ഇത് ശെരിക്കും ഔട്ട് തന്നെയാണോ!, വിശ്വസിക്കാനാവാതെ ഇംഗ്ലണ്ട് ആരാധകരും, വീഡിയോ ഇതാ..
ആഷേസ് ആവേശകരമായ അന്ത്യത്തിലേക്ക്. സ്റ്റാർക്ക് സ്വന്തം പേരിൽ കുറിച്ച പെർത്ത് ടെസ്റ്റ് വാക്ക് തർക്കം കൊണ്ടും വിവാദം കൊണ്ടും സംഭവബഹുലമാണ്. ഹെഡും ഡക്കറ്റും ഉണ്ടായ വാക്ക് തർക്കം തന്നെ ഇതിന് ഉദാഹരണം. മാത്രമല്ല തീ തുപ്പുന്ന പന്തുകളുമായി ഫാസ്റ്റ് ബൗളേർമാരും കളം നിറയുകയാണ്.
എന്നാൽ ഇപ്പോൾ പുതിയ ഒരു വിവാദം പെർത്തിൽ ഉടൽ എടുത്തിരിക്കുകയാണ്.ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 28 മത്തെ ഓവർ. ജാമി സ്മിത്ത് ബാറ്റ് ചെയ്യുന്നു. ഡോഗ്ഗെറ്റാണ് ബൗൾ എറിയുന്നത്.ഇംഗ്ലണ്ട് ഈ സമയം 6 ന്ന് 104 റൺസ് എന്നാ നിലയിലാണ്.
ലെഗ് സൈഡിലുടെ ഒരു ഷോർട്ട് ബോൾ ഡോഗ്ഗെറ്റ് തൊടുത്തു വിടുന്നു. ജാമി സ്മിത്ത് അത് പുൾ ചെയ്യാൻ ശ്രമിക്കുന്നു.ഓസ്ട്രേലിയ അപ്പീൽ ചെയ്യുന്നു. അമ്പയർ നിതിൻ മേനോൻ നോട്ട് ഔട്ട് വിളിക്കുന്നു.എന്നാൽ ക്യാരി അത് ഉറപ്പായിട്ടും ഔട്ട് ആണെന്ന് പറയുന്നു. ഓസ്ട്രേലിയ നായകൻ സ്മിത്ത് റിവ്യൂ എടുക്കുന്നു.
അമ്പയർ പല രീതിയിൽ പരിശോധിക്കുന്നു. സൈഡ് അംഗിളിൽ പന്തിൽ ബാറ്റിൽ കൊണ്ടിട്ടിലെന്ന് രീതിയിൽ വ്യക്തമാകുന്നു. എന്നാൽ സ്നിക്കോയിൽ ചെറിയ ഒരു വ്യതിയാനം കാണിക്കുന്നു. മാത്രമല്ല ശബ്ദവും പുറത്ത് വരുന്നു.എന്നാൽ വ്യക്തമായ തെളിവുകൾ ഇല്ലാതെ തന്നെ തേർഡ് അമ്പയർ ബാറ്റിൽ നിന്നാണ് സൗണ്ട് കേട്ടത് എന്ന് പറഞ്ഞു ഔട്ട് വിളിക്കുന്നു.
ഇത് കണ്ടിരുന്ന ഇംഗ്ലണ്ട് രൂക്ഷമായ രീതിയിൽ തന്നെ ഗാലറിയിൽ പ്രതികരിക്കുന്നു. മാത്രമല്ല സമൂഹ മാധ്യമങ്ങളിലും ഈ തീരുമാനത്തെ ചൊല്ലി ഒരുപാടു ആരാധകർ വിമർശിക്കുന്നുണ്ട്. ശെരിക്കും ഇത് ഔട്ട് തന്നെയാണോ. എന്താണ് അഭിപ്രായങ്ങൾ.
Jamie Smith started to walk before coming back after this hotly discussed moment. So what's your call here?#Ashes | #DRSChallenge | @Westpac pic.twitter.com/FpiqM6U6uM
— cricket.com.au (@cricketcomau) November 22, 2025

Comments
Post a Comment