തിലകിന്റെ ടെസ്റ്റ് കളിക്ക് പിന്തുണയുമായി ഇന്ത്യൻ നായകൻ, സൂര്യക്ക് പറയാനുള്ളത് ഇങ്ങനെ...
ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീം മുൻപ് എങ്ങുമില്ലാത്ത അധിപത്യത്തിലൂടെയാണ് നിലവിൽ കടന്ന് പോകുന്നത്.2024 ലെ t20 ലോകക്കപ്പ് മുതൽ ഒരൊറ്റ പരമ്പര പോലും കൈ വിടാതെയാണ് ഇന്ത്യ 2026 ലെ ട്വന്റി ട്വന്റി ലോകക്കപ്പിന് എത്തുന്നത്. ഇന്ത്യയുടെ ഈ അധിപത്യത്തിന് കാരണം അവരുടെ ബാറ്റിംഗ് തന്നെയായിരുന്നു. 200 പോലും t20 ക്രിക്കറ്റിൽ എളുപ്പമലാതെയിരുന്ന കാലത്ത് 250 കൾ ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയെടുത്തത്. ഇതേ ബാറ്റിംഗ് പ്രകടനം തന്നെയാണ് 2026 t20 ലോകക്കപ്പിലേക്ക് എത്തിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ആരാധകർക്ക് കാണേണ്ടി വന്നിരിക്കുന്നത് മറ്റൊരു ഇന്ത്യയെയാണ്.കൂറ്റൻ തുടക്കം നൽകാറുള്ള അഭിഷേക് ശർമ കളിച്ച മൂന്നു മത്സരങ്ങളിൽ ഒരൊറ്റ റൺസ് പോലും സ്വന്തമാക്കിട്ടില്ല.അതായത് ലോകക്കപ്പിൽ ഇത് വരെ തന്റെ അക്കൗണ്ട് തുറക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പിന്നാലെ വരുന്ന തിലക് സാഹചര്യം അനുസരിച്ചു കൂറ്റൻ അടികളും ഇന്നിങ്സ് മുന്നോട്ടു പോകാൻ മികച്ച രീതിയിൽ സ്ട്രൈക്ക് മാറുന്ന കാഴ്ചയുമായിരുന്നു ലോകക്കപ്പിന് മുന്നേ വരെ നമ്മൾ കണ്ടത്.എന്നാൽ നിലവിൽ തിലകിന്റെ പ്രകടനം ഇത്തരത്തിൽ അല്ല. കൂറ്റൻ അടികൾ അടിക്കാറുള്ള തിലകിനെ ഇത് വരെ ...