ഈ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് തീരുമോ, ഒറ്റ ഓവറിൽ രണ്ട് വിക്കറ്റുമായി ബോളണ്ട്, ആഷേസ് ആവേശകരമാകുന്നു, വീഡിയോ ഇതാ..
വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയിൽ ഒരു ടെസ്റ്റ് വിജയം തേടിയാണ് ഇംഗ്ലണ്ട് പെർത്തിൽ ഇറങ്ങിയത്. അത് കൊണ്ട് തന്നെ ടോസ് നേടിയ സ്റ്റോക്സ് ഒന്നാം ദിവസം ബാറ്റിംഗ് തിരഞ്ഞെടുത്തു.എന്നാൽ ഇംഗ്ലണ്ട് ബാറ്റർമാർ സ്റ്റാർക്കിന് മുന്നിൽ തകർന്നു.ബാസ് ബോൾ കളിച്ചു തകർന്നുവെന്ന് പറയുന്നതാവും കുറച്ചു കൂടെ ശെരി.
ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക് 7 വിക്കറ്റ് സ്വന്തമാക്കി. ഇംഗ്ലണ്ട് 172 റൺസ് പുറത്തായി. ഓസ്ട്രേലിയക്ക് സ്റ്റാർക്കായിരുനെകിൽ ഇംഗ്ലണ്ടിന് അത് സ്റ്റോക്സായിരുന്നു. നായകൻ മുന്നിൽ നിന്ന് തന്നെ നയിച്ചു. സ്റ്റോക്സിന്റെ 5ഫർ ന്റെ മികവിൽ ഇംഗ്ലണ്ടിന് 40 റൺസ് ലീഡും ലഭിച്ചു.
രണ്ടാം ദിവസം രണ്ടാം ഇന്നിങ്സിന് ഇംഗ്ലണ്ട് ഇറങ്ങുകയാണ്. ആദ്യ സെഷൻ കഴിയുന്നത് വരെ എല്ലാം ശുഭമായിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയുടെ കയ്യിൽ നിന്ന് ബോർഡർ ഗവസ്‌കർ ട്രോഫി നേടിയെടുത്ത സാക്ഷാൽ ബോളണ്ട് പെർത്തിൽ അവതരിക്കുകയായിരുന്നു.തന്റെ ഒരു സ്പെൽ കൊണ്ട് തന്നെ അദ്ദേഹം മത്സരത്തിൽ ഓസ്ട്രേലിയക്ക് മേൽകൈ നൽകി.
ആദ്യം മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന ഡക്കറ്റ്. ഒരു ഗുഡ് ലെങ്ത് ഡെലിവറിയിൽ എഡ്ജ് എടുത്ത് സ്മിത്തിന്റെ കയ്യിൽ അവസാനിച്ചു.എന്നാൽ തന്റെ അടുത്ത ഓവർ ഇംഗ്ലണ്ട് ഒരിക്കലും മറക്കില്ലെന്ന് ബോളണ്ട് ഉറപ്പ് വരുത്തി. പോപ്പ് ഒരു ഡ്രൈവിന് ശ്രമിക്കുന്നു. എന്നാൽ എഡ്ജ് എടുത്ത് ക്യാരിയുടെ കയ്യിൽ അവസാനിക്കുന്നു. ശേഷം അതെ ഓവറിൽ തന്നെ സാക്ഷാൽ ബ്രൂക്കിനെയും എഡ്ജ് എടുത്ത് ഫസ്റ്റ് സ്ലിപ്പിൽ ഖവാജയുടെ കയ്യിൽ വിശ്രമിപ്പിക്കുന്നു.
— Xtremedesportes 2.0 (@xtremedesporte) November 22, 2025

Comments
Post a Comment