ഇന്ത്യയും പാകിസ്ഥാൻ, ഒപ്പം വമ്പൻ അട്ടിമറിക്ക് സാധ്യതയുള്ള മൂന്നു ടീമുകൾ, ലോകക്കപ്പ് ഗ്രൂപ്പ് എ ഒരു അവലോകനം..
ഇന്ത്യയും പാകിസ്ഥാൻ, ഒപ്പം വമ്പൻ അട്ടിമറിക്ക് സാധ്യതയുള്ള മൂന്നു ടീമുകൾ, ലോകക്കപ്പ് ഗ്രൂപ്പ് എ ഒരു അവലോകനം..
കുട്ടി ക്രിക്കറ്റിന്റെ വിശ്വമാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓരോ ടീമുകളും കിരീടത്തിന് വേണ്ടിയാണ് കൊമ്പ് കോർക്കുന്നത്. ഓരോ മത്സരങ്ങളും യുദ്ധസാമാനം തന്നെയായിരിക്കും എന്നത് തീർച്ച. ഗ്രൂപ്പ് സ്റ്റേജ്, സൂപ്പർ 8,സെമി ഫൈനൽ, ഫൈനൽ അങ്ങനെ പോകുന്ന മത്സരം ക്രമങ്ങൾ. ഓരോ ഗ്രൂപ്പ് തിരിച്ചു ഓരോ ടീമുകളുടെയും അവരുടെ പ്രധാനപ്പെട്ട താരങ്ങളും എത്രത്തോളം ദൂരം അവർ മുന്നോട്ട് പോകുമെന്നിങ്ങനെയുനുള്ള ഒരു വിശകലനമാണ് ഇവിടെ കുറിക്കപെടുന്നത്.
4 ഗ്രൂപ്പുകളിലായി അഞ്ചു ടീമുകൾ വെച്ചാണ് ഗ്രൂപ്പ് സ്റ്റേജ് അരങ്ങേറുക.ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ട് സ്ഥാനക്കാർ സൂപ്പർ 8 ലേക്ക് മുന്നേറും.രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന സൂപ്പർ 8 ലേ ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും സെമിയിലേക്ക് മുന്നേറും.
ഗ്രൂപ്പ് എ ന്നെ പറ്റി തന്നെ നമുക്ക് ആരംഭിക്കാം. ഗ്രൂപ്പ് എ യിൽ ഇന്ത്യ പാകിസ്ഥാൻ എന്നിവർക്ക് ഒപ്പം നെതർലാൻഡ്‌സ്, യൂ. എസ്. എ, നമിബീയ എന്നിവരാനുള്ളത്. ഓരോ ടീമിന്റെ ശക്തി ദൗർബല്യങ്ങളും ലോകക്കപ്പിലെ അവരുടെ ഭാവിയും ഒന്ന് വ്യക്തമായ കാരണങ്ങളോടെ വിശകലനം ചെയ്യാം.
1.യൂ. എസ്. എ
തങ്ങളുടെ രണ്ടാമത്തെ ലോകക്കപ്പിന് യൂ എസ് എ ഒരുങ്ങുന്നത്. മികച്ച താരങ്ങൾ അവർക്കുണ്ട്.കഴിഞ്ഞ തവണ തങ്ങളുടെ ആദ്യത്തെ ലോകക്കപ്പിൽ പാകിസ്താനെ അട്ടിമറിച്ച ചരിത്രവും യൂ. എസ്. എ ക്ക് പറയാനുണ്ട്.കഴിഞ്ഞ തവണ സൂപ്പർ 8 ലേക്ക് എത്തിയ പാരമ്പര്യം പേറി വരുന്നവർക്ക് ഈ തവണ കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല.കൂടെയുള്ള നെതർലാൻഡ്സും നമിബീയും ശക്തർ തന്നെയാണ്.മുൻ ശ്രീലങ്കൻ താരം ഷെഹാൻ ജയസൂര്യയുടെ പരിചയ സമ്പത്തും ആൻഡ്രേ ഗോസിന്റെ ബാറ്റിംഗ് മികവും തന്നെയാവും യൂ. എസ്. എ യേ മുന്നോട്ടു നയിക്കുക. ഐ സി സി യുടെ ആന്റി കറപ്ഷൻ കോഡ് നിയമങ്ങൾ ലംഘിച്ച ആരോൺ ജോൺസിന്റെ അഭാവം ടീമിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. സൗരബ് നേത്രവൽകാർ 2024 ലെ മികവ് ബൗളിങ്ങിൽ ആവർത്തിച്ചാൽ ഒരു വട്ടം കൂടെ സൂപ്പർ 8 ലേക്ക് എത്താനുള്ള മികവ് ഈ ടീമിന്നുണ്ട്.
2.നമിബീയ
തുടർച്ചയായ നാലാം തവണയാണ് നമിബീയ t20 ലോകക്കപ്പിന് എത്തുന്നത്.മികച്ച ഫോമിലാണ് നിലവിൽ അവർ. 2025 ൽ കളിച്ച 12 കളികളിൽ 9 വിജയം അവർ സ്വന്തമാക്കിട്ടുണ്ട്. ദക്ഷിണ ആഫ്രിക്കയേ അടക്കം അവർ 2025 ൽ കീഴടക്കിട്ടുണ്ട്.ഇന്ത്യക്ക് ലോകക്കപ്പ് നേടി കൊടുത്ത ഗാരി കിർസ്റ്റൻ കൂടെ നമിബീയ ഡഗ് ഔട്ടിൽ തന്ത്രങ്ങൾ ഓതാൻ ഉള്ളപ്പോൾ ടീമിന്റെ ശക്തി കൂടും.ഓൾ റൗണ്ടർ ജേ ജേ സ്മിത്തിന്റെയും നായകൻ ജെറാഡ് എറസ്മസ് തന്നെയാവും നമിബീയുടെ ഭാവി എഴുതുക.
3.നെതർലാന്ഡ്സ്.
ഏതു ഒരു ലോകക്കപ്പ് എടുത്തു നോക്കിയാലും പല തവണ പല ടീമുകളെ അട്ടിമറിച്ചവരാണ് ഈ ഓറഞ്ച് പട. ഇംഗ്ലണ്ടും ദക്ഷിണ ആഫ്രിക്കയുമെല്ലാം അവരുടെ പോരാട്ടവീര്യം എന്തെന്ന് തിരിച്ചു അറിഞ്ഞവരുമാണ്.ഇന്ത്യയും പാകിസ്ഥാനും കരുതിയിരിക്കുന്നത് തന്നെയാണ് എന്ത് കൊണ്ടും നല്ലത്.മാക്സ് ഒ ഡൗഡിന്റെ ബാറ്റിംഗ് മികവും ലോഗൻ വാൻ ബീക്കിന്റെ ഓൾ റൗണ്ട് മികവുമായിരിക്കും സ്കോട്ട് എഡ്വാർഡ്സ് നയിക്കുന്ന നെതർലാന്ഡ്സിന്റെ ഭാവി നിർണയിക്കുന്നത്.
4.പാകിസ്ഥാൻ.
പാകിസ്ഥാൻ നിലവിൽ മികച്ച ഫോമിലാണ്. ഒരേ വേദിയിൽ എല്ലാ മത്സരങ്ങളും കളിക്കുന്നെ എന്നത് അവർക്ക് പ്ലസ് പോയ്ന്റാണ്. ഓസ്ട്രേലിയേ തകർത്ത് കൊണ്ട് പാകിസ്ഥാൻ ലോകക്കപ്പിന് എത്തുന്നത്. നിലവിൽ അവർക്ക് സെമി വരെ എത്താനുള്ള ടീമുണ്ട്.നായകൻ സൽമാൻ അലി ആഗയുടെ മികവ് തന്നെയായിരിക്കും പാകിസ്ഥാന്റെ ഭാവി നിർണയിക്കുക.
5.ഇന്ത്യ
ലോകക്കപ്പിലെ ഹോട്ട് ഫേവറിറ്റ്. ഇന്ത്യ വരുന്നത് ഏറ്റവും മികച്ച t20 ടീമുമായിയാണ്. ഒരൊറ്റ പരമ്പര പോലും തോൽക്കാതെയാണ് ലോക ജേതാക്കൾ കിരീടം നേടാൻ ഇറങ്ങുന്നത്. എല്ലാ മേഖലയിലും ഒന്നിനൊന്നു മെച്ചം കളിക്കാർ ഇന്ത്യക്ക് വേണ്ടിയുണ്ട്. പക്ഷെ സാഹചര്യം നോക്കി കളിക്കാൻ കഴിവുള്ള തിലക് വർമ തന്നെയായിരിക്കും ഇന്ത്യയുടെ ഭാവി നിർണയിക്കുക. സ്വന്തം നാട്ടിൽ നടക്കുന്ന ലോകക്കപ്പിൽ ഇന്ത്യ തന്നെ കിരീടം നിലനിർത്താൻ തന്നെയാണ് സാധ്യത.
ഗ്രൂപ്പ് ബി യുടെ വിശകലനം മറ്റൊരു അദ്ധ്യായത്തിൽ

Comments
Post a Comment