തലക്ക് പരിക്ക്,തിരിച്ചു വന്നു t20 വെടികെട്ട് നടത്തി പന്ത്..

തലക്ക് പരിക്ക്,തിരിച്ചു വന്നു t20 വെടികെട്ട് നടത്തി പന്ത്.. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ്‌ വിക്കറ്റ് കീപ്പർ ബാറ്ററാണ് പന്ത്. പല തവണ അദ്ദേഹം ഇത് തെളിയിച്ചതാണ്. പന്ത് ഇല്ലാതെ കളിക്കാൻ ഇറങ്ങുന്ന പരമ്പരകളിൽ നിന്ന് അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയെ എത്രത്തോളം മോശമായി സ്വാധീനിക്കുണ്ടെന്നത് മനസ്സിലാവും. നിലവിൽ ഇന്ത്യൻ ടെസ്റ്റ്‌ ഉപനായകനും പന്താണ്. കഴിഞ്ഞ ഇംഗ്ലണ്ട് സീരീസിൽ അദ്ദേഹത്തിന് പരിക്ക് ഏൽക്കുകയുണ്ടായി. പരിക്കേറ്റ കാൽ വെച്ച് അദ്ദേഹം തിരകെ ക്രീസിൽ എത്തി മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചത് ക്രിക്കറ്റ്‌ പ്രേമികൾ കണ്ടത്. കഴിഞ്ഞ ജൂണിലാണ് അദ്ദേഹത്തിന് ഈ പരിക്ക് ഏൽക്കുന്നത്. ശേഷം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ എ സീരീസിലാണ് അദ്ദേഹം തിരിച്ചെത്തിയത്. എന്നാൽ വീണ്ടും താരത്തിന് പരിക്ക് സംഭവിച്ചിരിക്കുകയാണ്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ എ ദക്ഷിണ ആഫ്രിക്ക എ പോരാട്ടത്തിന് ഇടയിലാണ് താരത്തിന് പരിക്ക് ഏൽക്കുന്നത്.ദക്ഷിണ ആഫ്രിക്ക എ ബൗളേർ മോർകിയുടെ പന്തുകൾ പല തവണ പന്തിന്റെ ദേഹത്തും ഹെൽമെറ്റിലും ഇടിക്കുകയുണ്ടായി.കൃത്യമായി പറഞ്ഞാൽ മൂന്നു തവണ. പന്ത് മികച്ച രീതിയിൽ തന്നെയാണ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ഇത്രയും തവണ ദേഹത്തും ഹെൽമെറ്റിലും പന്ത് തട്ടിയിട്ടും പന്ത് ബാറ്റിംഗ് തുടർന്നതാണ്. എന്നാൽ താരത്തെ കോച്ച് ബാറ്റിംഗ് തുടരാൻ അനുവദിച്ചില്ല. പക്ഷെ പന്ത് തിരിച്ചു വന്നു 54 പന്തിൽ 65 റൺസ് സ്വന്തമാക്കിയാണ് മടങ്ങിയത്.ഇതിൽ നാല് കൂറ്റൻ സിക്സറുകൾ കൂടി ഉൾപെടും.

Comments

Popular posts from this blog

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..

ഇനിയെങ്കിലും!!സഞ്ജുവിനെ തിരിച്ചു എടുത്ത് ഓപ്പണിങ് കൊടുക്ക്, സഞ്ജുവിന് പകരം ഓപ്പണിങ് എത്തിയ ഗില്ലിന്റെ ഓപ്പണിങ് കണക്കുകൾ അറിയുമ്പോഴേ ബി സി സി ഐ സഞ്ജുവിനോട് ചെയ്യുന്ന നന്ദികേടിന്റെ ആഴമറിയും, കണക്കുകൾ ഇങ്ങനെ..