പീക്ക് ആഷേസ്,അത്ഭുത ക്യാച്ചുമായി സ്റ്റാർക്ക്,, വീഡിയോ ഇതാ..
പീക്ക് ആഷേസ്,അത്ഭുത ക്യാച്ചുമായി സ്റ്റാർക്ക്, ശേഷം ഡക്കറ്റ്-സ്റ്റാർക്ക് വാക്ക് യുദ്ധം, വീഡിയോ ഇതാ..
ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരുന്ന പരമ്പരയാണ് ആഷേസ്.ഈ കാത്തിരിപ്പിന് തക്കതായ കാര്യങ്ങൾ തന്നെയാണ് ക്രിക്കറ്റ് ആരാധകർക്ക് ലഭിക്കുന്നത്. വാക്ക് തർക്കവും തകർപ്പൻ ബൗളിംഗ് എല്ലാമായി ആഷേസ് ചൂട് പിടിക്കുകയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.
ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഇന്നിങ്സ്. 40 റൺസ് ലീഡുമായി അവർ ബാറ്റിംഗിന് ഇറങ്ങുന്നു. ന്യൂ ബോളുമായി സ്റ്റാർക്ക് എത്തുന്നു. ക്രാവ്ലി ഒരിക്കൽ കൂടി സ്റ്റാർക്കിന് മുന്നിൽ വീഴുകയാണ്. ഈ തവണ സ്റ്റാർക്ക് ഒരു അത്ഭുത ക്യാച്ചുമായിയാണ് അദ്ദേഹത്തെ പുറത്താകുന്നത്.
കൃത്യമായി പറഞ്ഞാൽ ആദ്യ ഓവറിൽ അഞ്ചാമത്തെ പന്ത്. സ്റ്റാർക്കിന്റെ ഡെലിവറി ഒരു സ്ട്രൈറ്റ് പുഷിന് ക്രാവ്ലി ശ്രമിക്കുന്നു. എന്നാൽ ഒരു കിടിലൻ റിട്ടേൺ ക്യാച്ചിലുടെ സ്റ്റാർക്ക് അദ്ദേഹത്തെ പുറത്താകുന്നു. എന്നാൽ സ്റ്റാർക് ക്യാച്ച് പൂർത്തിയാക്കുന്നതിന് ഇടയിൽ പന്ത് നിലത്ത് കുത്തിയ എന്ന് സംശയം നിഴലിക്കുന്നു. തേർഡ് അമ്പയർ ഒരുപാട് റിപ്ലേകൾക്ക് ഒടുവിൽ ഔട്ട് വിധിക്കുന്നു.
ആദ്യ ദിവസം ടോസ് നേടിയ ഇംഗ്ലീഷ് നായകൻ സ്റ്റോക്സ് ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. സ്റ്റാർക്കിന്റെ 7 വിക്കറ്റിൽ ഇംഗ്ലണ്ട് 172 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ സ്റ്റോക്സിന്റെ 5ഫർ ഓസ്ട്രേലിയ 132 റൺസിന് പുറത്തായി. നിലവിൽ ഇംഗ്ലണ്ടിന് 40 റൺസ് ലീഡ് ഉണ്ട്.
What a grab, Mitchell Starc! Zak Crawley has gone for a pair!
— ESPNcricinfo (@ESPNcricinfo) November 22, 2025
(via @cricketcomau) #Ashes pic.twitter.com/goizKMLem9

Comments
Post a Comment