ഗ്രാവിറ്റിയേ പോലും വെല്ലുവിളിച്ച തിലക് വർമ, തിലകിന്റെ അമാനുഷിക ഫീൽഡിങ് വീഡിയോ ഇതാ..
ഗ്രാവിറ്റിയേ പോലും വെല്ലുവിളിച്ച തിലക് വർമ, തിലകിന്റെ അമാനുഷിക ഫീൽഡിങ് വീഡിയോ ഇതാ..
ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ഏകദിനം റായിപൂരിൽ പുരോഗമിക്കുകയാണ്. വിരാട് കോഹ്ലിയുടെ തുടർച്ചയായി രണ്ടാം സെഞ്ച്വറി മികവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് സ്വന്തമാക്കി.102 റൺസാണ് വിരാട് സ്വന്തമാക്കിയത്. കോഹ്ലിയുടെ 53 മത്തെ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.
കോഹ്ലിക്ക് പുറമെ രുതുരാജും തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കി.105 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇരുവർക്കും നായകൻ കെ എൽ രാഹുൽ ഫിഫ്റ്റി സ്വന്തമാക്കി.43 പന്തിൽ 66 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിൽ മാർക്രത്തിന്റെ മികവിൽ സൗത്ത് ആഫ്രിക്ക പൊരുതുകയാണ്. ഇതിനിടയിൽ ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിൽ വളരെ അത്ഭുതകരമായ സംഭവം നടന്നിരുന്നു. ഈ അത്ഭുതകരമായ കാര്യം ചെയ്തത് തിലക് വർമയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.
ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 20 മത്തെ ഓവർ. ഓവറിലെ നാലാമത്തെ പന്ത്, കുൽദീപ് ഇന്ത്യക്ക് വേണ്ടി പന്ത് എറിയുന്നു. മാർക്രം മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയാണ്.കുൽദീപിനെ മാർക്രം ലോങ്ങ് ഓണിലേക്ക് പറത്തുന്നു.
സിക്സ് പ്രതീക്ഷിച്ചു നിന്ന മാർക്രം കാണുന്നത് ഗുരുത്വാകർഷണത്തേ പോലും വെല്ലു വിളിക്കുന്ന തിലക് വർമയെയാണ്.തിലക് പന്തിന് വേണ്ടി ചാടുന്നു. വായുവിൽ അമാനുഷികമായ രീതിയിൽ തിലക് പന്ത് കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ ബൗണ്ടറിക്ക് അപ്പുറം ചാടുമെന്ന് തിലക് മനസ്സിലാക്കിയ ഉടൻ ഗ്രൗണ്ടിലേക്ക് ബോൾ തിരിച്ചു എറിയുന്നു.6 റൺസ് പ്രതീക്ഷിച്ചെടത് ഒരൊറ്റ റൺസ് മാത്രം ദക്ഷിണ ആഫ്രിക്കക്ക് ലഭിക്കുന്നു.
How good was that effort from Tilak Varma! 🤯pic.twitter.com/LbPlf1txYp
— Cricbuzz (@cricbuzz) December 3, 2025

Comments
Post a Comment