എന്തിന് തിലകിന് ഈ വിശ്രമം??, സഞ്ജുവിനെ പോലെ തിലകിനെയും ഒഴിവാക്കാനാണോ???
നിലവിലെ t20 ലോക ചാമ്പ്യന്മാരാണ് ഇന്ത്യ.കോഹ്ലിയും രോഹിത്തും പടിയിറങ്ങയതോടെ t20 ക്രിക്കറ്റിൽ തലമുറ മാറ്റം സംഭവിച്ചിരുന്നു. വളരെ മികച്ച ഒരു ബാറ്റിംഗ് നിരയും ഇന്ത്യക്ക് വേണ്ടി അവതരിച്ചു. സഞ്ജുവും തിലകും അഭിഷേകും സൂര്യയും അടങ്ങിയ ബാറ്റിംഗ് നിര ഏറ്റവും മികച്ചതായിരുന്നു.
എന്നാൽ നിലവിൽ ഇന്ത്യൻ ടീം മൊത്തത്തിൽ വീണ്ടും അഴിച്ചു പണിയുകയാണെന്ന് ഒരു തോന്നൽ പ്രതിഫലിക്കുകയാണ്. ഗില്ലിന് വേണ്ടി സഞ്ജുവിന്റെ സ്ഥാനം നഷ്ടപെട്ടു. ഓർക്കുക ഒരു വർഷം ഏറ്റവും കൂടുതൽ t20 സെഞ്ച്വറി എന്നാ നേട്ടമുള്ള അതെ വർഷം തന്നെയാണ് സഞ്ജുവിന് ഇത് സംഭവിച്ചതെന്ന്. ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച ബൗളേറായ അർഷദീപിന് പോലും പല തവണ ഇലവനിൽ സ്ഥാനമുണ്ടായിരുന്നില്ല
ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ തിലക് വർമയേ ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ചാമത്തെ ട്വന്റി ട്വന്റി ടീമിൽ നിന്ന് വിശ്രമം നൽകിയിരിക്കുകയാണ്.
പകരം വന്ന താരം റിങ്കു സിങ്ങാണ്. പക്ഷെ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തി കൊണ്ടിരിക്കുന്ന തിലകിന് ഈ മത്സരത്തിൽ വിശ്രമം നൽകിയതിന്റെ പിന്നിലെ രഹസ്യം എന്തായിരിക്കും.നിലവിൽ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1 ന്ന് മുന്നിലാണ്.ബ്രിസ്ബേയ്നിൽ കൂടെ വിജയിച്ചാൽ ഇന്ത്യക്ക് ട്വന്റി ട്വന്റി ലോകക്കപ്പിന് ശേഷം ഒരു പരമ്പര പോലും വിജയക്കാതെ ഇരുന്നിട്ടില്ല എന്നാ റെക്കോർഡ് നിലനിർത്താം.
ബ്രിസ്ബേയ്നിലും പതിവ് പോലെ തന്നെ ഇന്ത്യക്ക് ടോസ് നഷ്ടപെട്ടു.ഓസ്ട്രേലിയ നായകൻ മാർഷ് ബൗളിംഗ് തിരഞ്ഞെടുത്തു.നിലവിൽ ഇന്ത്യ 3.2 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടമാകാതെ 37 റൺസ് എന്നാ നിലയിലാണ്.26 റൺസുമായി ഗില്ലും 11 റൺസുമായി അഭിഷേകും ക്രീസിലുണ്ട്.

Comments
Post a Comment