ഈ പിറന്നാൾ ദിവസം സഞ്ജുവിന് അത്ര സന്തോഷമുള്ളതാണോ??, സഞ്ജുവിന്റെ കരിയറിലെ നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം..

ഈ പിറന്നാൾ ദിവസം സഞ്ജുവിന് അത്ര സന്തോഷമുള്ളതാണോ??, സഞ്ജുവിന്റെ കരിയറിലെ നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.. മലയാളി ക്രിക്കറ്റ്‌ പ്രേമികളുടെ അഹങ്കാരമാണ് സഞ്ജു സാംസൺ. ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ടീമിന്റെ മികച്ച ഓപ്പണിങ് ബാറ്റർമാരിൽ ഒരാളിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. എന്നാൽ ഗില്ലിന് വേണ്ടി ഓപ്പണിങ് സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി.എന്നാൽ ഈ കാലയളവിൽ തന്നെ പല താരങ്ങൾക്കും നേടാൻ കഴിയാതെ പോയ പല നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.


 അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്നതാണ് ഈ നേട്ടം. സാക്ഷാൽ ധോണിക്ക് പോലും ഇത് സാധിച്ചിട്ടില്ലെന്ന് ഓർക്കുക.മാത്രമല്ല നിലവിൽ മൂന്നു അന്താരാഷ്ട്ര ട്വന്റി ട്വന്റി സെഞ്ച്വറി അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. മാത്രമല്ല ഒരു കലണ്ടർ വർഷം മൂന്നു അന്താരാഷ്ട്ര ട്വന്റി ട്വന്റി സെഞ്ച്വറി സ്വന്തമാക്കിയ ആദ്യത്തെ താരവും സഞ്ജു സാംസനാണ്. 

 അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ താരവും സഞ്ജുവാണ്. ഹിറ്റ്മാനും രാജാവിനും പോലും ഇങ്ങനെ ഒരു നേട്ടത്തിൽ എത്താൻ സാധിച്ചിട്ടില്ല.ഏറ്റവും കൂടുതൽ തവണ അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പറും സഞ്ജു സാംസനാണ്.ദക്ഷിണ ആഫ്രിക്കയിൽ ഏകദിനത്തിലും ട്വന്റിയിലും സെഞ്ച്വറി നേടിയ ഒരേ ഒരു ഇന്ത്യൻ താരവും സഞ്ജുവാണ്. 

 കഴിഞ്ഞ പത്തു വർഷത്തോളം രാജസ്ഥാൻ റോയൽസിനെ മുന്നിൽ നയിച്ചത് സഞ്ജുവായിരുന്നു. രാജസ്ഥാൻ വേണ്ടി ഏറ്റവും കൂടുതൽ റൺസും സിക്സും സ്വന്തമാക്കിയതും മറ്റാരുമല്ല.ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഓപ്പനർ അല്ലാത്ത ഇന്ത്യൻ താരവും സഞ്ജുവാണ്.ഇത്രയും നേട്ടങ്ങളുണ്ടെങ്കിലും നിലവിൽ രാജസ്ഥാൻ ടീമിൽ നിന്നും ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു പുറത്തേക്കുള്ള വഴിലാണ്. 


 ഈ ഐ പി എൽ ട്രേഡ് വിൻഡോയിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പാണ്.ജഡേജയും കറനും ഉൾപ്പെടുന്ന താര കൈമാറ്റമാവും നടക്കുക. പല മാധ്യമങ്ങളും ഈ കാര്യം റിപ്പോർട്ട്‌ ചെയ്യുന്നത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇരു ടീമുകളുടെ ഭാഗത്ത് നിന്ന് ഇത് വരെ ഉണ്ടായിട്ടില്ല.

Comments

Popular posts from this blog

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..

ഇനിയെങ്കിലും!!സഞ്ജുവിനെ തിരിച്ചു എടുത്ത് ഓപ്പണിങ് കൊടുക്ക്, സഞ്ജുവിന് പകരം ഓപ്പണിങ് എത്തിയ ഗില്ലിന്റെ ഓപ്പണിങ് കണക്കുകൾ അറിയുമ്പോഴേ ബി സി സി ഐ സഞ്ജുവിനോട് ചെയ്യുന്ന നന്ദികേടിന്റെ ആഴമറിയും, കണക്കുകൾ ഇങ്ങനെ..