പകരക്കാരിയായി വന്നത് വെറുതെ അങ്ങ് പോവനല്ല, ഷഫാലിയുടെ ഇന്നിങ്സ് വീഡിയോ ഇതാ.

പകരക്കാരിയായി വന്നത് വെറുതെ അങ്ങ് പോവനല്ല, ഷഫാലിയുടെ ഇന്നിങ്സ് വീഡിയോ ഇതാ. ഷഫാലി വർമ എന്നാ 21 കാരി ഇന്ത്യൻ ക്രിക്കറ്റിന് സുപരിചിതയാണ്. ട്വന്റി ട്വന്റി ലോകക്കപ്പുകളിൽ ഇന്ത്യക്ക് വേണ്ടി മികച്ച മത്സരങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. എന്നാൽ ഏകദിനത്തിൽ അത്ര മികച്ചതായിരുന്നില്ല ഷഫാലി. അത് കൊണ്ട് തന്നെ ഏകദിന ടീമിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പ്രതിക റവാൽ ആ സ്ഥാനം തന്റേത് മാത്രമാക്കി മാറ്റിയതോടെ ഷഫാലിയുടെ തിരിച്ചു വരവ് തന്നെ അവതാളത്തില്ലായിരുന്നു.എന്നാൽ പ്രതികക് പരിക്ക് ഏൽക്കുന്നതോടെ ഷഫാലി തിരകെ വിളിക്കപ്പെടുന്നു. ശേഷം കണ്ടത് എല്ലാം മനോഹരമായിരുന്നു. ലോകക്കപ്പ് ഫൈനലിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്ന് കാഴ്ച വെക്കാനുള്ള ഒരുക്കത്തിലായിരുന്നു അവൾ. വനിതാ ലോകക്കപ്പിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, വനിതാ ലോകക്കപ്പ് ഫൈനലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി, ലോകക്കപ്പ് ഫൈനൽ സെഞ്ച്വറി കൂട്ടുകെട്ട് നേടുന്ന രണ്ടാമത്തെ ഓപ്പണിങ് പെയർ അങ്ങനെ പോകുന്നു ഷഫാലിയുടെ നേട്ടങ്ങൾ.78 പന്തിൽ 87 റൺസ് സ്വന്തമാക്കി ഷഫാലി മടങ്ങുമ്പോൾ ഇന്ത്യ 27.5 ഓവറിൽ 166 റൺസ് സ്വന്തമാക്കിയിരുന്നു.

Comments

Popular posts from this blog

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..

ഇനിയെങ്കിലും!!സഞ്ജുവിനെ തിരിച്ചു എടുത്ത് ഓപ്പണിങ് കൊടുക്ക്, സഞ്ജുവിന് പകരം ഓപ്പണിങ് എത്തിയ ഗില്ലിന്റെ ഓപ്പണിങ് കണക്കുകൾ അറിയുമ്പോഴേ ബി സി സി ഐ സഞ്ജുവിനോട് ചെയ്യുന്ന നന്ദികേടിന്റെ ആഴമറിയും, കണക്കുകൾ ഇങ്ങനെ..