ഇന്ത്യൻ റെക്കോർഡ് തിരുത്തി കുറിച് സിക്സറുമായി പന്ത്, വീഡിയോ ഇതാ...
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ് പന്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി വളരെ മികച്ച പ്രകടനങ്ങളാണ് അദ്ദേഹം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദക്ഷിണ ആഫ്രിക്ക ഇന്ത്യ ടെസ്റ്റ് മത്സരത്തിലും നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം ബാറ്റ് ചെയ്ത് കൊണ്ടിരുന്നത്. 24 പന്തിൽ 27 റൺസുമായി അദ്ദേഹം മടങ്ങി.
പക്ഷെ ഒരു ഇന്ത്യൻ റെക്കോർഡ് കൂടെ സ്വന്തമാക്കിയായിരുന്നു പന്തിന്റെ മടക്കം.ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് സ്വന്തമാക്കിയ താരം എന്നതാണ് ഈ നേട്ടം.92 സിക്സാണ് പന്ത് ഇത് വരെ സ്വന്തമാക്കിയത്.90 സിക്സ് സ്വന്തമാക്കിയ സേവാഗിനെയാണ് അദ്ദേഹം മറികടന്നത്.
ശനിയാഴ്ച ഏകദിന ശൈലിയിൽ തന്നെയാണ് പന്ത് ബാറ്റ് ചെയ്തത്.24 പന്തിൽ 27 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. 2 ഫോറും രണ്ട് സിക്സും അദ്ദേഹം സ്വന്തമാക്കി.ഒടുവിൽ ബോഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വേരിയെൻ ക്യാച്ച് നൽകി അദ്ദേഹം മടങ്ങി.
ഈഡൻ ഗാർഡൻസ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ ആഫ്രിക്ക 159 റൺസിന് ഓൾ ഔട്ടായി.31 റൺസ് നേടിയ മാർക്രമാണ് ഇന്നിങ്സ് ടോപ് സ്കോറർ.ഇന്ത്യക്ക് വേണ്ടി ബുമ്ര 5 വിക്കറ്റ് സ്വന്തമാക്കി.മറുപടി ബാറ്റിംഗിൽ രണ്ടാം ദിവസം ഉച്ചക്ക് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്നാ നിലയിലാണ്.
🚨 THE HISTORIC SIX 🚨
— Johns. (@CricCrazyJohns) November 15, 2025
- PANT HAS MOST SIXES IN INDIAN TEST HISTORY. 🇮🇳 pic.twitter.com/5c6q7bDYwv
