2025 ൽ ക്രിക്കറ്റ് ചരിത്രത്തിൽ രേഖപെടുത്തിയ എക്കാലത്തെയും മികച്ച റെക്കോർഡുകൾ..
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ് 2025.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചരിത്രത്തിൽ ആദ്യമായി ലോകക്കപ്പ് നേടിയതും ആർ സി ബി ഐ പി എൽ നേടിയതുമെല്ലാം 2025 ലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളാണ്. ദക്ഷിണ ആഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് വിജയവും 2025 എന്നാ വർഷത്തിൽ ക്രിക്കറ്റ് ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതി ചേർത്തു. എന്നാൽ ഒരുപിടി റെക്കോർഡുകളും 2025 ൽ ക്രിക്കറ്റ് ലോകത്ത് കുറിക്കപ്പെട്ടു. ഓരോന്നായി നമുക്ക് പരിശോധിക്കാം. 1.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വനിതാ ഏകദിന റൺസ്.. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് സ്മൃതി മന്ദാന.2025 എന്നാ വർഷം ഒരിക്കൽ കൂടി താരം അത് ഉറപ്പിച്ചതുമാണ്. 1362 റൺസാണ് സ്മൃതി ഈ വർഷം ഏകദിനത്തിൽ സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഏകദിന റൺസ് സ്വന്തമാക്കുന്ന താരമെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി. 2.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് സ്വന്തമാക്കിയ വനിതാ. 2025 എന്നാ വർഷം സ്മൃതി മന്ദാനക്ക് വളരെ പ്രത്യേകതയൊള്ളതാണ്.ഇന്ത്യക്ക് വേണ്ടി ലോകക്കപ്പ് വിജയിച്ച വർഷം കൂടിയാണ് ഇത്. ഏകദിനത്തിൽ മാത്ര...