സഞ്ജുവിനോട് കാണിക്കുന്നത് അനീതിയല്ലേ, അഭിഷേകിന് ഇനിയും അവസരം കൊടുക്കണോ???..
സഞ്ജുവിനോട് കാണിക്കുന്നത് അനീതിയല്ലേ, അഭിഷേകിന് ഇനിയും അവസരം കൊടുക്കണോ???..
ട്വന്റി ട്വന്റി ലോകക്കപ്പ് സൂപ്പർ 8 പോരാട്ടങ്ങൾ ആവേശത്തോടെ നടന്നു കൊണ്ടിരിക്കുകയാണ്. ഏവരും പ്രതീക്ഷിച്ചത് പോലെ ഇന്ത്യയുടെ അധിപത്യം ടൂർണമെന്റിൽ കാണുന്നില്ല. ഇന്ത്യ തങ്ങളുടെ സൂപ്പർ 8 ലെ ആദ്യത്തെ മത്സരത്തിൽ തന്നെ ദക്ഷിണ ആഫ്രിക്കയോട് പരാജയപ്പെട്ടു.76 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.ഡേവിഡ് മില്ലറാണ് കളിയിലെ താരം.
ഇന്ത്യയുടെ തോൽവിക്ക് കാരണം ഇന്ത്യയുടെ പേര് കേട്ട ബാറ്റിംഗ് നിര തന്നെയാണ്. ലോകക്കപ്പിന് മുന്നേ 250 സ്ഥിരം അടിച്ചു എടുത്തിരുന്ന ടീം നിലവിൽ 150 റൺസ് പോലും എത്താൻ കഷ്ടപെടുകയാണ്. ഇതിന് പ്രധാന കാരണം അഭിഷേക് ശർമ്മയുടെ ഫോമിലായമ തന്നെയാണ്.ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ്മയുടെ പ്രകടനം നിലവിൽ ശരാശരിക്ക് താഴെയാണ്.
ലോകക്കപ്പിൽ ഇത് വരെ നാല് മത്സരങ്ങൾ അഭിഷേക് കളിച്ചു. ആകെ നേടിയത് വെറും 15 റൺസ്.കളിച്ച ആദ്യത്തേ മൂന്നു കളികളിൽ പൂജ്യത്തിനും മടങ്ങി. അതെ സമയം ഒരൊറ്റ അവസരം മാത്രം കിട്ടിയ സഞ്ജു സാംസൺ ഒരു ഇന്നിങ്സിൽ നേടിയത് 22 റൺസ്.അഭിഷേകിനെ പിന്തുണച്ചു ഇന്ത്യൻ നായകൻ സൂര്യകുമാർ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.സഞ്ജുവിനെ ടീമിൽ ഉൾപെടുത്താൻ അഭിഷേകിനെ മാറ്റണോ എന്നാ രീതിയിൽ സൂര്യ തമാശ രൂപണേ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ നിലവിൽ സഞ്ജു അഭിഷേകിനെക്കാൾ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടെന്ന് തന്നെ പറയേണ്ടി വരും. അഭിഷേകിൽ തന്റെ ആത്മ വിശ്വാസം നഷ്ടപെട്ട് കഴിഞ്ഞു. സഞ്ചുവിനും ഇതേ അവസ്ഥ വന്നപ്പോൾ ടീം മാനേജ്മെന്റ് സഞ്ജുവിനെ പിന്തുണക്കുന്നത് കണ്ടിരുന്നില്ല. എന്നാൽ അഭിഷേകിനെ ടീം മാനേജ്മെന്റ് അകമഴിഞ്ഞ് പിന്തുണക്കുന്നു എന്നത് വാസ്തവമാണ്. ഇത് ശെരിക്കും ഇരട്ട നീതിയല്ലേ എന്നാ രീതിയിൽ ഒരുപറ്റം ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചു കഴിഞ്ഞു.
തീർച്ചയായും അഭിഷേക് മികച്ച ഒരു ബാറ്ററാണ്. നിലവിലെ ഒന്നാം നമ്പർ ബാറ്റർ കൂടിയാണ്. എന്നാൽ ഫോമിൽ അല്ലെങ്കിൽ മറ്റൊരാളെ പരീക്ഷിക്കുന്നതിൽ തെറ്റില്ല. അതിന് നിലവിൽ സഞ്ജു സാംസൺ ടീമിനോപ്പവുമുണ്ട്.അത് കൊണ്ട് തന്നെ സഞ്ജുവിന് വേണ്ടി നമുക്ക് സംസാരിക്കാം.
ഞായറാഴ്ച ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ മാർക്രം ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. ബുമ്ര ഇന്ത്യക്ക് വേണ്ടി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ബ്രെവിസിനെ കൂട്ട് പിടിച്ചു മില്ലർ ഇന്നിങ്സ് മുന്നോട്ടു കൊണ്ട് പോയി.35 പന്തിൽ 63 റൺസ് നേടിയ മില്ലറാണ് ടോപ് സ്കോറർ.അവസാന ഓവറുകളിൽ സ്റ്റബ്ബ്സിന്റെ 24 ബോളിലെ 44 റൺസിന്റെ വെടിക്കെട്ട് കൂടെയായതോടെ ഇന്ത്യക്ക് മുന്നിലേക്ക് 188 റൺസ് എന്ന വിജയലക്ഷ്യം ദക്ഷിണ ആഫ്രിക്ക തുറന്നിട്ടു.
മറുപടി ബാറ്റിംഗിൽ ഒരൊറ്റ ഇന്ത്യൻ ബാറ്റർക്ക് പോലും പൊരുതാൻ കഴിഞ്ഞില്ല.37 പന്തിൽ 42 റൺസ് നേടിയ ഡ്യുബെയാണ് ഇന്ത്യൻ ടോപ് സ്കോറർ.ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി ജാൻസൻ നാലും മഹാരാജ് മൂന്നും വിക്കറ്റും സ്വന്തമാക്കി. ഇന്ത്യയുടെ അടുത്ത മത്സരം ഫെബ്രുവരി 26 ന്ന് സിമ്പാവെക്കെതിരെയാണ്.

Comments
Post a Comment