സ്റ്റമ്പ് രണ്ടാക്കി സിറാജിക്ക, ഹാർമറിന്റെ പ്രതിരോധ തകർത്ത വിക്കറ്റ്, വീഡിയോ ഇതാ...
സ്റ്റമ്പ് രണ്ടാക്കി സിറാജിക്ക, ഹാർമറിന്റെ പ്രതിരോധ തകർത്ത വിക്കറ്റ്, വീഡിയോ ഇതാ...
ഇന്ത്യ ദക്ഷിണ ആഫ്രിക്ക ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗിമിക്കുകയാണ്. ഈഡൻ ഗാർഡൻസിൽ പോരാട്ടം കനക്കുകയാണ്.ഇന്ത്യക്ക് മുന്നിൽ നാലാമത്തെ ഇന്നിങ്സിൽ 124 റൺസ് എന്നാ വിജയലക്ഷ്യമാണ് ദക്ഷിണ ആഫ്രിക്ക വെച്ചിരിക്കുന്നത്. നായകൻ ബാവുമയാണ് ദക്ഷിണ ആഫ്രിക്കൻ ടോപ് സ്കോറർ.
ഞായറാഴ്ച 7 ന്ന് 93 റൺസ് എന്നാ നിലയിലാണ് ദക്ഷിണ ആഫ്രിക്ക ആരംഭിച്ചത്. ഒരറ്റത് വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ മറുവശത്ത് ദക്ഷിണ ആഫ്രിക്ക നായകൻ ബാവുമാ ഉറച്ചു നിന്നും. ബാവുമാ 136 പന്തിൽ 55 റൺസ് സ്വന്തമാക്കി പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ജഡേജ 4 വിക്കറ്റ് സ്വന്തമാക്കി.
വാലറ്റത്തേ പുറത്താക്കാൻ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു. അവിടേക്കാണ് സംഭവബഹുലമായ ഒരു ഓവറുമായി സിറാജ് എത്തുന്നത്. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 53 മത്തെ ഓവർ. ആദ്യ പന്ത് തന്നെ ബാവുമായേ വിക്കറ്റിന് മുന്നിൽ സിറാജ് കുടുക്കുന്നു. അമ്പയർ ഔട്ട് വിളിക്കുന്നു. ബാവുമാ റിവ്യൂ നൽകുന്നു.ബാവുമാ നോട്ട് ഔട്ടെന്ന് വിധി വരുന്നു. അടുത്ത പന്ത് ബാവുമ ഒരു സിംഗിൾ നേടുന്നു.
മൂന്നാമത്തെ പന്ത് ഒരു ഇൻസ്വിങ് ഡെലിവറി. ഹാർമറിന്റെ കണക്കുകൂട്ടലുകളുകൾ തെറ്റുന്നു. പന്ത് പുറത്തേക്ക് എന്ന് കരുതി ഹാർമർ ലീവ് ചെയ്യുന്നു. എന്നാൽ തന്റെ ഓഫ് സ്റ്റമ്പ് തെറിക്കുന്ന കാഴ്ചയാണ് പിന്നീട് അദ്ദേഹം കണ്ടത്.പിന്നീട് വന്ന മഹാരാജിന് ഒരു ഫുൾ ഡെലിവറി, അദ്ദേഹം പ്രതിരോധിക്കുന്നു. ശേഷം ഒരു ഷോർട്ട് ബോൾ,ഒടുവിൽ ഒരു യോർക്കറിലുടെ സിറാജ് മഹാരാജിനെ മടക്കി ദക്ഷിണ ആഫ്രിക്ക ഇന്നിങ്സ് അവസാനിപ്പിക്കുന്നു.
A dream sight for any fast bowler to break the wickets, Mohammad Siraj was spitting fire 🔥pic.twitter.com/4rRLeJoPpR
— Abhishek (@vicharabhio) November 16, 2025

Comments
Post a Comment