ഈ അർഷദീപിനെയാണ് ഗംഭീർ തന്റെ പ്രിയ പുത്രൻ ഹർഷിത് റാണക്ക് വെള്ളം കൊടുപ്പിച്ചുകൊണ്ടിരുന്നത്,.., അർഷദീപിന്റെ ഹോബർട്ടിലെ പ്രകടനം ഇങ്ങനെ..

ഈ അർഷദീപിനെയാണ് ഗംഭീർ തന്റെ പ്രിയ പുത്രൻ ഹർഷിത് റാണക്ക് വെള്ളം കൊടുപ്പിച്ചുകൊണ്ടിരുന്നത്,.., അർഷദീപിന്റെ ഹോബർട്ടിലെ പ്രകടനം ഇങ്ങനെ.. ഇന്ത്യ ഓസ്ട്രേലിയ ട്വന്റി ട്വന്റി പരമ്പര നിലവിൽ പുരോഗിമിക്കുകയാണ്. ഏകദിന പരമ്പര അടിയറവ് വെച്ച ഇന്ത്യക്ക് ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി തിരിച്ചു വരേണ്ടതുണ്ട്. എന്നാൽ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീം സെലക്ഷനെ പറ്റി അനേകം ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിൽ ഏറ്റവും പ്രധാനം അർഷദീപിനെ ഇരു മത്സരങ്ങളിലും ടീമിൽ ഉൾപെടുത്താതെയിരുന്നതിനെ പറ്റിയാണ്. ഹർഷിത് റാണയാണ് ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ടീമിൽ ഉണ്ടായിരുന്നത്. എന്നാൽ താരത്തിന് മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഗംഭീറിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഈ കാരണത്താൽ ഹോബർട്ടിൽ ഹർഷിത് റാണക്ക് പകരം അർഷദീപ് ടീമിലേക്കെത്തി. അർഷദീപ് എന്ത്കൊണ്ടാണ് താൻ ഇന്ത്യയുടെ ഏറ്റവും മികച്ച t20i വിക്കറ്റ് വേട്ടക്കാരനായത് എന്ന് പിന്നീട് തെളിയിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ്‌ ലോക കണ്ടത്. 4 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് അദ്ദേഹം സ്വന്തമാക്കി.ഇതിൽ കത്തികയറി നിന്ന് സ്റ്റോയിനിസിനെയും ഷോർട്ടിനേയും വെച്ച് അവസാന ഓവറിൽ വെറും 8 റൺസ് മാത്രം കൊടുത്തത് അതിനിർണായകമായി.ഒരു പക്ഷെ കഴിഞ്ഞ മത്സരം അർഷദീപ് ഉണ്ടായിരുനെവെങ്കിൽ ഓസ്ട്രേലിയക്ക് വിജയം അത്ര എളുപ്പമായിരുന്നില്ല.

Comments

Popular posts from this blog

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..

ഇനിയെങ്കിലും!!സഞ്ജുവിനെ തിരിച്ചു എടുത്ത് ഓപ്പണിങ് കൊടുക്ക്, സഞ്ജുവിന് പകരം ഓപ്പണിങ് എത്തിയ ഗില്ലിന്റെ ഓപ്പണിങ് കണക്കുകൾ അറിയുമ്പോഴേ ബി സി സി ഐ സഞ്ജുവിനോട് ചെയ്യുന്ന നന്ദികേടിന്റെ ആഴമറിയും, കണക്കുകൾ ഇങ്ങനെ..