അവനെ ബാറ്റ് ചെയ്യുന്നത് സച്ചിൻ ബാറ്റ് ചെയ്യുന്നത് പോലെ, അർജുനെ വാനോളം പുകയ്ത്തി യോഗ്രാജ് സിംഗ്..
യോഗ്രാജ് സിംഗ്, ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സിംഗിന്റെ പിതാവ്. റോൾർ സ്കറ്റിംഗ് മെഡലുമായി വന്ന തന്റെ മകനെ ആ മെഡൽ വലിച്ചു എറിഞ്ഞു ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടവനാണ് യോഗ്രാജ്. ഈ ഒരു പ്രവർത്തി കൊണ്ട് മാത്രമാണ് ഇന്ത്യക്ക് രണ്ട് ലോക കിരീടം ലഭിച്ചത് എന്ന് ഒരു ക്രിക്കറ്റ് ആരാധകനെയും ഓർമപ്പെടുത്തേണ്ടതില്ല.പക്ഷെ യുവരാജ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം തന്റെ പിതാവ് പല തവണ വാർത്തകളിൽ ഇടപിടിച്ചിരുന്നു. തന്റെ മകന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്ന് പല തവണ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ യുവരാജ് ഇത് എല്ലാം നിഷേധിച്ചിരുന്നു. യുവരാജ് നിലവിൽ പഞ്ചാബിൽ ക്രിക്കറ്റ് അക്കാഡമി നടത്തുകയാണ്. അഭിഷേക് ശർമ എന്നാ തന്റെ പ്രിയപ്പെട്ട ശിഷ്യൻ ലോക ക്രിക്കറ്റിൽ വിസ്മയം തീർക്കുന്ന കാഴ്ച അദ്ദേഹം കാണുന്നുണ്ട്. എന്നാൽ ഈ ഇടയായി യുവരാജിന്റെ അച്ഛൻ ഒരിക്കൽ കൂടി ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. സച്ചിന്റെ മകൻ അർജുനെ പറ്റിയാണ് ഈ പ്രസ്താവന.പ്രമുഖ പത്രപ്രവർത്തകൻ രവിഷ് ബിഷത് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. എന്താണ് ഈ പ്രസ്താവന എന്ന് നമുക്ക് പരിശോധിക്കാം. ...