എന്ത് കളിച്ചിട്ടും എന്ത് കാര്യം!! ., ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല.
സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല. ഇനിയും എത്രനാൾ അദ്ദേഹത്തെ ഏകദിന ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തും. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ച് സഞ്ജു സാംസൺ. ശനിയാഴ്ച വിജയ് ഹസാറേ ട്രോഫിയിലാണ് അദ്ദേഹം ജാർഖണ്ടിനെതിരെ സെഞ്ച്വറി കുറിച്ചത്. 95 പന്തിൽ 101 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.സഞ്ജുവിന്റെ ഈ ഇന്നിങ്സിൽ 3 സിക്സും 9 ഫോറും പിറന്നു. ദക്ഷിണ ആഫ്രിക്കെതിരെ സെഞ്ച്വറി നേടിയ ഏകദിന മത്സരത്തിന് ശേഷം ആദ്യമായിയാണ് സഞ്ജു ഒരു ലിസ്റ്റ് എ മത്സരം കളിക്കുന്നത്. സഞ്ജുവിന് പുറമെ നായകൻ കൂടിയായ രോഹൻ കുന്നുമേൽ 124 റൺസ് സ്വന്തമാക്കി. ഇരുവരുടെയും മികവിൽ ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് 2 വിക്കറ്റുകൾ നഷ്ടപെടുത്തി കേരള വിജയിച്ചു. ശനിയാച്ച നടന്ന വിജയ് ഹസാറെ ട്രോഫിയിൽ സീനിയർ താരങ്ങൾ തകർത്തു ആടുകയായിരുന്നു. ഇതിൽ ഏറ്റവും പ്രധാനി സാക്ഷാൽ ഹാർദിക് പാന്ധ്യയായിരുന്നു.92 പന്തിൽ 133 റൺസ് സ്വന്തമാക്കിയ ഹാർദിക് തന്റെ പ്രഥമ ലിസ്റ്റ് എ സെഞ്ച്വറി സ്വന്തമാക്കി. ഒരു ഓവറിൽ 34 റൺസ് വരെ ഈ ഇന്നിങ്സിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അർഷദീപ് സിംഗ് 5 വിക്കറ്റ് നേട്ടവുമായി തിളങ്ങി...