ഇതാണ് ബുമ്ര!!, മാർക്രത്തിന്റെ പ്രതിരോധ തകർത്ത് വിക്കറ്റ് വീഡിയോ ഇതാ..
ലോക കണ്ട എക്കാലത്തെയും മികച്ച ബൗളേർമാരിൽ ഒരാളാണ് ബുമ്ര. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾ ഫോർമാറ്റ് ബൗളേർ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന ബൗളേർ.ഏതു സാഹചര്യത്തിലും മികച്ച രീതിയിൽ പന്ത് എറിയുന്ന കഴിയുന്ന താരം. ഒരിക്കൽ കൂടി താൻ എന്താണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.
ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം. ടോസ് നേടിയ ദക്ഷിണ ആഫ്രിക്കൻ നായകൻ ടെമ്പ ബാവുമാ ബാറ്റിംഗ് തിരഞ്ഞെടുത്തു. നായകന്റെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ തന്നെ ഇരു ഓപ്പനർമാരും ബാറ്റ് വീശി. റിക്കൾട്ടനും മാർക്രവും ഒരിക്കൽ കൂടെ ഫിഫ്റ്റി കൂട്ടുകെട്ട് സ്വന്തമാക്കി.
ഇന്ത്യ പല ബൗളേർമാരെ മാറ്റി മാറ്റി പരീക്ഷിച്ചു. എന്നാൽ ഫലമുണ്ടായില്ല. ഒടുവിൽ ആദ്യ സെഷന്റെ അവസാന ഓവർ. ബുമ്രയുടെ ഫുൾ ലെങ്ത് ഡെലിവറി. ഈ തവണ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച മാർക്രമത്തിന് പിഴക്കുന്നു. ബുമ്ര അദ്ദേഹത്തിന്റെ കുറ്റി തെറിപ്പിക്കുന്നു.
ഗില്ലിന്റെ അഭാവത്തിൽ പന്താണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ടായിരുന്നു. ഗില്ലിന് പകരം സായി ടീമിലേക്ക് എത്തി. അക്സറിന് പകരം റെഡ്ഢിയും ടീമിലേക്കെത്തി. ദക്ഷിണ ആഫ്രിക്ക മുതുസ്വാമിയേ ടീമിൽ ഉൾപ്പെടുത്തി.കൊൽക്കത്ത ടെസ്റ്റ് ദക്ഷിണ ആഫ്രിക്ക വിജയിച്ചിരുന്നു. ഗുവാഹത്തിയിൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറാണമെങ്കിൽ വിജയം അനിവാര്യമാണ്.
Bumrah magic on display! 😎🔥
— 𝑅𝑖𝑡𝑒𝑠ℎ. (@cricket12craze) November 22, 2025
A great ball knocked Markram’s stumps just before the tea break.
India finally got their first wicket! ☝🏼💪🏼#INDvsSA #Ashes2025 pic.twitter.com/peoYEPvBRv

Comments
Post a Comment