പാകിസ്ഥാന്റെ രാജാവിന് ഇത് പറ്റി, സിമ്പാവേക്കെതിരെ പോലും ഡക്ക്, വീഡിയോ ഇതാ..
പാകിസ്ഥാൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളിലേക്കുള്ള യാത്രയിലായിരുന്നു ഒരു കാലത്ത് ബാബർ അസം. അതിനുള്ള മികവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് അമിത പ്രതീക്ഷയും അനാവശ്യ താരത്യമവും അദ്ദേഹത്തിന് പ്രതികൂലമായി തന്നെ ഭാവിച്ചു.പല തവണ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു.
നായക സ്ഥാനം ഒഴിവായി ഒരു ബാറ്ററായി കളിച്ചു. ഒടുവിൽ 83 അന്താരാഷ്ട്ര ഇന്നിങ്സുകൾക്ക് ശേഷം അദ്ദേഹം ഒരു സെഞ്ച്വറി കുറിച്ചു.പാകിസ്ഥാൻ t20 ടീമിൽ നിന്ന് പുറത്താക്കപ്പെട്ടേടത് നിന്ന് തിരകെ വിളിച്ചു. എന്നാൽ ഒരുപാട് കാലം ട്വന്റി ട്വന്റി ലോക നമ്പർ ബാറ്റരായിരുന്നു താരത്തിന് വീണ്ടും കണക്ക് കൂട്ടലുകൾ തെറ്റി.
നിലവിൽ ശ്രീലങ്കയും പാകിസ്ഥാനും സിമ്പാവേയും ഉൾപ്പെടുന്ന ഒരു t20 പരമ്പര പാകിസ്ഥാനിൽ നടക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ചൊവ്വാഴ്ച പാകിസ്ഥാൻ സിമ്പാവേയേ നേരിട്ടിരുന്നു.സിമ്പാവേയും 148 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 4 പന്തുകൾ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.പാകിസ്ഥാൻ വേണ്ടി ഓൾ റൗണ്ട് പ്രകടനം നടത്തി മുഹമ്മദ് നവാസാണ് കളിയിലെ താരം.
എന്നാൽ പാകിസ്ഥാൻ സ്റ്റാർ ബാറ്റർ ബാബർ അസം നിരാശപ്പെടുത്തി.വെറും മൂന്നു പന്തുകൾ നേരിട്ട അദ്ദേഹം പൂജ്യത്തിൽ മടങ്ങി.ഇവാൻസിന്റെ പന്തിൽ അദ്ദേഹം വിക്കറ്റിന് മുന്നിൽ കുടുങ്ങുകായിരുന്നു.ബാബറിന്റെ അന്താരാഷ്ട്ര ട്വന്റി ട്വന്റി കരിയറിലെ ഒൻപതാമത്തെ ഡക്കായിരുന്നു ഇത്. പാകിസ്ഥാൻ വേണ്ടി ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായതും നിലവിൽ ബാബർ തന്നെയാണ്.
ട്രൈ സീരീസിൽ അടുത്ത മത്സരം വ്യാഴാഴ്ച ശ്രീലങ്കയും സിമ്പാവെയും തമ്മിൽ നടക്കും. പാകിസ്ഥാന്റെ അടുത്ത മത്സരം ശ്രീലങ്കക്കെതിരെ നവംബർ 22 ന്നാണ്. റാവൽപ്പിണ്ടി തന്നെയാണ് വേദി.ഫൈനൽ നവംബർ 29 ന്നാണ്.
Babar Azam waited for almost 2 years to face Zimbabwe 🇿🇼, but got out on Duck 🦆
— Richard Kettleborough (@RichKettle07) November 18, 2025
- What's your take 🤔pic.twitter.com/HcSRsXIJUU

Comments
Post a Comment