Posts

Showing posts from March, 2026

Hold your pose king, അത്ഭുത ഷോട്ടുമായി കിങ് കോഹ്ലി, ഷോട്ട് ഓഫ് ദി ഡേ, 🔥വീഡിയോ ഇതാ..

Image
 വിരാട് കോഹ്ലി ലോക ക്രിക്കറ്റിന്റെ രാജാവ്. ക്രിക്കറ്റ്‌ ലോകത്ത് അദ്ദേഹത്തിന് തെളിയിക്കാനോ നേടാനോ ഇനി ഒന്നും തന്നെയില്ല. എങ്കിലും അയാൾ തന്റെ ക്രിക്കറ്റ്‌ ആസ്വദിക്കുകയാണ്. മനോഹരമായ ഷോട്ടുകൾ കൊണ്ട് അദ്ദേഹം തന്റെ ആരാധകരെ ഹരം കൊള്ളിക്കുകയാണ്. തന്റെ ഓരോ ഷോട്ടും ക്രിക്കറ്റ്‌ ആരാധകരെ ആഘോഷിക്കാൻ ഈ സമയത്ത് അവർക്ക് ആഘോഷിക്കാൻ വേണ്ടി പുതുപുത്തൻ മുഹൂർത്തങ്ങൾ തന്റെ ബാറ്റിൽ നിന്ന് കിങ് കോഹ്ലി നൽകുകയാണ്. ആ ഒരു മുഹൂർത്തം തന്നെയാണ് ക്രിക്കറ്റ്‌ പ്രേമികൾക് ഇടയിൽ ഇപ്പോൾ ചർച്ചവിഷയം. ബാംഗ്ലൂർ ഇന്നിങ്സിന്റെ 7 മത്തെ ഓവർ. ഓവറിലെ അഞ്ചാമത്തെ പന്ത്. എഹ്‌സാൻ മലിംഗയാണ് ഹൈദരാബാദിന് വേണ്ടി പന്ത് എറിയുന്നത്.ഒരു ലെങ്ത് ഡെലിവറി. കോഹ്ലിയുടെ ബാറ്റിലേക്ക്.കോഹ്ലി ഒരു ചെറിയ ലോഫ്റ്റ് ചെക്ക് ചെയ്യുന്നു. സ്ട്രൈറ്റ് ബാറ്റ്,ഒരു കിടിലൻ പോസ്,കോഹ്ലി ആരാധകരെയും ക്രിക്കറ്റ്‌ ആരാധകരെയും സന്തോഷിപിച്ച മനോഹരമായ നിമിഷം.. നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിംഗിന് ഇറങ്ങി ഹൈദരാബാദ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് സ്വന്തമാക്കി.38 പന്തിൽ 80 റൺസ് നേടിയ നായകൻ കിഷന്റെ മികവിലാണ് ഹൈദരാബാദ് 201 റൺസ് എന്നാ നിലയിൽ എത്തിയത്.3 ന്ന് 29 എന്നാ നിലയി...

അത് ക്യാച്ച് തന്നെയോ,!അതൃപ്തി പ്രകടിപ്പിച്ചു ക്ലാസ്ൻ, എന്താണ് അഭിപ്രായം, വീഡിയോ ഇതാ..

Image
 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19 മത്തെ സീസൺ ആവേശകരമായ തുടക്കം.ആദ്യത്തെ മത്സരത്തിൽ ഹൈദരാബാദ് ബാംഗ്ലൂറിനെ നേരിടുകയാണ്. കമ്മിൻസ് അഭാവത്തിൽ കിഷനാണ് ഹൈദരാബാദിനേ നയിക്കുന്നത്. ആദ്യ മത്സരം തന്നെ വിവാദകരാമാ ഒരു ക്യാച്ചിന്റെ പേരിൽ സംഭവബഹുലമാണ് ഹൈദരാബാദ് ഇന്നിങ്സിന്റെ 14 മത്തെ ഓവർ. ഡഫിയുടെ പവർപ്ലേ സ്പെല്ലിൽ നിന്ന് ക്ലാസ്നെ കൂട്ടുപിടിച്ചു കിഷൻ മുന്നോട്ടു നയിക്കുകയാണ്. ക്ലാസ്ൻ തന്റെ ഫോം പതിയെ കണ്ടെത്തുകയാണ്.റൊമാറിയോയാണ് ബാംഗ്ലൂരിന് വേണ്ടി പന്ത് എറിയാൻ എത്തുന്നത്. ഓവറിലെ ആദ്യത്തെ പന്ത് ഒരു ലെങ്ത് ഡെലിവറി. ക്ലാസ്ൻ കൃത്യമായി ബൗൾ മിഡിൽ ചെയ്യുന്നു. ഏവരും സിക്സ് പ്രതീക്ഷിക്കുന്ന നിമിഷം. അവിടെയൊക്കെ ഒരാൾ ചാടി വീഴുകയാണ്. ഫിലിപ്പ് സാൾട്ട് അമാനുഷിക രീതിയിൽ പന്ത് കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ കാര്യങ്ങൾ അവിടെ തീർന്നില്ല. അമ്പയർ റിവ്യൂ ചെയ്യുന്നു.ഒരുപാട് തവണ റീ പ്ലേകൾ പരിശോധിക്കുന്നു.ഒടുവിൽ ബൗണ്ടറി ക്യൂഷൻ അനങ്ങിയിട്ടില്ലെന്ന് തേർഡ് അമ്പയർ വിധി വരുന്നു. ക്ലാസ്ൻ പുറത്തേക്ക്. എന്നാൽ ഈ വിധിയിൽ ക്ലാസ്ൻ ഒരിക്കലും തൃപ്തനായിരുന്നില്ല. തന്റെ അതൃപ്തി കൃത്യമായി പ്രകടപിച്ചു ക്ലാസ്ൻ പുറത്തേക്ക്. സാൾട്ട് ബൗണ്ടറി ലൈനിൽ തൊ...

മിസ്സിസ് ക്യാപ്റ്റൻ കൂൾ

Image
എം.എസ്.ധോണി ക്രീസിൽ ഉള്ളപ്പോൾ ഏത് നിർണായക മത്സരവും ഇന്ത്യൻ ആരാധകർക്ക് ഒരു ആശ്വാസമായിരുന്നു. എന്നാൽ ഇന്നലെ ഗ്യാലറിയിൽ ഉള്ള ധോണിയേക്കാൾ ഇന്ത്യയ്ക്ക് ആശ്വാസം പകർന്നത് ധോണിയുടെ ഭാര്യ സാക്ഷി ആയിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് സെമിഫൈനൽ ത്രില്ലർ കളിയിലെ രസകരമായ നിമിഷം ഇങ്ങനെ ഇംഗ്ലണ്ട് ബാറ്റിംഗിൻ്റെ 18-ാം ഓവറിലായിരുന്നു സംഭവം. ജസ്പ്രീത് ബുംറ എറിഞ്ഞ ഒരു ഫുൾ ഡെലിവറിയെ സാം കരൺ നേരെ ബൗളർക്ക് അടിച്ചുകൊടുത്തു. ഗ്രൗണ്ട് ഷോട്ട് ആയ ബോൾ ബുംറയുടെ കൈകളിലെത്തി സാക്ഷി ധോണി ഉൾപ്പെടെ കാണികളിൽ പലരും അത് നേരെ ഫാസ്റ്റ് ബൗളറുടെ കൈകളിലേക്ക് എത്തിച്ചു എന്നാണ് കരുതിയത്. ആവേശത്തിൽ സാക്ഷി ചാടിയെഴുന്നേറ്റ് ആഘോഷിച്ചു, ധോണി സമാധാനിപ്പിക്കാനും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നതുമായ ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യാവസാനം ആവേശമുണർത്തിയ കളിയിൽ കാണികൾക്കും കളിക്കാർക്കും ഒരേപോലെ കൗതുകമായി സാക്ഷിയുടെ ആഘോഷം. pic.twitter.com/uxe25qkC3z — Rosh (@Rosh01619174842) March 6, 2026

അപ്പോ ഇവൻ മനുഷ്യൻ തന്നെയാ, മില്ലറിന്റെ ക്യാച്ച് വിട്ട് ഫിലിപ്സ്, വീഡിയോ ഇതാ.

Image
 അപ്പോ ഇവൻ മനുഷ്യൻ തന്നെയാ, മില്ലറിന്റെ ക്യാച്ച് വിട്ട് ഫിലിപ്സ്, വീഡിയോ ഇതാ. ലോകക്കപ്പ് അവസാന ഘട്ടങ്ങളിൽ എത്തുകയാണ്. ആദ്യ കിരീടത്തിനായി ദക്ഷിണ ആഫ്രിക്കയും ന്യൂസിലാൻഡും തമ്മിൽ പോരാടുകയാണ്. ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ സാന്റനേർ ബൗളിംഗ് തിരഞ്ഞെടുത്തു. നായകന്റെ തീരുമാനം ശെരി വെക്കുന്ന രീതിയിൽ തന്നെയാണ് കിവീസ് ബൗളേർമാർ പന്ത് എറിഞ്ഞു. ഡി കോക്കും റിക്കിൽടണും പോയി. നായകൻ മാർക്രം ചെറുത് നിൽക്കാൻ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല.എന്നാൽ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ച ഒരു സംഭവം ഉണ്ടായി ഈ ഇന്നിങ്സിൽ.ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 10 മത്തെ ഓവർ രചിൻ പന്ത് എറിയുന്നു. എല്ലാകാലത്തും ദക്ഷിണ ആഫ്രിക്കയേ കരകയറ്റുന്ന കില്ലർ മില്ലർ ക്രീസിൽ. മില്ലർ പൊക്കി അടിക്കുന്നു. പന്തിനായി ഓടിയ രചിൻ ഇതിനോടകം തന്നെ വിക്കറ്റ് ആഘോഷം തുടങ്ങിയിരിക്കണം.ദീപ് കവറിൽ നിന്ന് താരം ഓടി എത്തുന്നു.താരം ഒരു ഡൈവ് നടത്തുന്നു.എന്നാൽ ഫിലിപ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റുന്നു.ഫിലിപ്സ് ക്യാച്ച് വിടുന്നു.ക്രിക്കറ്റ്‌ ആരാധകർക്ക് ഇത് ഒരു അത്യപൂർവ്വ കാഴ്ച തന്നെയായിരുന്നു അത്.ഫിലിപ്സ് സൂപ്പർമാൻ അല്ല ഒരു മനുഷ്യൻ തന്നെയാണെന്ന് ക്രിക്കറ്റ്‌ ലോക തി...