ആദ്യം ഇലനിൽ പന്തില്ല, തുടർച്ചയായി 19 തവണ ഏകദിനത്തിൽ ടോസ് നഷ്ടപെട്ട് ഇന്ത്യ.

ആദ്യം ഇലനിൽ പന്തില്ല, തുടർച്ചയായി 19 തവണ ഏകദിനത്തിൽ ടോസ് നഷ്ടപെട്ട് ഇന്ത്യ. ഇന്ത്യ ദക്ഷിണ ആഫ്രിക്ക ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കമായി. ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ മാർക്രം ബൗളിംഗ് തിരഞ്ഞെടുത്തു.ദക്ഷിണ ആഫ്രിക്ക ബാവുമക്കും മഹാരാജിനും വിശ്രമം നൽകി. ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടമായി എന്നത് മറ്റൊരു വസ്തുത.

 ഇന്ത്യക്ക് അവസാനമായി ഏകദിനത്തിൽ ടോസ് ലഭിച്ചത് 2023 ലോകക്കപ്പ് സെമി ഫൈനലിലാണ്.പിന്നീട് ഇത് വരെ കളിച്ച ഒരൊറ്റ ഏകദിന മത്സരത്തിൽ പോലും ഇന്ത്യക്ക് ടോസ് ലഭിച്ചിട്ടില്ല.പല നായകന്മാർ മാറി മാറി വന്നിട്ടും ഇന്ത്യക്ക് ഒരു ടോസ് വിജയിക്കാൻ സാധിച്ചില്ല.എന്തിനാണ് ടോസ് ഇട്ട് സമയം കളയുന്നത് എന്ന് ഒരുപറ്റം ആരാധകർ തന്നെ ചോദിച്ചു തുടങ്ങി. 

 ഇന്ത്യൻ ടീമിലേക്ക് വന്നാൽ രോഹിത്തിന് ഒപ്പം ജയ്സ്വാൾ ഓപ്പൺ ചെയ്യും.ശ്രെയസ് അയ്യറിന്റെ പരിക്ക് മൂലം നാലാം സ്ഥാനം രുതുരാജിന് ലഭിച്ചു. പന്ത് ടീമിൽ ഉൾപ്പെട്ടില്ല.ഹർഷിത് റാണയേ ആദ്യ ഇലവനിൽ ഉൾപെടുത്തിയിട്ടുണ്ട്.

ഇരു ടീമുകളുടെയും ആദ്യ ഇലവൻ ഇങ്ങനെ ദക്ഷിണ ആഫ്രിക്ക : റിക്കിൽടൺ, ഡി കോക്ക്, മാർക്രം,ബ്രീറ്റ്സ്‌കി,ഡി സോർസി,ബ്രെവിസ്, മാർക്കോ ജാൻസൻ,കോർബിൻ ബോഷ്,സുബ്ര‌െയൻ, ബർഗർ, ബാർട്ട്മാൻ

 ഇന്ത്യ:രോഹിത്, ജയ്സ്വാൾ,കോഹ്ലി, രുതുരാജ്, സുന്ദർ,രാഹുൽ, ജഡേജ, ഹർഷിത്,കുൽദീപ്, അർഷദീപ്,പ്രസിദ്

Comments

Popular posts from this blog

ബുമ്രയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല,ബാവുമയേ അധിക്ഷേപിച്ചു ബുമ്ര, വീഡിയോ ഇതാ..

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..