക്ക് പകരമാവാൻ സഞ്ജുവിന് കഴിയുമോ..., ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ഉടൻ സംഭവിച്ചേക്കും. ഇന്ത്യൻ പ്രീമിയർ ലീഗിനെ ഞെട്ടിക്കുന്ന ഒരു ട്രേഡ് നടക്കാനുള്ള സാധ്യതകൾ വളരെയേറെയുകയാണ്. ഇതിനോടകം തന്നെ പല റിപ്പോർട്ടുകളും പുറത്ത് വന്നെങ്കിലും ഏറ്റവും വിശ്വസിക്കാവുന്ന സോഴ്സായാ ക്രിക്ക്ഇൻഫോയും ഇപ്പോൾ ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ്. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്നതാണ് ഈ വാർത്ത. താര കൈമാറ്റമാകും സംഭവിക്കുക. ജഡേജയും കറനുനെയും രാജസ്ഥാൻ ചെന്നൈ കൈമാറുക.മൂന്നു താരങ്ങളെയും ഇരു ടീമുകളും സമീപിച്ചിരുന്നു. ഇതിൽ കൃത്യമായ ഡെവലപ്പ്മെന്റ് സംഭവിച്ചുവെന്നാണ് ക്രിക്ക്ഇൻഫോ ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യുന്നത്.അത് കൊണ്ട് തന്നെ ഈ കൂടുമാറ്റം നടക്കാനുള്ള സാധ്യതകൾ വളരെയേറെയാണ്.

 ഐ പി എൽ നിയമം പ്രകാരം ഈ മൂന്നു താരങ്ങളുടെയും സമ്മതം ലഭിച്ചാൽ ഈ ട്രേഡ് സംഭവിക്കും.കഴിഞ്ഞ സീസണിന്റെ അവസാനം രാജസ്ഥാൻ റോയൽസുമായി സഞ്ജു സ്വരചേർച്ചയായി എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പരാഗിനെ അടുത്ത നായകനായി രാജസ്ഥാൻ വളർത്താൻ ശ്രമിക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ സഞ്ജു ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ചെന്നൈയിലേക്ക് വന്നാൽ ധോണിക്ക് ശേഷം കൃത്യമായ ഒരു ബ്രാൻഡ് അവിടെ ഉടലെടേക്കേണ്ടതുണ്ട്. ഒരു ബ്രാൻഡായി ഉയർത്താൻ എന്ത് കൊണ്ടും പറ്റിയ താരവും സഞ്ജു സാംസൺ തന്നെയാണ്.അത് കൊണ്ട് ഈ ഒരു ട്രാൻസ്ഫർ സംഭവിച്ചാൽ എന്ത് കൊണ്ടും ലാഭം ചെന്നൈ സൂപ്പർ കിങ്സിന് തന്നെയായിരിക്കും. കൂടുതൽ ട്രേഡ് വാർത്തകൾ ഉടനെ ഉണ്ടാവുമെന്ന് എന്ന് തന്നെ പ്രതീക്ഷിക്കാം.

Comments

Popular posts from this blog

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..

ഇനിയെങ്കിലും!!സഞ്ജുവിനെ തിരിച്ചു എടുത്ത് ഓപ്പണിങ് കൊടുക്ക്, സഞ്ജുവിന് പകരം ഓപ്പണിങ് എത്തിയ ഗില്ലിന്റെ ഓപ്പണിങ് കണക്കുകൾ അറിയുമ്പോഴേ ബി സി സി ഐ സഞ്ജുവിനോട് ചെയ്യുന്ന നന്ദികേടിന്റെ ആഴമറിയും, കണക്കുകൾ ഇങ്ങനെ..